ആരോഗ്യപരമായും ഭക്ഷണ കാര്യത്തിയിലും മലയാളി വലിയ ഒരു പ്രതിസന്ധി നേരിടുന്ന ഒരു സമയമാണ് ഇപ്പോൾ. മലയാളിയുടെ ഭക്ഷണത്തി എക്കാലത്തും ഒഴിച്ചുനിർത്താനാവാത്ത രണ്ട് വസ്തുക്കളാണ് മീനും പച്ചക്കറിയും. എന്നാല്‍ ഇന്ന് മാര്‍ക്കററില്‍ കിട്ടുന്ന പച്ചക്കറിയിലും മീനിലും ഒരുപോലെ കീടനാശിനിയുടെയും മററു രാസവസ്തുക്കളുടെയും അവശിഷ്ട വീര്യം ഉയര്‍ന്ന അളവില്‍ ഉള്ളതായി കാണാം. മല്‍സ്യം കേടാകാതിരിക്കാന്‍ കച്ചവടക്കാര്‍ ഫോര്‍മാല്‍ഡിഹൈഡ് പോലുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതായി പറയപ്പെടുന്നു.
കേരളത്തില്‍ ക്യാന്‍സര്‍ പോലുള്ള മാരകമായ അസുഖങ്ങള്‍ ദേശീയ ശരാശരിയുടെ 5മുതല്‍ 6 ഇരട്ടിയാണ്. ഈയടുത്ത കാലത്തായി കുട്ടികളിലും ചെറുപ്പക്കാരില്‍ പോലും ഇത്തരം അസുഖങ്ങള്‍ വ്യാപകമായി കാണപ്പെടുന്നു. ഈ അവസ്ഥ മൂലം അവരവര്‍ക്കാവശ്യമായ പച്ചക്കറിയും മീനും സ്വന്തം വീട്ടില്‍ തന്നെ ഉല്പാദിപ്പിക്കണമെന്ന് കേരള ജനത ആഗ്രഹിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്നാൽ സ്ഥലപരിമിതി അപ്പോഴും ഒരു പ്രശ്‌നമാകുന്നു. എന്നാൽ ഈ പരിമിതികളെ മറികക്കാൻ കഴിയുന്ന ഒരു കൃഷി സമ്പ്രദായമാണ് അക്വാപോണിക്‌സ്.
എന്താണ് അക്വാപോണിക്‌സ്
ഹൈഡ്രോപോണിക്‌സ് എന്നാല്‍ വര്‍ക്കിംഗ് വാട്ടര്‍ അഥവാ ജോലി ചെയ്യുന്ന വെള്ളം എന്നാണ്. അതായത് ഹൈഡ്രോപോണിക്‌സില്‍ വെള്ളം നമുക്ക് വേണ്ടി ചെടികളെ പരിപോഷിപ്പിക്കുന്നു. ഇവിടെ വെള്ളവും വളവും നല്കുന്നതിനുള്ള ഒരു മാധ്യമമായി വെള്ളം തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ചെടികള്‍, മണ്ണിലല്ല വെള്ളത്തിലാണ് വളരുന്നത്.
അക്വാപോണിക്‌സ് എന്നാല്‍ ഹൈഡ്രോപോണിക്‌സും, അക്വാകള്‍ച്ചറും കൂടിയതാണ്. അക്വാകള്‍ച്ചര്‍ ഭക്ഷ്യയോഗ്യമായ മീനിനെ കൃഷിചെയ്യുന്ന കൃഷിരീതിയാണ്. അക്വാകള്‍ച്ചറിലേയും ഹൈഡ്രോപോണിക്‌സിലെയും തത്ത്വങ്ങളെ ക്രോഡീകരിച്ചുകൊണ്ടുള്ള ഒരു കൃഷി രീതിയാണ് അക്വാപോണിക്‌സ്.
അക്വാപോണിക്‌സ് കൃഷിയില്‍ മീനും ചെടിയും ഒരുമിച്ചാണ് കൃഷി ചെയ്യുന്നത്. ഈ കൃഷി രീതിയില്‍ ബാക്ടീരിയകളുടെ പ്രവര്‍ത്തനം മൂലം മീനിന്റെ കാഷ്ഠം നൈട്രേററ് രൂപത്തിലാക്കി ചെടികള്‍ക്ക് വളമായി നല്കുന്നു. ചെടികള്‍ വെള്ളം ശുദ്ധികരിച്ച് മീനിന്റെ വളര്‍ച്ചക്ക് അനുകൂലമായ അവസ്ഥ സംജാതമാക്കുകയും ചെയ്യും.
ഗുണങ്ങള്‍
1. ഓരേ സമയം മീനും പച്ചക്കറിയും പ്രദാനം ചെയ്യുന്നു.
2. ചെടികള്‍ക്ക് വെള്ളവും വളവും സ്വയമേവ പ്രവര്‍ത്തനഫലമായി (Automatic) നല്കാന്‍ കഴിയും.
3. സാധാരണ മണ്ണില്‍ കൃഷി ചെയ്യുമ്പോള്‍ ചെയ്യേണ്ട നിലം ഒരുക്കുക, കളകള്‍ പറിക്കല്‍, ചെടികള്‍ക്ക് വെള്ളവും വളവും നല്‍കല്‍, ഇടയിളക്കല്‍, കാഠിന്യമുള്ള മററു ജോലികള്‍ എന്നിവ അക്വാപോണിക്‌സില്‍ ഒഴിവാക്കാനാകും.
4. ഓരോ ചെടികളുടെയും വേരു മണ്ഡലത്തില്‍ വെള്ളവും വളവും എത്തിച്ചുക്കൊടുക്കുന്നതു കൊണ്ട് ചെടികള്‍ തമ്മില്‍ വെള്ളത്തിനോ വളത്തിനോ വേണ്ടി മല്‍സരം ഉണ്ടാകുന്നില്ല. അതിനാല്‍ ഒരു യൂണിററു സ്ഥലത്തില്‍ 5 മുതല്‍ 10 ശതമാനം വരെ കൂടുതല്‍ ചെടികള്‍ വളര്‍ത്താനാകും.
5. മണ്ണില്‍ വളരുന്ന ചെടികളെക്കാള്‍ വേഗത്തില്‍ വളരുന്നു.
6. വെള്ളം പരിചംക്രമണം ചെയ്യുന്നതിനാല്‍ മണ്ണില്‍ കൃഷി ചെയ്യുമ്പോള്‍ ജലസേചനത്തിനു വേണ്ടി വരുന്ന വെള്ളത്തിന്റെ 5 -10 ശതമാനം മാത്രമെ അക്വാപോണിക്‌സില്‍ വേണ്ടി വരുന്നുള്ളൂ. കൂടാതെ വെള്ളത്തിലെ വളവും വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു.
7. അക്വാപോണിക്‌സ് മണ്ണിതര മാധ്യമങ്ങളില്‍ കൃഷി ചെയ്യുന്നതിനാല്‍ നല്ല മണ്ണിന്റേയും, ജലത്തിന്റേയും, ദൗര്‍ലഭ്യം ഉള്ള സ്ഥലങ്ങളില്‍ വളരെ അനുയോജ്യമായ കൃഷിരീതിയാണിത്.
8. മണ്ണ് ഉപയോഗിക്കാത്തതിനാല്‍ മണ്ണിലൂടെ വളരുന്ന എല്ലാ രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം ഒഴിവാക്കാനാകും.
9. അക്വാപോണിക്‌സ് കൃഷിയില്‍ കളനാശിനിയോ കീടനാശിനിയോ ഉപയോഗിക്കാത്തതിനാല്‍ ജൈവരീതിയില്‍/ തികച്ചും സുരക്ഷിതമായ രീതിയില്‍ ഉല്പാദിപ്പിച്ച് ആരോഗ്യദായകമായ പച്ചക്കറിയും മീനുമാണ് ലഭിക്കുന്നത്.
10. സിസ്റ്റം ഒരിക്കല്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ അദ്ധ്വാനം കുറവായതിനാല്‍ 14 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കോ 75 വയസ്സ് കഴിഞ്ഞ വയോധികനോ വീല്‍ ചെയര്‍ ഉപയോഗിക്കുന്ന വികലാംഗനായ ഒരാള്‍ക്കോ വേണമെങ്കിലും അക്വാപോണിക്‌സ് കൃഷി കൈകാര്യം ചെയ്യാന്‍ കഴിയും.
11. ഒരു സിസ്റ്റത്തില്‍ തന്നെ വിവിധ തരം ചെടികള്‍ കാലാനുസൃതമല്ലാതെ കൊല്ലം മുഴുവനും കൃഷി ചെയ്യുവാനാകും.
12. രോഗകീട ബാധ താരതമ്യേന കുറവായിരിക്കും.
13. സാധാരണ അക്വാകള്‍ച്ചറിനെ അപേക്ഷിച്ച് അക്വാപോണിക്‌സ് കൃഷിരീതിയില്‍ 30 മുതല്‍ 100 ഇരട്ടി വരെ മീനിനെ കൃഷി ചെയ്യാനാകും.
14. ഒരു വീട്ടില്‍ ആവശ്യത്തിനായുള്ള ചെറിയ യൂണിററുകള്‍ മുതല്‍ വ്യാവസായിക ആവശ്യത്തിനായുള്ള വലിയ യൂണിററുകള്‍ വരെ കുററമററതായി (വേണ്ട സംവിധാനങ്ങള്‍ ഒരുക്കി) പ്രവര്‍ത്തിക്കും വിധം ഒരുക്കാനാകും.
15. പുറത്തും ഗ്രീന്‍ഹൗസുകളിലും ഇന്‍ഡോറിലും ഇത്തരം കൃഷി ചെയ്യാനാകും.
16. ഈ കൃഷി രീതി സുരക്ഷിതവും പരിസ്ഥിതിക്ക് ഒരുവിധത്തിലും കോട്ടം സൃഷിടിക്കാത്തതും സുസ്ഥിരമായി കൊണ്ടുപോകാവുന്നതുമാണ്.
17. ഈ കൃഷിരീതിയില്‍ മീനും ചെടികളും പരസ്പരപൂരകമായി പ്രവര്‍ത്തിക്കുന്നു.
18. രാസവളം, ജൈവവളം, രാസകീടനാശിനി, കളനാശിനി തുടങ്ങിയവ വാങ്ങി സ്‌റേറാക്ക് ചെയ്യേണ്ടി വരുന്നില്ല.
19. കൃഷിയോഗ്യമല്ലാത്ത സ്ഥലങ്ങളായ മരുഭൂമി, മണല്‍ പ്രദേശം, ഉപ്പു മണ്ണുള്ള സ്ഥലം എന്നിവടങ്ങളിലും ഈ കൃഷി രീതി അനുവര്‍ത്തിക്കാം.
20. സിസ്‌ററം സ്ഥാപിച്ചതിനു ശേഷം പ്രവര്‍ത്തിക്കുന്നതിന് (To operate the system) വളരെ കുറച്ച് കായികാധ്വാനം മാത്രമെ വേണ്ടി വരുന്നുള്ളു. ആയതിനാല്‍ കൂലിയിനത്തില്‍ ലാഭിക്കാനാകും.
അക്വാപോണിക്‌സ് സിസ്റ്റത്തിന്റെ വിവിധ സംവിധാനങ്ങള്‍ (Accessories)
അക്വാപോണിക്‌സ് സിസ്റ്റത്തില്‍ പ്രധാനമായും രണ്ടു ഭാഗങ്ങളാണ് ഉള്ളത്.
1) അക്വാകള്‍ച്ചര്‍ ഭാഗം- ഇതില്‍ മീനും മററു അക്വാടിക് ജീവികളും വളരുന്നു.
2) ഹൈഡ്രോപോണിക്‌സ് ഭാഗം – ഇവിടെ ചെടികള്‍ വളരുന്നു.
വളരെയധികം മീനിനെ കുളത്തില്‍/ടാങ്കില്‍ ഒരുമിച്ച് വളര്‍ത്തുന്നതിനാല്‍ മീനിന്റെ കാഷ്ഠത്തിന്റെ സാന്ദ്രത കൂടുതലുള്ള വെള്ളം മീനിനും മററ് ജലജീവികള്‍ക്കും ഹാനികരമാകുന്നതാണ്. അതിനാല്‍ മേല്‍ പറഞ്ഞ പ്രധാന ഭാഗങ്ങള്‍ക്കു പുറമെ മററു പ്രധാന ഘടകങ്ങളും അക്വാപോണിക്‌സ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇവ വെള്ളത്തിലെ അമോണിയ/നൈട്രൈററിനെ നൈട്രേററ് ആക്കി മാററി ചെടികള്‍ക്ക് വേണ്ട വളമാക്കി മാററി കൊടുക്കുക,
വെള്ളത്തിലെ അമ്ലാംശം കുറയ്ക്കുക, വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ഓക്‌സിജന്റെ അളവ് (Dissolved oxygen) ആവശ്യാനുസരണം നിലനിര്‍ത്തുക തുടങ്ങി വിവിധ കാര്യങ്ങള്‍ ചെയ്തു വരുന്നു. ഇതിനായ് സിസ്റ്റത്തില്‍ അവശ്യം ഉണ്ടായിരിക്കേണ്ട വിവിധ ഭാഗങ്ങളും അവയുടെ ധര്‍മ്മങ്ങളും താഴെ പ്രതിപാദിപ്പിക്കുന്നു.
1. മീന്‍ വളര്‍ത്തുന്നതിനുള്ള കുളം/ടാങ്ക് :-
ഈ ടാങ്ക്/കുളത്തിലാണ് മീനിനെ വളര്‍ത്തുന്നത്. ഇവിടെ വച്ചുതന്നെയാണ് നാം മീനിന് ആവശ്യമായ തീററ കൊടുക്കുന്നത്. ഈ ടാങ്കിനു മുകളില്‍ ഒരു വലയോ കവറോ കൊടുത്താല്‍ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നത് തടഞ്ഞ് ആള്‍ഗയുടെ കൂടുതലായുള്ള വളര്‍ച്ചക്ക് കാരണമാകുന്നത് തടയുന്നു.
ഇതിനു പുറമെ ചപ്പുചവറ് വീണ് സിസ്റ്റം ബ്ലോക്കാവുന്നതും, കുട്ടികളും, പക്ഷികളും വീഴുന്നതും തടയുന്നു. മീനുകള്‍ പുറത്തേക്ക് ചാടി പോകാതിരിക്കുന്നു. മററ് ജീവികള്‍ മീനിനെ പിടിക്കുന്നത് തടയാനാകുന്നു. മീനിന് സുരക്ഷിത ബോധം ഉണ്ടാവുന്നതു കൊണ്ട് താരതമ്യേന വേഗത്തില്‍ വളരുന്നു.
ടാങ്ക്/കുളം പണിയുന്നതിനു ഫൈബറിന്റെയോ, പ്ലാസ്‌ററിക്കിന്റെയോ ടാങ്കുകളോ ജീയോമെബ്രൈന്‍ ഷീററ് ഉപയോഗിച്ചോ ആവശ്യത്തിനു വലുപ്പത്തില്‍ ടാങ്ക് പണിയാം. ഒരു കാരണവശാലും സിങ്ക്/കോപ്പര്‍ അടങ്ങിയ ലോഹങ്ങള്‍ കൊണ്ടുള്ള ടാങ്ക് ഉപയോഗിക്കരുത്. അവ ചില മല്‍സ്യങ്ങള്‍ക്ക് ഹാനികരമാണ്.
Agriculture
2. പമ്പുസെററും വെള്ളം പരിചംക്രമണം ചെയ്യുകയും ചെയ്യുന്ന സംവിധാനം:
മീന്‍ വളര്‍ത്തുന്ന ടാങ്കില്‍ നിന്നും വെള്ളം ചെടികള്‍ വളര്‍ത്തുന്ന ബഡ്ഡുകളിലേക്കും തിരിച്ച് ടാങ്കിലേക്കും പമ്പ് ചെയ്യുന്നതിനായി ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നു. വെള്ളത്തില്‍ ഇടാവുന്ന സബ്‌മേഴ്‌സിബിള്‍ നോണ്‍ ക്ലോഗ് പമ്പ് സെററും ആവശ്യത്തിന് വലിപ്പമുള്ള പൈപ്പ് സിസ്റ്റവും ഇതിനായ് ഉപയോഗിക്കുന്നു.
3. എയറേററിങ്ങ് സംവിധാനം (എയര്‍ ബ്ലോവര്‍)- വെള്ളത്തില്‍ ഓക്‌സിജന്‍ ലയിപ്പിക്കുന്നതിന് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നു. ഇത് വായുവിലുള്ള ഓക്‌സിജനെ വെള്ളത്തില്‍ ലയിപ്പിച്ച് മീനിന് ഓക്‌സിജന്റെ ലഭ്യത ഉറപ്പു വരുത്തുന്നു. വെള്ളത്തില്‍ 4 – 8 ppm ഓക്‌സിജന്‍ ലെവല്‍ നിലനിര്‍ത്തേണ്ടതുണ്ട്.
4. പ്ലമ്പിങ്ങ് കിററ്- സിസ്റ്റത്തില്‍ എന്തെങ്കിലും അററകുററ പണികള്‍ ചെയ്യുന്നതിനും ആവശ്യമുള്ളപ്പോള്‍ വൃത്തിയാക്കുന്നതിനും, സിസ്റ്റത്തിലെ തടസങ്ങള്‍ ദൂരീകരിക്കുന്നതിനും സിസ്റ്റം ഒരിടത്തു നിന്ന് മറെറാരിടത്തേക്ക് മാററി സ്ഥാപിക്കുന്നതിനും ഈ കിററ് ആവശ്യമാണ്.
5. വെള്ളത്തിന്റെ വിവിധ ഘടകങ്ങള്‍ അളക്കുന്നതിനുള്ള കിററ്:
സിസ്റ്റത്തിലെ വെള്ളത്തിലെ അമോണിയ, നൈട്രൈററ്, നൈട്രേററ് തുടങ്ങിയവയും പി.എച്ചും. ഇ.സി.യും അളക്കുന്നതിനുള്ള കിററുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.
6. സെററിലിങ്ങ് ബേസിന്‍- ഇവ മീന്‍ തിന്നാതെ ബാക്കിയാകുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍, മററ് മാലിന്യങ്ങള്‍ എന്നിവയെ അരിച്ച് അടിയില്‍ അടിയിപ്പിച്ച് മററ് സിസ്റ്റങ്ങളിലെ വെള്ളത്തിലെ ലയിച്ച ഓക്‌സിജന്റെ അളവ് ആവശ്യാനുസരണം നിലനിര്‍ത്താനും അക്വാപോണിക്‌സ് സംവിധാനം കൂടുതല്‍ സുരക്ഷിതമാക്കുന്നതിനും സഹായിക്കുന്നു.
7. ഹൈഡ്രോപോണിക്‌സ് സിസ്റ്റം- അക്വാപോണിക്‌സ് സിസ്റ്റത്തില്‍ ചെടികള്‍ നടുന്ന സംവിധാനത്തെയാണ് ഹൈഡ്രോപോണിക്‌സ് സിസ്റ്റം എന്ന് പറയുന്നത്. ചെടികളെ വളര്‍ത്തുന്നതിനായ് മീഡിയ ബഡ്ഡ് സിസ്റ്റമോ, റാഫ്‌ററ് സിസ്റ്റമോ, ന്യൂട്രിയന്റ് ഫിലിം ടെക്ക്‌നിക്ക് ഉപയോഗിച്ചുള്ള ബഡ്ഡ് സിസ്റ്റമോ ഉപയോഗപ്പെടുത്താം.
വശങ്ങള്‍ സിമന്റിന്റെ ഇഷ്ടിക കൊണ്ട് കെട്ടി ഉള്ളില്‍ ജിയോമെബ്രെയിന്‍ ഷീററ് വിരിച്ച് ലീക്ക് പ്രൂഫ് ആക്കി ബഡ്ഡ് ഉണ്ടാക്കാവുന്നതാണ്. പകുതിയായി പൊളിച്ച ബാരലുകളോ ആവശ്യത്തിന് ആഴവും വീതിയുമുള്ള പ്ലാസ്റ്റിക്ക്/ഫൈബറിന്റെ പാത്രങ്ങളോ ബഡ്ഡായി ഉപയോഗിക്കാം.
ഇതില്‍ മെററല്‍/ഓടുമുറി/ഹൈഡ്രോടോണ്‍/സിലിക്കസാന്റ് തുടങ്ങിയ ഏതെങ്കിലും ഒരു മീഡിയ 20-30 സെ.മീററര്‍ കനത്തില്‍ (ചെടികള്‍ക്കനുസരിച്ച്) നിറച്ച് (നല്ല വണ്ണം കഴുകിയതും, പി.എച്ച് 5.5 നും 6.5നും ഇടയ്ക്ക് ഉള്ളതുമായിരിക്കാന്‍ ശ്രദ്ധിക്കണം) ആണ് മീഡിയ ബഡ്ഡ് ഒരുക്കുന്നത്. അതില്‍ ചെടികള്‍ നടുകയാണ് ചെയ്യുന്നത്. ബഡ്ഡിന് ആവശ്യത്തിന് (70 സെ.മീ മുതല്‍ 1 മീ വരെ) വീതി ഉണ്ടായിരിക്കണം.
റാഫ്‌ററ് ബഡ്ഡ് അഥവാ ഡീപ് വാട്ടര്‍ കള്‍ച്ചറില്‍ (Raft system/DWC) വെള്ളത്തിനു മുകളില്‍ പോളി ഫോം/ഫൈബര്‍ ഫോം ഫ്‌ളോട്ട് ചെയ്യിപ്പിച്ച് അതില്‍ ആവശ്യത്തിന് വലുപ്പത്തിലുള്ള തുളയിട്ട് അതില്‍ നെററ് പോട്ട് ഇറക്കി വച്ച് ഈ നെററ്‌പോട്ടില്‍ മീഡിയ (മെററല്‍/ഹൈഡ്രോടോണ്‍/ഓടുമുറി) നിറച്ച് അതില്‍ ചെടികള്‍ നടുകയാണ് ചെയ്യുന്നത്.
ന്യൂട്രിയന്റ് ഫിലിം ടെക്ക്‌നിക്കില്‍ 4” മുതല്‍ 6” വ്യാസമുള്ളതോ/വീതിയുള്ളതോ ആയ റൗണ്ട്/സ് കയര്‍ പൈപ്പുകള്‍ ചെറിയ ചെരിവോടുകൂടി ഘടിപ്പിച്ച് ഇതിലൂടെ ന്യൂട്രിയന്റ് അടങ്ങിയ വെള്ളം ഒഴുക്കുന്നു. പൈപ്പില്‍ തുളയിട്ട് അതില്‍ നെററ് പോട്ട് വച്ച് ചെടികള്‍ നടുന്നു.
DWC യിലും NFT യിലും ചെടികളുടെ പകുതി വേരുകള്‍ വായുവിലും പകുതി വേരുകള്‍ വെള്ളത്തിലും ആയി നില്‍ക്കുന്നതു കൊണ്ട് ചെടികള്‍ക്ക് ആവശ്യമായ വായുവും പോഷകങ്ങളും ലഭ്യമാകുന്നു. ഇത്തരം സിസ്റ്റങ്ങളില്‍ ലെററ്യൂസ്, പാലക്ക്, ചീര, ബാസില്‍, ചൈനീസ് കാബേജ് തുടങ്ങിയ ഇല ചെടികളും മീഡിയ ബഡ്ഡ് സിസ്റ്റത്തില്‍ തക്കാളി, പയര്‍, സാലഡ് കുക്കുമ്പര്‍, കാപ്‌സിക്കം തുടങ്ങിയ ഫലങ്ങളുണ്ടാകുന്ന പച്ചക്കറികളും കൃഷി ചെയ്യുന്നത് നല്ലതായിട്ടാണ് കണ്ടിട്ടുള്ളത്.
8. മെക്കാനിക്കല്‍ ഫില്‍ററര്‍ : വെള്ളത്തില്‍ പൊന്തി കിടക്കുന്നതും താഴെ അടിയുന്നതുമായ ഖരാവസ്ഥയിലുള്ള മീനിന്റെ കാഷ്ഠവും ചെടികളുടെ അവശിഷ്ടങ്ങളും അക്വാപോണിക്‌സ് സിസ്റ്റത്തില്‍ നിന്നും അരിച്ചു മാററുന്നതിനായാണ് മെക്കാനിക്കല്‍ ഫില്‍ററര്‍ ഉപയോഗപ്പെടുത്തുന്നത്. ഹൈഡ്രോപോണിക്‌സിലെ ബെഡ്; ന്യൂട്രിയന്റ് ഫിലിം ടെക്‌നിക് ഉപയോഗിച്ചുള്ള ബെഡ് ആണെങ്കിലും ഡ്രീപ് വാട്ടര്‍ കള്‍ച്ചര്‍ അഥവാ റാഫ്‌ററ് ബെഡ് സിസ്റ്റമാണെങ്കിലും മെക്കാനിക്കല്‍ ഫില്‍ററര്‍ തീര്‍ച്ചയായും കൊടുത്തിരിക്കണം.
ഫിഷ് ടാങ്കില്‍ 1000 ലിററര്‍ വെള്ളത്തില്‍ 20 കിലോയില്‍ കൂടുതല്‍ എന്ന തോതില്‍ മീന്‍ കൃഷി ചെയ്യുന്നുണ്ടെങ്കില്‍ മീഡിയ ബെഡ് സിസ്റ്റമാണെങ്കിലും മെക്കാനിക്കല്‍ ഫില്‍ററര്‍ അക്വാപോണിക്‌സില്‍ കൊടുത്തിരിക്കണം. മെക്കാനിക്കല്‍ ഫില്‍ററര്‍ ഫിഷ് ടാങ്കിലേയും ബഡുകളിലേയും മാലിന്യം അരിച്ചുമാററി അക്വാപോണിക്‌സ് സംവിധാനം കൂടുതല്‍ സുരക്ഷിതമാക്കുന്നു.
9. ബയോഫില്‍ററര്‍: മെക്കാനിക്കല്‍ ഫില്‍റററിന് വെള്ളത്തില്‍ പൊന്തിക്കിടക്കുന്ന വളരെ ചെറിയ മാലിന്യവും വെള്ളത്തില്‍ അലിഞ്ഞിരിക്കുന്നതും ചെടികള്‍ക്കും മീനിനും ദോഷകരമായതുമായ പല മാലിന്യവും (പ്രത്യേകിച്ചും അമോണിയയും നൈട്രൈററും) അരിച്ചുമാററാനാകില്ല. ഇതിനായി ബയോഫില്‍റററാണ് ഉപയോഗപ്പെടുത്തുന്നത്.
ഹൈഡ്രോപോണിക്‌സിലെ ബെഡ്; ന്യൂട്രിയന്റ് ഫിലിം ടെക്‌നിക് ഉപയോഗിച്ചുള്ള ബെഡ് ആണെങ്കിലും ഡീപ് വാട്ടര്‍ കള്‍ച്ചര്‍ അഥവാ റാഫ്‌ററ് ബെഡ് സിസ്റ്റമാണെങ്കിലും മെക്കാനിക്കല്‍ ഫില്‍ററര്‍ തീര്‍ച്ചയായും കൊടുത്തിരിക്കണം.