ഇന്തോനോഷ്യ സ്വദേശിയായ ആ പന്ത്രണ്ടുകാരന്‍ ആരും മറന്നുകാണില്ല. അനിയന്ത്രിതമായി ആഹാരം കഴിച്ചതിലൂടെ അവന്‍ എത്തിപെട്ടത് ജീവന്‍ പോലും നഷ്ടപെട്ടുപോയെക്കാവുന്ന 195 കിലോ ശരീരഭാരതിലായിരുന്നു. ആര്യ പേര്‍മന എല്ലാര്ക്കും ഒരേ സമയം വേദനയും കൗതുകവുമായിരുന്നു. അവന്റെ പ്രായത്തിലുള്ള കുട്ടികള്‍ പുറത്തു കളിക്കുമ്പോള്‍ നോക്കിയിരിക്കാന്‍ മാത്രമേ അവന് കഴിയുമായിരുന്നുള്ളൂ.
അവന്റെ ശരീരം സാധാരണയിലാക്കാന്‍ പലത് ചെയ്തിട്ടും നടന്നില്ല. പലഘട്ടങ്ങളിലായി ഡോക്ടര്‍മാരും ഡയറ്റീഷ്യന്‍മാരും കൈയ്യൊഴിഞ്ഞതോടെ എന്തു ചെയ്യണമെന്നറിയാതെ കുടുംബം പെരുവഴിയിലായി. പക്ഷെ ഇവിടെ പിറവിയെടുക്കുന്നത് പുതിയ കഥയാണ്. കാറ്റൂരി വിട്ട ബലൂണ്‍ മാതിരി ദൂരെക്കളഞ്ഞ അവന്റെ 192 കിലോ പൊണ്ണത്തടി ഇന്ന് അവനില്ല.
സര്‍ജറിലയിലൂടെയും ഡയറ്റ് പ്ലാനിലൂടെയും അമിതഭാരമെന്ന കൂടപ്പിറപ്പിനെ ദൂരെ കളഞ്ഞു. ഇതോടെ കുറച്ചു ദിവസങ്ങളായി ആര്യ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ആര്യയുടെ തലവര മാറുന്നത് ഭാരം കുറയ്ക്കുന്ന ഗാസ്ട്രിക് ബൈപ്പാസ് സര്‍ജറി കഴിഞ്ഞ ഏപ്രിലില്‍ ചെയ്യുന്നതോടെയാണ്.കൊഴുപ്പടങ്ങിയ ആ ശരീരത്തില്‍ നിന്നും പതിയെ പതിയെ ഭാരം പിന്‍വാങ്ങാന്‍ തുടങ്ങി. അതോടെ ശരീരം സാധാരണ ഗതിയിലേക്ക് വന്നു തുടങ്ങി.
മധുരം കൊണ്ട് ശരീരത്തില്‍ തുലാഭാരം നടത്തുന്ന ആര്യയുടെ ജീവിതത്തില്‍ നിന്നും മധുര പലഹാരങ്ങള്‍ക്ക് ഗെറ്റ് ഔട്ട് ദിവസേനയുള്ള അഞ്ച് കിലോമീറ്റര്‍ നടത്ത കൂടിയായപ്പോള്‍ സംഗതി ഉഷാര്‍. ഇന്ന് ഏതൊരു കുട്ടികളേയും പോലെ കളിക്കാനും ശാരീരിക അസ്വസ്ഥകളില്ലാതെ ഉറങ്ങാനും സ്‌കൂളില്‍ പോകാനുമൊക്കെ തനിക്ക് കഴിയാറുണ്ടെന്ന് ആര്യ പറയുന്നു. ആര്യയിന്ന് 192ല്‍ നിന്നും 100 കിലോയില്‍ വരെ എത്തി നില്‍ക്കുകയാണ്