ഇംഗ്ലീഷ് ഭാഷയിലെ പദ പ്രയോഗങ്ങളുടെ പേരിൽ ഏറെ ട്രോൾ ചെയ്യപ്പെട്ട ഒരാളാണ് പൃഥ്വിരാജ്.ഇംഗ്ലീഷിൽ ഏത് പോസ്റ്റ് പൃഥ്‌വി ഇട്ടാലും അതിന്റെ അർഥം എന്താണെന്നു ചോദിച്ചു ഒരുപാട് കമെന്റുകൾ ഉയരാറുമുണ്ട്. തൊട്ട് പിന്നാലെ ട്രോളുകളും ഉയരും. പല ട്രോളുകളും പ്രിത്വിയെ പോലും ചിരിപ്പിക്കും അതെല്ലാം അദ്ദേഹം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുമുണ്ട്.
ലൂസിഫർ എന്ന ചിത്രത്തിലൂടെ പ്രിത്വി ഒരു സംവിധായകന്റെ കുപ്പായത്തിലും എത്തുകയാണ്. പൃത്വിയുടെ ഇംഗ്ലീഷ് പദ പ്രയോഗങ്ങൾ സെറ്റിൽ ഉള്ളവർക്കും ചെറിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു. അതിൽ ഒന്ന് പ്രിത്വി അടുത്തിടെ ഒരു അഭിമുഖത്തിൽ പങ്കു വച്ചിരുന്നു. മഞ്ജു വാരിയറിനാണ് ഇക്കുറി അക്കിടി പറ്റിയത്. സംഭവം ഇങ്ങനെ വിവേക് ഒബറോയിയും പ്രിത്വിയും തമ്മിലുള്ള ഒരു സീൻ എടുക്കുകയാണ്. വിവേക് ഡയലോഗ് പറയുമ്പോൾ മഞ്ജുവിന്റെ മുഖത്തു പ്രിത്വി പറയുന്ന രീതിയിലെ എക്സ്പ്രെഷൻ വരുന്നില്ല.
പ്രിത്വി പെട്ടന്നു മഞ്ജുവിനെ വിളിച്ചു പറഞ്ഞു കുറച്ചു കൂടി incredulounsse ( വിശ്വാസം വരാത്ത ) ആയി ആണ് എക്സ്പ്രെഷൻ വരേണ്ടത് എന്ന് പറഞ്ഞു. മഞ്ജു തലകുലുക്കി തിരികെ നടന്നു. വീണ്ടും ഷോട്ട് എടുത്തു. മഞ്ജു അതെ റിയാക്ഷൻ തന്നെ. പ്രിത്വി കട്ട് പറഞ്ഞു. പ്രിത്വിയുടെ അടുത്ത് ഉടൻ മഞ്ജു എത്തി ചോദിച്ചു.’ രാജു നേരത്തെ പറഞ്ഞില്ലേ അതെന്തുവാ “. സെറ്റിൽ കൂട്ട ചിരി ഉയർന്നു. അന്ന് മുഴുവൻ അവിടെ ആ വാക്കിനെ പറ്റിയുള്ള ചർച്ചകളും ഉയർന്നു