പാണ്ടി മേളത്തിന്റെ താളത്തിനൊപ്പം, പൂരത്തിന്റെ മുഴുവൻ ആവേശവുമായി ചുവടു വച്ച ഒമ്പതാം ക്ലാസുകാരിയെ സോഷ്യൽമീഡിയ അത്രവേഗം മറക്കാനിടില്ല. ആനയടി പൂരനഗരിയിൽ നൃത്തം ചെയ്ത പാർവതിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
നാട്ടുകാർ നേരിൽ കണ്ട ആ പൂരലഹരി നൃത്തം ലോകം മുഴുവൻ കണ്ടത് ആനയടി പൂരത്തിന്റെ ഫെയ്സ്ബുക് പേജിലൂടെയായിരുന്നു. അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം ചെണ്ടമേളം ആസ്വദിക്കുകയായിരുന്നു പാർവതി. ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ പൂർണമായും നൃത്ത ലഹരിയിലായ പാർവതിയുടെ ചുവടുകളെ ആവേശത്തോടെയാണ് കണ്ടവരെല്ലാം സ്വീകരിച്ചത്.