ഇന്ന് നാം സ്ഥിരമായി കാണുന്ന ഒരു കാഴ്ച്ച ആണ് സ്കൂളിലെയും കോളേജിലെയും ക്ലാസ്സ് കട്ട് ചെയ്ത്”തുണി കൊണ്ട് മുഖം മറച്ച് കാറിലും, ബൈക്കിലും കയറി ബീച്ചിലും, മാളിലും, പാർക്കിലും, തിയറ്ററുകളിലും കാമുകന്റെ കൂടെ നടക്കുന്ന പെണ്കുട്ടികൾ.” ഇതുപോലുള്ള പെൺകുട്ടികളെ സഹതാപത്തോടെയാണ് മുതിർന്നവർ നോക്കി കാണുന്നത്.
ഷാളുകൊണ്ട് മുഖം മറച്ച് കാമുകനൊപ്പം കെട്ടിപിടിച്ചു ബൈക്കിൽ കറങ്ങുമ്പോൾ നിന്നെ ആരും മനസിലാക്കുന്നില്ല എന്ന വിശ്വാസമാണ് നിന്റേത്. എന്നാൽ ഇങ്ങനെ മുഖം മറച്ചു കഴിഞ്ഞാൽ ആരും തന്നെ അറിയില്ല ശ്രദ്ധിക്കില്ല എന്ന മിധ്യാ ധാരണയിൽ കാമുകനൊപ്പം സഞ്ചരിക്കുമ്പോൾ നീ ഒന്ന് ചിന്തിച്ചിട്ട് ഉണ്ടോ നീ ഒരേ സമയം വഞ്ചിക്കുന്നത് ആരെയൊക്കെയാണെന്ന്?
കാമുകനൊപ്പം കറങ്ങാൻ പോകാൻ വേണ്ടി നീ നിന്റെ അച്ഛനെയും അമ്മയേയും വിഢികളാക്കി പല പല കാരണങ്ങൾ പറഞ്ഞു വീട്ടിൽ നിന്നിറങ്ങുമ്പോൾ നീ ചിന്തിച്ചിരുന്നോ അവര്കുനിന്നോടുള്ള വിശ്വാസമാണ് അവരെ നിനക്കുമുന്നിൽ വിഢികളാക്കിയതെന്ന്?
തന്റെ മകളെ സ്കൂളിലേക്കോ കോളേജിലേക്കോ പറഞ്ഞയക്കുവാൻ വേണ്ടി അതിരാവിലെ എഴുന്നേറ്റ്കഴിക്കാൻ കൊണ്ടുപോകാനുമുള്ള ഭക്ഷണവും ഉണ്ടാക്കി നിന്നെ ഒരുക്കി വിട്ട ശേഷം നീ ക്ലാസ്സിൽ ഉണ്ടാകും എന്ന് വിശ്വസിച്ച് വീട്ടിൽ ഇരിക്കുന്ന മാതാവിനെയാണ് നീ ആദ്യം വഞ്ചിക്കുന്നതെന്ന് നീ എപ്പോഴെങ്കിലും ആലോചിച്ചിരുന്നോ?
നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ കൂട്ടുകാരുടെ മുന്നിൽ നീ ചെറുതാകാതിരിക്കാൻ അവരെ കൊണ്ട് പറ്റുന്ന സൗകര്യങ്ങൾ ഒരുക്കാനായി പൊരി വെയിലിനെയും തകർത്ത മഴയെയും മഞ്ഞിനെയും ഒന്നും വക വെക്കാതെ നിന്റെ നല്ലതിന് വേണ്ടി പണി എടുക്കുന്ന പിതാവിനെയാണ് നീ വഞ്ചിക്കുന്നതെന്ന്? അവർക്ക് കിട്ടത്ത സുഖവും സൗകര്യങ്ങളുമാണ് നിങ്ങൾക്ക് വേണ്ടി ഒരുക്കിത്തരുന്നത്.
കാമുകനൊപ്പം പോകുന്ന നിന്നെ നേരിൽ കാണേണ്ട സാഹചര്യം ഉണ്ടായാൽ നിന്റെ പിതാവിന്റെയോ , മതാവിന്റേയോ ഇടനെഞ്ചിലെ പിടച്ചിൽ എന്താന്നു അറിയാമോ? നീ കാമുകനുമൊത്ത് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കൊണ്ട് നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ നാട്ടുകാരുടെയും കൂട്ടുകാരുടെയും മുന്നിൽ നിന്റെ സഹോദരങ്ങൾ, എന്തു മാത്രം വേദന അനുഭവിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ?
സ്വന്തം മകളെ ജീവനുതുല്ല്യം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന അവർ നീ കാരണം സമൂഹത്തിനു മുന്നിൽ തലകുനിക്കേണ്ടി വരുമ്പോൾ ഇടനെഞ്ചു പിടഞ്ഞു പോകും എന്ന് നീ ആലോചിച്ചോ ?
ഇപ്പോൾ സ്നേഹത്തോടെ നിന്നെ കൊണ്ടുനടക്കുന്ന നിന്റെ കാമുകൻ നാളെ നിന്നെ കറിവേപ്പിലപോലെ ഉപേക്ഷിച്ചു കളയില്ല എന്ന് നിനക്കു ഉറപ്പുപറയുവാൻ കഴിയുമോ? അങ്ങനെ അവൻ നിന്നെ ചതിച്ചാൽ നിനക്ക് ഉണ്ടാകുന്ന മാനഹാനി,
അതിനെ കുറിച്ച് നീ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? നാളെ ഈ കാമുകൻ നിന്നെ ഉപേക്ഷിച്ചാൽ ഇതൊന്നും അറിയാത്ത പവിത്രമായ മനസ്സും ശരീരവും ആഗ്രഹിച്ച് നിന്നെ വിവാഹം ചെയ്യാൻ പോകുന്ന വരനെ കുറിച്ച് നീ ഓർത്തിട്ടുണ്ടോ? ഇല്ല അല്ലെ, അങ്ങനെ നീ ഓർത്തിരുന്നങ്കിൽ നീ ഒരിക്കലും നിന്റെ കാമുകനൊപ്പം അവൻ പറയുന്ന സ്ടലങ്ങളിലെല്ലാം ചുറ്റിയടിച്ചു നടക്കില്ലായിരുന്നു.
മുഖം മറച്ചിരുന്നു കാമുകനൊപ്പം പോകുമ്പോൾ കാമുകിയായ നിന്നെ ആർക്കും മനസ്സിലാകില്ല എന്ന് കരുതുംമ്പോൾ ഒന്നോർക്കുക, സ്വന്തം മകളെയോ സഹോദരിയെയോ തിരിച്ചറിയാൻ ഒരു മാതാവിനും പിതാവിനും സഹോദരങ്ങൾക്കും നിന്റെ മുഖം കാണണം എന്നൊന്നും ഇല്ല.
ഇതു കണ്ട് പ്രതികരിച്ചാൽ നിന്നെപോലുള്ളവർ ആ പാവങ്ങളെ ദുരഭിമാനികൾ, ദുഷ്ടർ എന്നെക്കെ പറഞ്ഞു തള്ളിക്കളയുകയും ചെയ്യുന്നു പ്രണയിക്കണം അതൊരിക്കലും ശരീരത്തോട് ആകരുത് , മനസ്സിനോടാണ് വേണ്ടത്. മനസ്സിനോട് പ്രണയമുള്ളവർ ആരും, ഇങ്ങനെ ഒന്നും ചെയ്യില്ല. ഒളിച്ചും പാത്തും സിനിമയ്ക്ക് പോകുവോ ബീച്ചിൽ പോകുവോ ഒന്നും ചെയ്യില്ല
എന്നും കാണുന്നതും സംസാരിക്കുന്നതും അല്ല പ്രണയം, കാണാതിരിക്കുമ്പോൾ മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന സ്വപ്നങ്ങളാണ് പ്രണയം. പരസപരം കാണാൻ ദിവസങ്ങളെണ്ണി കാത്തിരിക്കുന്നതാണ് പ്രണയം. കണ്ണകന്നാലും മനസ്സകലാത്തതാണ് പ്രണയം. അകലങ്ങളിൽ നിന്നും പരസ്‌പരം ഓർക്കുന്നതാണ് പ്രണയം. ആ പ്രണയത്തിന് മുഖം മറക്കലുകൾ ഇല്ല, കള്ളത്തരങ്ങൾ ഇല്ല. ശരീരസുഖങ്ങൾ ഇല്ല. ശരീരത്തെ പ്രണയിക്കാതെ ഹൃദയത്തെ പ്രണയിക്കൂ…
.
പെണ്ണേ നീ ഒന്നോർക്കുക, നിന്റെ സ്പർശനം ആഗ്രഹിക്കുന്നവർക്ക് നിന്റെ ശരീരമാണ് വേണ്ടത്.
അത് അനുവദിക്കില്ല എന്ന് ആരുടെയും മുഖത്ത് നോക്കി പറഞ്ഞാൽ അന്ന് നിന്നെ വിട്ട് പോകുന്നവരെ നിനക്ക് കാണാൻ കഴിയും. എന്ന് നിനക്കു അങ്ങനെ പറയാൻ കഴിയുന്നുവോ അന്നേ നീ നല്ല ഒരു മകളാകു, നല്ല ഒരു സഹോദരിയാകു. നീ ജീവിച്ചു തീർത്ത 15-20 വർഷമല്ല ജീവിതം. എന്താണ് ജീവിതം എന്ന് നിനക്കിതുവരെ അറിയില്ല. ജീവിതം പഠിക്കുമ്പോൾ അന്ന് നീ മനസിലാക്കും നീ ഇന്ന് ആരോടൊക്കെ എന്തൊക്കെ തെറ്റുകളാണ് ചെയ്‌തതെന്ന്.
മനസിലാക്കിയാൽ എല്ലാവർക്കും കൊള്ളാം
ഞാൻ ഒരിക്കലും പ്രണയത്തിനെതിരല്ല. എന്നാൽ ഇന്ന് കണ്ടുവരുന്ന ഇത്തരം പ്രവർത്തികളോട് ഒരിക്കലും യോജിക്കാനും കഴിയില്ല.