തരുവനന്തപുരം ശ്രിപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം ജ്യൂസ് കോര്‍ണര്‍ തുടങ്ങിയത് ഈയിടെയാണ്. മമ്മൂട്ടിയുടെ ആദ്യകാലം മുതൽ തൊട്ടുള്ള ആരാധകനാണ് ഇദ്ദേഹം. സ്വന്തമായി ജ്യൂസ് കട തുടങ്ങിയപ്പോൾ ഉദ്ഘാടനത്തിന് ഭാസ്‌കര്‍ മമ്മൂട്ടിയെ വീട്ടില്‍ പോയി ക്ഷണിച്ചിരുന്നു.
എന്നാൽ തിരക്കുകൾ മൂലം മമ്മൂട്ടിയ്ക്ക് ഭാസ്കറിന്റെ ക്ഷണം സ്വീകരിക്കാനായില്ല. പിന്നീട് എപ്പോഴെങ്കിലും തിരുവനന്തപുരത്ത് വരുമ്പോൾ തീർച്ചയായും കാണാമെന്ന് ഭാസ്കറിന് വാക്ക് നൽകിയാണ് താരം മടക്കി അയച്ചത്. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ സ്ഥാപകരിലൊരാളാണ് വി. ഭാസ്ക്കർ.ഇത്തവണ ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലെ പൊങ്കാല മഹോല്‍വത്തിന്റെ കലാപരിപാടി ഉദ്ഘാടനം ഉള്‍്പ്പടെയുള്ള പൊതു ചടങ്ങുകളില്‍ മമ്മൂട്ടിയായിരുന്നു മുഖ്യാതിഥി.
ഇതിനായി തിരുവനന്തപുരത്ത് എത്തിയപ്പോൾ ഭാസ്ക്കറിന് നൽകിയ വാക്ക് താരം ഓർത്തു. ഭാസ്ക്കറിനെയും കുടുംബത്തെയും കണ്ട് വിശേഷങ്ങൾ പങ്കുവച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. അപ്രതീക്ഷിതമായി ജ്യൂസ് കടയിലെത്തിയ അതിഥിയെ കണ്ട് ആൾക്കൂട്ടവും അമ്പരന്നു.