Breaking News
Home / Lifestyle / ചില മാന്യന്മാർ ഉദ്ധരിച്ച ലിംഗത്തിന്റെ ചിത്രങ്ങൾ തന്റെ ഇൻബോക്സിൽ അയക്കുന്നു ജോമോൾ ജോസഫ് വീണ്ടും

ചില മാന്യന്മാർ ഉദ്ധരിച്ച ലിംഗത്തിന്റെ ചിത്രങ്ങൾ തന്റെ ഇൻബോക്സിൽ അയക്കുന്നു ജോമോൾ ജോസഫ് വീണ്ടും

ആദ്യ പോസ്റ്റ് വമ്പൻ ഹിറ്റ് ആയതോടെ ജോമോൾ ജോസഫ് എന്ന കൊച്ചിക്കാരി യുവതി വീണ്ടും വീണ്ടും പോസ്റ്റുകളുമായി എത്തുകയാണ്. അശ്ളീല ചുവയുള്ള ചിത്രങ്ങൾ തനിക്ക് ഇൻബോക്സിൽ അയച്ചു എന്നു പറയുന്ന യുവതി, തന്റെ എക്സ്പോസിവ്വ് ചിത്രത്തിന് ഒപ്പമാണ് പുതിയ ലേഖനം എഴുതിയിരിക്കുന്നത്.

ചില മാന്യന്മാർ തന്റെ ഫേസ്ബുക്ക് ഇന്ബോക്സിലേക്ക് ഉദ്ധരിച്ച ലിംഗത്തിന്റെ ചിത്രങ്ങൾ അയക്കുന്നു എന്നാണ് യുവതി പറയുന്നത്.

യുവതിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

കൃത്യമായി പറഞ്ഞാൽ, ഫെബ്രുവരി രണ്ടിനാണ് ഞങ്ങളുടെ ഫാം പ്രമോഷനുമായി ബന്ധപ്പെട്ട് ഞാൻ സോഷ്യൽമീഡിയയുടെ പബ്ലിക് പ്ലാറ്റ്ഫോമിലേക്ക് വരുന്നത്. അതിന് ശേഷം എന്റെ ജീവിതം ആകെ മാറി മറിഞ്ഞു. പ്രതീക്ഷിച്ചതൊന്നുമല്ല പിന്നെ ജീവിതത്തിൽ ഉണ്ടായത്.

മെസഞ്ചർ ശല്യമായി മാറിയപ്പോൾ, എന്റെ ഫേസ്ബുക് സുഹൃത്തുക്കൾക്കായി ഒരു പോസ്റ്റെഴുതി, എന്റെ ജീവിതത്തിലെ ആദ്യത്തെ എഴുത്ത്. എന്റെ ജീവിതം തന്നെയാണ് ഞാനതിൽ വിവരിച്ചത്. എന്നാൽ ആ പോസ്റ്റിൽ പുരുഷൻമാരെ അടച്ചാക്ഷേപിച്ചു എന്ന ആരോപണവുമായി കുറച്ചാളുകൾ കടന്നാക്രമണം ആരംഭിച്ചു. ഒരു സ്ത്രീയെന്ന രീതിയിൽ പലർക്കും സഹിക്കാനാകുന്നതിലും വലിയ ആക്രമണവും തെറിവിളിയും. ബോഡിഷെയിമിങ്ങും, റേസിസസവും, ലൈംഗീകച്ചുവയോടെ, പച്ചയായ വെർബൽറേപ്പടക്കം നടന്നു എനിക്കെതിരായി.

ഇന്നും ചുരുക്കം ചില മാനസീക രോഗികകൾ മെസഞ്ചറിൽ വൃത്തികേടുകളുമായി വരുന്നുണ്ട്. ചില മാന്യൻമാർ അവരുടെ ഉദ്ധരിച്ച ലിംഗത്തിന്റെ ചിത്രവും, ചിലപ്പോൾ ഇജാകുലേൻ നടന്ന ലിംഗത്തിന്റെ ചിത്രവും വരെ അയക്കുന്നു. അതൊന്നും എന്റെ ഫ്രണ്ട് ലിസ്റ്റിലുള്ളവരോ ഫോളോവർ ലിസ്റ്റിലുള്ളവരോ അല്ല എന്നതും ശ്രദ്ധേയമാണ്. അതൊക്കെ ഇവിടെ ഷെയർ ചെയ്യാത്തത് എന്റെ വാളിന് ഞാനൊരു മാന്യത കൽപ്പിക്കുന്നതുകൊണ്ടാണ്.

എന്നാൽ ഇത്തരം കടന്നാക്രമണം എന്നിലെ എന്നെ കണ്ടെത്തുന്നതിനായി എനിക്ക് കൂടുതൽ സഹായകമായി. ഇന്ന് എന്നെ കേൾക്കുന്നതിനും, വായിക്കുന്നതിനും കുറച്ചുപേർ ഈ ലോകത്തുണ്ട് എന്നത് എന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിരിക്കുകയാണ്, അതോടൊപ്പം ഉത്തരവാദിത്തബോധവും.

ആക്രമിക്കാനായി വരുന്നവർ ഒരു കാര്യം മനസ്സിലാക്കുന്നത് നല്ലതാണ്, എന്റെ മുൻ ജീവിതത്തിൽ അഞ്ച് വർഷക്കാലം കൊടിയ പീഢനവും, ദുരിതവും, ശാരീരിക, ലൈംഗീകാക്രമണവും സഹിച്ച് ജവിച്ച വ്യക്തിയാണ് ഞാൻ. അതു കഴിഞ്ഞാണ് ഞാൻ ഇപ്പോഴത്തെ ജീവിതത്തിലേക്ക് വന്നത്. ജീവിതം എന്താണെന്നും സന്തോഷം എന്താണെന്നും അറിഞ്ഞ നാളുകളാണ് എന്റെ ജീവിതത്തിലെ കഴിഞ്ഞ ഈ ഏഴുവർഷം. ഇതിനിടയിൽ പൊതു സ്ഥലത്ത് വെച്ച് പട്ടാപ്പകൽ ലൈംഗീകാക്രമണവും ഞാൻ നേരിട്ടു.

(എന്നെ നേരിട്ടറിയുന്നവർക്ക് അതറിയാം). നാലു വർഷം മുമ്പുണ്ടായ അന്നത്തെ ആ ആക്രമണം തരണം ചെയ്യാനും, ആക്രമിച്ച ആളെ കീഴ്പ്പെടുത്തി പോലീസിലേൽപ്പിക്കുവാനും എനിക്ക് ധൈര്യം കിട്ടിയത്, എന്ത് വന്നാലും ശക്തമായ പിന്തുണയുമായി എന്റെ ഭർ‌ത്താവ് കൂടെയുണ്ടാകും എന്ന ആത്മവിശ്വാസം ഒന്നുതന്നെയാണ്. (ഈ രണ്ട് അനുഭവങ്ങളും അടുത്തുതന്നെ തുറന്നെഴുതാം).

ഇതൊക്കെ പുരുഷൻമാരിൽ നിന്നുതന്നെ എനിക്കുണ്ടായ ദുരിതങ്ങളാണിത്. എന്നുകരുതി ലോകത്തുള്ള പുരുഷൻമാർ മുഴുവനും മോശക്കാരെന്ന് പറയാനാകുമോ? എത്രയോ നല്ല പുരുഷ സുഹൃത്തുക്കൾ എനിക്കുണ്ട്? കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വെർബൽ അറ്റാക്കിലും, വെർബൽ റേപ്പിലും, സൈബർ ബുള്ളിയിങ്ങിലും പിന്തുണയുമായി കൂടെ നിന്നത് സ്ത്രീകൾ മാത്രമല്ല, ഭൂരിഭാഗവും പുരുഷൻമാർ തന്നെയാണ്.

കേവലം ഞാനും എന്റെ ഭർത്താവും ഞങ്ങളുടെ മകനും, സുഹൃത്തുക്കളും മാത്രമുള്ള ലോകത്തുനിന്നും, എന്നെ എഴുതാനും, സംസാരിക്കാനും പ്രേരിപ്പിച്ചതും, എനിക്ക് ആത്മവിശ്വാസം നൽകിയതും ഇത്തരം ആക്രമണങ്ങൾ തന്നെയാണ്. അതോടൊപ്പം എന്നെ പിന്തുണച്ച, യാതൊരു മുൻപരിചയവുമില്ലാത്ത നിരവധി ആളുകൾ, (അതിൽ ആണെന്നോ പെണ്ണെന്നോ, ട്രാൻസെന്നോ ഇല്ല), എല്ലാവർക്കും നന്ദി.

NB -സ്ലീവ് ലെസ്സ് ധരിക്കുന്നത് എന്റെ ജീവതത്തിലെ വസ്ത്ര ധാരണ രീതിയാണ്, നേവൽ ചിത്രങ്ങളിൽ വരുന്നത് ഞാൻ തിരഞ്ഞെടുത്ത പ്രൊഫഷന്റെ ഭാഗവും.

About Intensive Promo

Leave a Reply

Your email address will not be published.