സണ്ണിക്ക് ഇപ്പോള്‍ ലഭിച്ചുക്കൊണ്ടിരിക്കുന്നത് ഒരു പോണ്‍ താരത്തിന് ലഭിക്കുന്ന പരിഗണനയല്ല. പോണ്‍ സിനിമകളില്‍ നിന്നും സണ്ണി വളരെ പെട്ടെന്നായിരുന്നു സിനിമാ പ്രേമികളുടെ മനസ് കീഴടക്കിയിരുന്നത്. ആരാധകര്‍ മികച്ച സ്വീകാര്യതയാണ് സണ്ണിയുടെ ഐറ്റം ഡാന്‍സുകള്‍ക്കും ഗ്ലാമര്‍ വേഷങ്ങള്‍ക്കുമെല്ലാം നല്‍കാറുളളത്.
സണ്ണി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നത് ജിസം 2 എന്ന ചിത്രത്തിലൂടെയായിരുന്നു. സണ്ണിക്ക് ബോളിവുഡില്‍ അവസരങ്ങള്‍ ലഭിച്ചിരുന്നത് ഒരു റിയാലിറ്റി ഷോയില്‍ മല്‍സരാര്‍ത്ഥിയായി എത്തിയശേഷമായിരുന്നു. ഈ അടുത്ത് താന്‍ നീല ചിത്ര മേഖല തിരഞ്ഞെടുത്തപ്പോള്‍ അത് മാതാപിതാക്കളെ ഒരുപാട് വേദനിപ്പിചായിരുന്നു എന്ന് നടി തുറന്ന് പറഞ്ഞിരുന്നു.
സണ്ണി ലിയോണ്‍ സിനിമയിലെന്ന പോലെ വ്യക്തി ജീവിതത്തിലും വളരെ ബോള്‍ഡായിട്ടുളള വ്യക്തിത്വമാണ്. സണ്ണിയും ഭര്‍ത്താവും പ്രേക്ഷകരുടെ ഇഷ്ട വ്യക്തിത്വങ്ങളാണ് ഇപ്പോള്‍. ഇവര്‍ കുടുംബ ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നത് മൂന്ന് കുട്ടികള്‍ക്കൊപ്പമാണ്.
തന്‍റെ മാതാപിതാക്കളുടെ സമ്മതമില്ലാതെയായിരുന്നു പോണ്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയത്. അച്ഛനും അമ്മയ്ക്കും ഇഷ്ടമില്ലായിരുന്നു. അവര്‍ വെറുത്തു. എല്ലാരും എന്നെ മോശം പറയാന്‍ തുടങ്ങി, എന്നെ ഭീക്ഷണി പെടുത്തി. അപ്പോള്‍ എനിക്ക് എന്‍റെ മാതാപിതാക്കള്‍ സംരക്ഷണം നല്‍കിയതില്‍ എനിക്ക് അത്ഭുതമായിരുന്നു.
അവര്‍ ഇങ്ങനെ ചെയ്തത് പോണ്‍ സിനിമയില്‍ നിന്നും നിര്‍ബന്ധിപ്പിച്ച് പിന്തിരിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ വഴങ്ങില്ലെന്ന കാരണത്താലായിരുന്നു. ബോളിവൂഡില്‍ അഭിനയിക്കണമെന്ന താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ തനിക്ക് ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നതായി സണ്ണി വെളിപ്പെടുത്തുന്നു