Breaking News
Home / Lifestyle / ദുബായിൽ നടന്ന ലോക ഗവൺമെൻറ് ഉച്ചകോടിയിൽ പുരസ്‌കാരം നേടി കേരള പോലീസ്

ദുബായിൽ നടന്ന ലോക ഗവൺമെൻറ് ഉച്ചകോടിയിൽ പുരസ്‌കാരം നേടി കേരള പോലീസ്

അംഗീകാരങ്ങളുടെ പടവുകള്‍ കയറുകയാണ് കേരള പൊലീസ്. ദുബായില്‍ നടന്ന ലോക ഗവണ്‍മെന്‍റ് ഉച്ചകോടിയില്‍ കേരള പൊലീസ് അവതരിപ്പിച്ച ട്രാഫിക് ബോധവല്‍ക്കരണത്തിനുള്ള ഗെയ്മിഫിക്കേഷന്‍ സേവനം ഐക്യ രാഷ്ട്രസഭ ഉള്‍പ്പെടെയുള്ള പ്രമുഖ ഏജന്‍സികളുടെ എന്‍ട്രികളെ പിന്‍തള്ളി പുരസ്കാരത്തിന് അര്‍ഹമായി.

സുരക്ഷിത ഡ്രൈവിങ്ങിനായുള്ള ട്രാഫിക് ഗുരു എന്ന ഗെയിം ആണ് കേരള പോലീസിനെ പുരസ്കാരത്തിനർഹമാക്കിയത്.

ഐക്യരാഷ്ട്രസഭയുടേതുൾപ്പെടെ നിരവധി പ്രമുഖ ഏജൻസികളുടെയും, രാജ്യങ്ങളുടെയും എൻട്രികളെ പിന്തള്ളിയാണ് കേരള പോലീസ് ഈ നേട്ടം കൈവരിച്ചത്.

യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് ബിൻ അൽ നഹ്‌യാനിൽ നിന്ന് കേരള പോലീസ് ആംഡ് ബറ്റാലിയൻ ഡി ഐ ജി പി പ്രകാശ് പുരസ്‌കാരം ഏറ്റുവാങ്ങി.

ഭരണ വര്‍ഗത്തിന്‍റെ ചട്ടുകമായി മാത്രം അറിയപ്പെട്ടിടത്തു നിന്നും അനന്യമായ നിരവധി മാതൃകകളാണ് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേരള പൊലീസില്‍ നടപ്പിലാക്കിയത്.

സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പുതിയ മേഖലകള്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തിക്കൊണ്ട് ബോധവല്‍ക്കരണത്തിലും കൃത്യ നിര്‍വഹണത്തിലും കേരള പൊലീസ് മാതൃകയാവുകയാണ്.

സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ക്ക് വലിയ പൊതുജന പിന്‍തുണയാണ് ലഭിക്കുന്നത്. പ്രശസ്തമായ സ്കോട്ലന്‍റ് പൊലീസിനെ പിന്‍തള്ളി ഫെയ്സ്ബുക്ക് അക്കൗണ്ടുകളില്‍ എറ്റവും കൂടുതല്‍ ലൈക്കുകള്‍ ഉള്ള പേജായി കേരള പൊലീസിന്‍റെ പേജ് മാറി.

ക്രമസമാധാന പാലനത്തിലും നിരവധി പുരസ്കാരങ്ങള്‍ ഈ കാലയളവില്‍ കേരള പൊലീസ് നേടി. ഭരണ വര്‍ഗത്തിന്‍റെ ചട്ടുകം എന്ന രീതിയില്‍ നിന്ന് മാറി സ്വന്തമായി പലതും ചെയ്യാനുള്ള ഒരു സേനയായി കേരള പൊലീസ് മാറിയത് ഉദ്യോഗസ്ഥരുടെ ആത്മവീര്യം കൂട്ടിയിട്ടുണ്ട്. ഈ കൂട്ടത്തില്‍ കാര്യക്ഷമതയുടെ അടയാളമാണ്. ദുബായില്‍ നിന്ന് ലഭിച്ച ഈ അംഗീകാരവും

About Intensive Promo

Leave a Reply

Your email address will not be published.