കായംകുളം കൊച്ചുണ്ണിയുടെ നൂറാം ദിനാഘോഷത്തിനിടയാണ് സംഭവം നടന്നത്. വേദിയിലിരിക്കുന്ന മോഹന്‍ലാലിന് അടുത്തേക്ക് നടന്നെത്തിയ കുട്ടി ആരാധകന്‍ ഒരു സെല്‍ഫി എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കുസൃതിച്ചിരിയോടെ അവന്റെ ആഗ്രഹം നിറവേറ്റിയ ലാലേട്ടനോട് പോകാന്‍ നേരം കയ്യും കൊടുത്താണ് അവന്‍ മടങ്ങിയത്.
തന്റെ മുന്നിലിരിക്കുന്ന സൂപ്പര്‍താരത്തെയോ മറ്റ് താരങ്ങളേയോ കൂസാതെ വളരെ സാധാരണമായി ഇവന്‍ സെല്‍ഫിയുമായി മടങ്ങുകയാണ്. മുഖത്ത് യാതൊരു ഭാവമാറ്റവുമില്ലാത്ത ആരാധകനെ ഒരുനിമിഷം മോഹന്‍ലാലും ശ്രദ്ധിച്ചുപോയി. ഇതിന്റെ വിഡിയോ സോഷ്യല്‍ ലോകത്തും വൈറലായിരിക്കുകയാണ്.
എന്തോ ഇഷ്ടമാണ് ആളുകള്‍ക്ക്..’ സിനിമയിലെ വാചകമാണെങ്കിലും മലയാളി എന്നും ഈ നടന്റെ പേരിനൊപ്പം ചേര്‍ത്ത് കെട്ടാറുണ്ട് ഇതും. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് ഒരു കുട്ടിലാലേട്ടന്‍ ആരാധകനാണ്. വ്യത്യസ്ഥത ഒന്നുമില്ലെങ്കിലും അവന്റെ മുഖത്തെ കുറിമ്പും ഗൗരവവും ആരാധകര്‍ക്കും ഏറെ ഇഷ്ടമാകുന്നു.