ഫേസ്ബുക്ക് അക്കൗണ്ടിലൂടെയുള്ള ചാറ്റിംഗ് ഒടുക്കം പ്രണയം തലക്ക് പിടിച്ച് ഡിഗ്രി വിദ്യാര്‍ത്ഥിനി കാമുകനെ തേടി പാലക്കാട്ടേക്ക് വണ്ടികയറി. അതും വീട്ടുകാര്‍ പോലും അറിയാതെ. എന്നാല്‍ പരസ്പരം കാണുംമുമ്പേ ഇരുവരും പോലീസിന്റെ പിടിയിലായി.
സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട് മൂന്നാം ദിവസമാണ് ഈ നാടകം അരങ്ങേറിയത്. പെണ്‍കുട്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് വീട്ടിലേക്ക് വരാന്‍ തമശയായിട്ട് പറഞ്ഞതെന്നും വരുമെന്ന് കരുതിയില്ലെന്നും പതിനെട്ടുകാരനായ കാമുകന്‍ പോലീസിനോട് പറഞ്ഞു.
പെണ്‍കുട്ടി കോളജിലേക്ക് ആണെന്ന് പറഞ്ഞാണ് പോയത് എന്നാല്‍ ഇരുട്ടിയിട്ടും കുട്ടിയെ കാണാത്തതില്‍ ഭയന്ന് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചു. ഒടുവില്‍ പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ കൂട്ടുകാരിയില്‍ നിന്ന് ചില സൂചന ലഭിച്ചതോടെയാണ് പോലീസ് അതുവഴിക്ക് തിരിഞ്ഞത്. കൂട്ടുകാരിയില്‍ നിന്ന് മൊബൈല്‍ നമ്പര്‍ വാങ്ങി വിളിച്ചതോടെ ശരിക്കും ഞെട്ടിയത് കാമുകനാണ്.
പെണ്‍കുട്ടിയെ താന്‍ ക്ഷണിച്ചതാണെന്നും എന്നാല്‍ വരുമെന്ന് വിചാരിച്ചില്ലെന്നുമായിരുന്നു ഇയാളുടെ മറുപടി. ഒലവക്കോട് പോലീസ് സ്റ്റേഷനിലെത്തിച്ച പെണ്‍കുട്ടിയെ പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.