ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നീലുവും ബാലുവും മക്കളുമൊക്കെ ഇപ്പോള്‍ പ്രേക്ഷകരുടെ കൂടി സ്വന്തമാണ്. ഏച്ചുകെട്ടലുകളോ അസ്വാഭാവികതയോ ഇല്ലാതെയാണ് താരങ്ങള്‍ അഭിനയിക്കുന്നത്.
വീട് പോലെ തന്നെയാണ് ലൊക്കേഷനെന്നും ബാലുവിനെയും നീലുവിനെയുമൊക്കെ അച്ഛനും അമ്മയുമായാണ് കാണുന്നതെന്നുമാണ് മുടിയനും ലച്ചുവുമൊക്കെ വ്യക്തമാക്കിയത്. താരങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റേറ്റിങ്ങില്‍ ഏറെ മുന്നിലാണ് ഈ പരിപാടി.
പരമ്പരയുടെ പ്രമോ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. പ്രണയദിനത്തിന് മുന്നോടിയായുള്ള എപ്പിസോഡിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വാലന്റൈന്‍സ് ദിനത്തില്‍ ബാലുവിനും കുടുംബത്തിനുമൊപ്പം ഡിന്നര്‍ കഴിക്കാനുള്ള അവസരം ചാനല്‍ ഒരുക്കിട്ടുണ്ട്.
5 വര്‍ഷത്തിലേറെയായി ഒരേ പ്രണയത്തെ ചേര്‍ത്തുനിര്‍ത്തുന്നവരുടെ പഴയ ഫോട്ടോയും പുതിയ ഫോട്ടോയും ചെറുകുറിപ്പോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനാണ് ചാനല്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇപ്പോഴിതാ പ്രണയദിനത്തില്‍ സംപ്രേഷണം ചെയ്യാനിരിക്കുന്ന പരമ്പരയുടെ പ്രമോ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
ബാലുവിന്‍രെ വീട്ടിലേക്ക് മുടിയന്റെ ജൂണ്‍ എത്തുകയാണ്. അതിന് മുന്നോടിയായുള്ള ഒരുക്കങ്ങളാണ് ഇവിടെ കാണുന്നത്. ഇതാണ് മുടിയന്‍ ചേട്ടന്റെ ജൂണെന്നാണ് ശിവയും കേശുവും പറയുന്നത്. ഈ വിവാഹം നിങ്ങളുടെ ജീവിതത്തില്‍ നല്ലൊരു മാറ്റത്തിന് തുടക്കമാവട്ടെയെന്നായിരുന്നു ബാലു ആശംസിച്ചത്.
വീട്ടിലേക്കെത്തിയ ജൂണിനെ സല്‍ക്കരിക്കുന്നതിന്റെ തിരക്കിലാണ് മുടിയന്‍. പ്രണയാര്‍ദനായ മുടിയനെയാണ് പ്രമോ വീഡിയോയില്‍ കാണുന്നത്. പ്രണയം വിതറുന്ന ഉപ്പും മുളകിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പ്രമോ വീഡിയോ കാണാം.