ഹാപ്പി വെഡിങ്ങിൽ രാജി ചെയ്യപ്പെടുമ്പോൾ സീനിയേഴ്സിന് മുന്നിൽ നിർത്താതെ പട്ടു പാടുന്ന ആ പെൺകുട്ടിയെ ഓർമയില്ലേ . അവളിന്നു സിമിയായി വന്നു മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കവരുകയാണ്. കുമ്പളങ്ങി നെറ്റ്സിലെ സിമി ആയി മികച്ച പ്രകടനം കാഴ്ച വച്ച ഗ്രേസ് ആന്റണി എറണാകുളം പെരുമ്പിള്ളി സ്വദേശിനിയാണ്.
ഹാപ്പി വെഡിങ്ങിലെ പ്രകടനം കണ്ട ശേഷമാണു തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരൻ ഗ്രേസ്സിനെ വിളിക്കുന്നത് . ഒടുവിൽ ഓഡിഷനിലൂടെ സിനിമയിലെത്തി. സ്ത്രീകൾ നിലപടില്ലാത്തവർ അല്ല എന്നും മറിച്ചു അത് പറയാൻ മടിക്കുന്നവരെന്നു സിമി കാട്ടിത്തരുന്നുണ്ട്
ചെറുപ്പം മുതൽ തന്നർ അഭിനയ മോഹം തന്നോടൊപ്പം ഉണ്ടായിരുന്നു എന്ന് ഗ്രേസ് ആന്റണി പറയുന്നു. സിനിമയിലേക് എത്തിയ വഴിയേ പാട്ടി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗ്രേസ് പറഞ്ഞതിങ്ങനെ. “.ഡിഗ്രി സെക്കന്റ് ഇയര്‍ പഠിക്കുമ്പോഴാണ് ഹാപ്പി വെഡ്ഡിംഗില്‍ അഭിനയിക്കുന്നത്. ഒരു കാസ്റ്റിംഗ് കോള്‍ കണ്ട് പോയതാണ്.
ചെറുപ്പം മുതല്‍ സിനിമകളെ ഇഷ്ടമാണ്, അഭിനയിക്കണം എന്ന ആഗ്രഹം അതിന് മുമ്പേ മനസില്‍ വേരുറച്ച് പോയതാണ്. സിനിമാഭ്രമത്തിന്റെ പേരില്‍ അമ്മയുടേയും അച്ഛന്റേയും കയ്യില്‍ നിന്ന് ഒരുപാട് അടി വാങ്ങിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അവരാണ് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത്. ഹാപ്പി വെഡ്ഡിംഗിലെ അഭിനയത്തിലൂടെ ജോര്‍ജ്ജേട്ടന്‍സ് പൂരത്തിലും ലക്ഷ്യത്തിലും അവസരം ലഭിച്ചു. കുമ്പളങ്ങിയിലേക്കും വഴി വച്ചത് ഹാപ്പി വെഡ്ഡിംഗ്സാണ്.”
“ഈ സിനിമയുമായി മറക്കാത്ത അനുഭവം ഫൈനല്‍ ക്ലൈമാക്സില്‍ ബാറ്റ് കൊണ്ട് ടേബിളില്‍ അടിക്കുന്ന രംഗം തന്നെയാണ്. എങ്ങനെയാണ് ആ രംഗം ചെയ്തതെന്ന് അറിയില്ല. ഇക്ക ഓപ്പോസിറ്റ് നില്ക്കുകയാണ്, തലകുനിച്ച് മുഖത്ത് നോക്കാതെ ഡയലോഗ് പറയണം.
ഒറ്റ ടേക്കിലല്ല, ഷോട്ട് ബൈ ഷോട്ട് ആയിട്ടാണ് അത് ചെയ്തത്. പ്രിപ്പറേഷനൊക്കെ എടുത്താണ് ചെയ്തത്. ടെന്‍ഷന്‍ ഇല്ലായിരുന്നു, കാരണം മധുവേട്ടനും ശ്യാമേട്ടനും പറഞ്ഞ് തരാന്‍ ഉണ്ടായിരുന്നല്ലോ എന്ന ധൈര്യം തന്നെ. പിന്നെ ഫഹദിക്കയാണല്ലോ ഓപ്പോസിറ്റ് എന്നാലോചിക്കുമ്പോ ഒരിത്തിരി ഭയം ഉണ്ടായിരുന്നു.”