കോഴിക്കോട് സ്ലാങ് എന്നാൽ മലയാളികൾക്കിപ്പോ ഹരീഷ് കണാരൻ ആണ്. ചിരിയുടെ മാലപ്പടക്കം വെള്ളിത്തിരയിൽ പൊട്ടിക്കുന്ന ഈ കലാകാരൻ ഇന്ന് മലയാള സിനിമയുടെ അഭിവാജ്യ ഘടകമാണ്. ഒന്നുമില്ലായ്‌മയിൽ നിന്ന് പ്രേക്ഷകരെ കൂടെ കൂടെ ചിരിപ്പിക്കുന്ന ലോകത്തെത്തിയ ഹരീഷും ഇന്നും ചിരിക്കുകയാണ് ഒരുപാട് കഷ്ടപ്പാടുകൾക്ക് ശേഷം. ആ ചിരിക്ക് പത്തര മാറ്റുണ്ട്.
കോഴിക്കോട് ജില്ലയിലെ പെരുമണ്ണ എന്ന സ്ഥലത്താണ് ഹരീഷ് ജനിച്ചത്. ‘അമ്മ സരോജിനി ഹരീഷ് രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മരിച്ചു. കുഞ്ഞു ഹരീഷ് ഒറ്റയ്ക്ക് ആകാതിരിക്കാൻ ഹരീഷിന്റെ അച്ഛൻ ഒരു വിവാഹം ചെയ്തു. ഹരീഷിനെയും രണ്ടാനമ്മയുടെ വീട്ടിലേക്ക് കൊണ്ട് പോയി, കുറചു കാലം അവിടെയായിരുന്നു. അമ്മാവൻ ഇടക്കിടെ ഹരീഷിനെ അദ്ദേഹത്തിന്റെ വീട്ടിലേക്കും കൊണ്ടുവരാറുണ്ടായിരുന്നു.
അമ്മയുടെ നാട് പെരുമണ്ണ ആയിരുന്നു, അവിടത്തെ തറവാട് ആൾ താമസമില്ലാതെ പൊളിഞ്ഞു വീണു. പിന്നീട് പിന്നീട് അമ്മയുടെ 20 സെന്റ് ഭൂമി വിറ്റ്, അമ്മയുടെ പേരിലുണ്ടായിരുന്ന മറ്റൊരു 27 സെന്റ് ഭൂമിയിൽ ഹരീഷ് ഒരു വീട് വച്ചു.
1200 സ്ക്വാർ ഫീറ്റ് ഉള്ള ഒരു സാധാരണ വീട് ആണ് ഹരീഷിന്റേത്. രണ്ടു ബെഡ്‌റൂം മാത്രമുള്ള സാധാരണക്കാരന്റെ വീട്. വീടിനു മുന്നിൽ ഒരു പടിപ്പുര മാത്രമാണ് മോടിക്ക് തീർത്തത്. അത് ഹരീഷിന്റെ വലിയൊരു ആഗ്രഹമായിരുന്നു. കോഴിക്കോട് ഷൂട്ട് ഉള്ള സമയം സഹതാരങ്ങൾ ഹരീഷിന്റെ വീട്ടിൽ എത്താറുണ്ട്.
കോഴിക്കോട് വിട്ടൊരു കളിക്കില്ല ഹരീഷ്, കൊച്ചിയിൽ സ്ഥിര താമസമാക്കാൻ പലരും നിര്‍ബന്ധിക്കുന്നുണ്ട് പക്ഷെ ഹരീഷിന് അതിനു കഴിയില്ല ‘അമ്മയുടെ വേരുകൾ ഉള്ള നാട്ടിൽ നിന്ന് മാറാൻ ഈ സാധാരണക്കാരനായ വലിയ നടന് കഴിയില്ല. അമ്മ ഒപ്പമില്ലെങ്കിലും അമ്മയുടെ സാന്നിധ്യം ഈ വീട് ഓരോനിമിഷവും എന്നെ ഓർമിപ്പിക്കുന്നു.” എന്ന് ഹരീഷ് പറയുന്നു.ആ അമ്മയുടെ അനുഗ്രഹം തന്നെയാകണം ഒരുപാട് നല്ല കഥാപാത്രങ്ങൾ ഹരീഷിന് ലഭിക്കുന്നത്.പണ്ട് ഒരുപാട് കരഞ്ഞത് കൊണ്ട് ആ മനുഷ്യന്റെ പ്രേക്ഷകനെ ചിരിപ്പിക്കാൻ ഉള്ള കഴിവിന് ആക്കം കൂടിയിട്ടേ ഉള്ളു…