Breaking News
Home / Lifestyle / ഈ അവധിക്കാലം ആഘോഷിക്കാന്‍ ഇതിലും മനോഹരമായ ഒരു സ്ഥലം ഉണ്ടാകില്ല ഷെയര്‍ ചെയ്യുമോ ??

ഈ അവധിക്കാലം ആഘോഷിക്കാന്‍ ഇതിലും മനോഹരമായ ഒരു സ്ഥലം ഉണ്ടാകില്ല ഷെയര്‍ ചെയ്യുമോ ??

ഇനി വരുന്നത് അവധിയുടെ നാളുകൾ. അവധിക്കാലം കുറഞ്ഞബജറ്റിൽ ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഞാറക്കലിലേക്ക് സ്വാഗതം. കൊച്ചിയിലെ മീൻവൈവിധ്യവുമായി വിരുന്നൂട്ടാൻ സുന്ദരി ഞാറക്കൽ തയാറായി. ചെറായി കടപ്പുറത്തിനടുത്തുള്ള കടലോരഗ്രാമമാണ് ഞറക്കൽ. മൽസ്യ ഫെഡിന്റെ അക്വടൂറിസം കേന്ദ്രമെന്ന നിലയിലാണ് ഞാറക്കൽ പ്രസിദ്ധം.

മത്സ്യഫെഡിന്റെ അമ്പതോളം ഏക്കർ വിസ്തൃതിയുള്ള ഫാമിലാണ് അക്വടൂറിസം പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 200 രൂപയാണ് പ്രവേശന ഫീസ്. ടിക്കറ്റെടുത്ത് അകത്ത് പ്രവേശിച്ചാൽ വൈകിട്ട് ആറ് മണി വരെ ഫാമിൽ ചെലവഴിക്കാം ഇരുന്നൂറു രൂപയുടെ ടിക്കറ്റിൽ വെൽക്കം ഡ്രിംഗ് തുടങ്ങി, ഉച്ചഭക്ഷണം, ഐസ്‌ക്രീം, ബോട്ടിങ് എന്നിവയും ആസ്വദിക്കാം

ചൂണ്ടയിട്ട് മീനിനെ പിടിക്കാം. ചൂണ്ടയ്ക്ക് മുപ്പത് രൂപനൽകിയാൽ മതിയാകും. പിടിക്കുന്ന മീനിനെ തന്നെ വേണമെങ്കിൽ കറിവച്ചോ പൊരിച്ചോ തരും. അതിനുള്ള തുച്ഛമായ തുക നൽകിയാൽ മതി. ആവശ്യമുള്ളത്ര മീനിനെ പിടിക്കാം. കരിമീനും പൂമീനും നീന്തിതുടിക്കുന്ന ജലാശയത്തിന്റെ കരയിലിരുന്ന് കാറ്റുകൊള്ളാം. ചെറിയൊരു തൂക്കുപാലം കടന്നുവേണം ഫാമിലേക്ക് പ്രവേശിക്കാൻ.

മീൻ പിടിക്കാൻ താൽപര്യമില്ലാത്തവർക്ക് ജലാശയത്തിന്റെ കരയിലൂടെ തെങ്ങിൻതോപ്പുകളുടെ തണുപ്പിലൂടെ നടക്കാം. കൊതിയൂറുന്ന മീൻകറിയുടെയും പൊരിച്ചതിന്റെയും മണംവരുമ്പോൾ പോയി ഊണുകഴിക്കാം. നാവിൽ കപ്പലോടിക്കുന്ന കക്കഫ്രൈയും ചെമ്മീൻഫ്രൈയും കരിമീനും കഴിച്ചശേഷം അവിടവിടെയായി കെട്ടിയിരിക്കുന്ന ഊഞ്ഞാലുകളിൽ കിടന്നൊരു ഉച്ചമയക്കവുമാകാം. നടന്നുക്ഷീണച്ചവർക്ക് തണലോരത്തുള്ള കോൺക്രീറ്റ് ഇരിപിടങ്ങളിലിരുന്ന് പുഴയോടും കാറ്റിനോടും കിന്നാരം ചൊല്ലാം.

വെയിലാറുമ്പോൾ ബോട്ടിങ്ങും നടത്തി ചായയുംകുടിച്ച് തൊട്ടടുത്തുള്ള മാലിപ്പുറം ബീച്ചിലെ അസ്തമന സൂര്യനേയും കണ്ട് തിരികെ വരാം. അവധിക്കാലം കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ പറ്റിയ ഇടമാണ് പ്രകൃതിരമണീയമായ ഞാറക്കൽ

പോകേണ്ട വഴി

നോർത്ത് പറവൂരിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ചെറായി – എടവനക്കാട് വഴി ഞാറക്കൽ ടൗണിൽ നിന്ന് വലത്തോട്ട് ഒരു കിലോമീറ്റർ മുന്നോട്ട് പോയാൽ മൽസ്യ ഫെഡിന്റെ അക്വടൂറിസം സെൻററായി. ഇതിന് 200 മീറ്റർ അപ്പുറത്താണ് ഞാറക്കൽ ബീച്ച്. എറണാകുളം ഹൈകോർട്ടിനടുത്ത് നിന്ന് ഏതാണ്ട് 12 KM സ‍ഞ്ചരിച്ചാലും ഇവിടെ എത്തിചേരാം.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *