Breaking News
Home / Lifestyle / ഇന്ത്യന്‍ സമ്പന്നരില്‍ ഏറ്റവും ദാനശീലന്‍ ഇയാളാണ് പട്ടികയില്‍ മലയാളിയായി യൂസഫലി മാത്രം

ഇന്ത്യന്‍ സമ്പന്നരില്‍ ഏറ്റവും ദാനശീലന്‍ ഇയാളാണ് പട്ടികയില്‍ മലയാളിയായി യൂസഫലി മാത്രം

രാജ്യത്തെ ഏറ്റവും സമ്പന്നരായ ഇന്ത്യയ്ക്കാരില്‍ ഏറ്റവും ദാനശീലം ഉള്ളത് മുകേഷ് അംബാനിക്കെന്ന് റിപ്പോര്‍ട്ട്. ഹുറൂണ്‍ റിപ്പോര്‍ട്ട്സ് ആണ് കൗതുകകരമായ കണക്കുകള്‍ വെളിപ്പെടുത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവിയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ സമ്പത്തിന്റെ ഉടമയുമായ മുകേഷ് അംബാനിയാണ് കഴിഞ്ഞ വര്‍ഷത്തെ ‘ദാന പട്ടിക’യില്‍ ഒന്നാം സ്ഥാനത്ത്.

39 പേരാണ് മൊത്തം പട്ടികയിലുള്ളത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലിയാണ് പട്ടികയില്‍ ഇടം പിടിച്ച ഏക മലയാളി. പട്ടികയില്‍ അഞ്ചാമതാണ് യൂസുഫലിയുടെ സ്ഥാനം. 2017 ഒക്ടോബര്‍ ഒന്നുമുതല്‍ 2018 സെപ്റ്റംബര്‍ 30 വരെയുളള കാലയളവില്‍ പത്ത് കോടിയോ അതില്‍ കൂടുതലോ ദാനം നല്‍കിയവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ”

അംബാനി ഇക്കാര്യത്തില്‍ ഏറെ മുന്നിലാണ്. 437 കോടി രൂപയാണ് അംബാനിയുടെ ദാനം. അതേസമയം യൂസുഫലി 70 കോടിയാണ് ഈ കാലയളിവില്‍ ദാനമായി ന്ല്‍കിയത്.

അജയ് പിരമല്‍, അസീം പ്രേംജി എന്നിവരാണ് രണ്ട് മൂന്ന് സ്ഥാനങ്ങളില്‍. പിരമല്‍ 200 കോടിയും പ്രേംജി 113 കോടിയുമാണ് ഇവര്‍ ദാനമായി നല്‍കിയത്. ആദി ഗോദ്രെജ്, ശിവ് നാഡാര്‍, ഗൗതം അദാനി തുടങ്ങിയവര്‍ ആദ്യ പത്ത് സ്ഥാനങ്ങളിലുണ്ട്.

About Intensive Promo

Leave a Reply

Your email address will not be published.