Breaking News
Home / Lifestyle / ചേച്ചി തെറ്റ് ചെയ്തിട്ട് ആണുങ്ങളെ ഞരമ്പ് രോഗിയാക്കുന്നതില്‍ എന്താണ് പ്രസക്തി

ചേച്ചി തെറ്റ് ചെയ്തിട്ട് ആണുങ്ങളെ ഞരമ്പ് രോഗിയാക്കുന്നതില്‍ എന്താണ് പ്രസക്തി

കുഞ്ഞുടുപ്പിട്ടതുകൊണ്ട് ഇപ്പ കിട്ടും എന്ന് കരുതി തളളിക്കയറണ്ട എന്ന കുറിപ്പോടെ കൊച്ചി സ്വദേശിനി ജോമോള്‍ ജോസഫിന്റെ എഫ്ബി പോസ്റ്റിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. ജോമോള്‍ക്ക് മറുപടി നല്‍കിയ യുവാവിന്റെ പോസ്റ്റ് വൈറലായതിന് പിന്നാലെ ഹരിത അമര്‍ജി്ത്ത് എന്ന മറ്റൊരു യുവതിയും നല്‍കിയ മറുപടി ശ്രദ്ധേയമായിക്കഴിഞ്ഞു.

പുരുഷന്മാരെ ഒന്നടങ്കം അടച്ചാക്ഷേപിക്കുന്ന ജോമോളുടെ കുറിപ്പിനും അപക്വമായ നിലപാടിനും കുറിക്കുകൊളളുന്ന മറുപടിയാണ് ഹരിത നല്‍കിയിരിക്കുന്നത്. പച്ച ലൈറ്റ് കാണുമ്പോള്‍ പഞ്ചാര വര്‍ത്തമാനവും പറഞ്ഞുകൊണ്ട് വരുന്നവരെപ്പോലെയാണ് ആണുങ്ങളെന്ന ജോമോളുടെ വാദത്തെ ഹരിത പൂര്‍ണമായും തളളിക്കളയുന്നു. മെസ്സഞ്ചര്‍ ആപ്പ് ഉളളത് ചാറ്റ് ചെയ്യാനും കോള്‍ ചെയ്യാനും വിഡിയോ കോള്‍ ചെയ്യാനും വേണ്ടി തന്നെയാണ്.

ഇതൊന്നും വേണ്ടെങ്കില്‍ ജോമോള്‍ ഫ്രണ്ട് ലിസ്റ്റില്‍ ആരെയും ആഡ് ചെയ്യരുതായിരുന്നു എന്ന് ഹരിത പറയുന്നു. ബോധപൂര്‍വ്വം അത് ചെയ്തിട്ട്, ആണുങ്ങളെ ഞരമ്പ് രോഗിയാക്കുന്നതില്‍ എന്താണ് യുക്തി. പണ്ടും ഇതുപോലെ രണ്ട് അഭിനവ ദമ്പതികളുണ്ടായിരുന്നു, രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും,
ശേഷം സംഭവിച്ചതൊക്കെ അറിയാമല്ലോ അല്ലേ ? എന്ന് പറഞ്ഞുകൊണ്ടാണ് ഹരിത പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫെയ്‌സ്ബുക്കിന്റെ പൂര്‍ണരൂപം;

ജോമോള്‍ ജോസഫ് ചേച്ചിയോട്..

ചേച്ചിയെന്ന് വിളിക്കാന്‍ മനസ്സനുവദിക്കുന്നില്ലെങ്കിലും സംസ്‌കാരം ഇല്ലായ്മയെ നിങ്ങളെ പോലെ അലങ്കാരമാക്കാന്‍ കഴിയാത്തതിനാല്‍ ചേച്ചിയെന്ന് വിളിക്കുന്നു.

ചേച്ചിയുടെ വൈറല്‍ പോസ്റ്റൊക്കെ വായിച്ചു…
അതുകൊണ്ട് തന്നെ എനിക്കും ചിലത് പറയാന്‍ തോന്നുന്നു.

സ്വാഭാവികമായും വിവാഹം കഴിഞ്ഞ പെണ്ണുങ്ങള്‍ വെളുപ്പിന് അഞ്ച് മണി മുതല്‍ എട്ടുമണിക്കുള്ളില്‍ ( എന്റെ കാര്യം ) എഴുന്നേല്‍ക്കാറുള്ളതായാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്.

ഏഴുമണിക്ക് എഴുന്നേല്‍ക്കുന്ന ഞാനും കട്ടന്‍ ചായയൊക്കെ കുടിക്കാറുണ്ട് കേട്ടോ,,
പിന്നെ ഇപ്പോള്‍ നാലുമാസം ഗര്‍ഭിണിയാണെന്നോര്‍ത്ത് ഭര്‍ത്താവിനെ അടുക്കളപ്പണിയും ഏല്‍പ്പിക്കാറില്ല കേട്ടോ..

രാവിലത്തെ കാപ്പികുടിയൊക്കെ കഴിയുമ്പോള്‍ ഒരു പതിനൊന്ന് മണിയെങ്കിലും ആകും, പിന്നെ മീന്‍ വെട്ടണം, തോരന്‍ വെക്കണം, ചോറ് വെക്കണം, പിന്നെ മീന്‍ കറിവെക്കണം, അതിന് ശേഷം ഭര്‍ത്താവിനും അച്ഛനും അനിയനുമൊക്കെ വിളമ്പി വെച്ച് വരുമ്പോള്‍ സമയം കുറേയങ്ങ് പോകും..

വീട്ടില്‍ പിന്നെ പഗ്ഗില്ലാത്തതിനാല്‍ വലിയ ബുദ്ധിമുട്ടില്ല.
എന്നാലും ഒരു കാര്യത്തില്‍ നമ്മള്‍ സെയിമാണ് കേട്ടോ,
ഞാനിപ്പോള്‍ ജീവിക്കുന്ന ഭര്‍ത്താവിന്റെ വീട്ടിലുള്ള നാടന്‍ പട്ടിയുടെ പേരും കുഞ്ഞുവെന്നാണ്..
പക്ഷേ രണ്ട് ദിവസം മുമ്പ് അണലി ചെറുതായി ഉമ്മവെച്ച കാരണത്താല്‍ കുഞ്ഞു പരലോകം പൂകി.

പിന്നെയുള്ളത് ഒരു ചക്കി പൂച്ചയും അതിന്റെ രണ്ട് പിള്ളേരും..
അതിനാണേല്‍ മീനില്ലായെങ്കില്‍ ചോറും ഇറങ്ങില്ല.
അതിനെയൊക്കെ തീറ്റിപ്പോറ്റി ഫ്രീയാകുമ്പോള്‍ കുറഞ്ഞത് രണ്ട് രണ്ടര മണിയെങ്കിലും ആകും.

പിന്നെ കുറച്ച് നേരത്തെ മയക്കം ,, ഒരു അഞ്ചുമണിയൊക്കെയാകുമ്പോള്‍ ( വൈകുന്നേരം ) എഴുന്നേറ്റ് ഒരു കുളിയും കൂടി പാസാക്കും.
തുടര്‍ന്ന് ചേട്ടനോടൊപ്പം ഫേസ്ബുക്ക് തോണ്ടല്‍ തന്നെയാണ്.
ഞാനടക്കമുള്ള പല പെണ്ണുങ്ങളും ലൈക്കിനും കമന്റിനും വേണ്ടി തന്നെയാണ് പുരുഷ സുഹൃത്തുക്കളെ ആഡ് ചെയ്യുന്നത്.

അതില്‍ പലരും ഇന്‍ബോക്‌സില്‍ മെസ്സേജും, കോളും, വീഡിയോ കോളും ചെയ്യാറുണ്ട്.
എന്നാല്‍ അവരെയും അതല്ല മറ്റുള്ളവരെയും അടച്ചാക്ഷേപിക്കും വിധം ഞരമ്പുരോഗികളാക്കാനൊന്നും ഞാന്‍ നിന്നിട്ടില്ല.

ഇതുപോലെ കുട്ടിയുടുപ്പിട്ട് കിട്ടും കിട്ടുമെന്ന പ്രതീക്ഷ നല്കാനും പോയിട്ടില്ല,,
തീരെ ബുദ്ധിമുട്ടുണ്ടാക്കുന്നവരെ ബ്ലോക്ക് ചെയ്യും, അല്ലെങ്കില്‍ ഫോണ്‍ ഭര്‍ത്താവിന്റെ കയ്യില്‍ കൊടുക്കും..
പുള്ളി പിന്നെ സംസ്‌കാരമൊന്നും നോക്കാന്‍ നില്കില്ല, കിട്ടേണ്ടത് പുളിച്ച ഭാഷയില്‍ കിട്ടുമ്പോള്‍ ശല്യക്കാര്‍ പൊയ്‌ക്കോളും.

പക്ഷേ ഭര്‍ത്താവിന് അതിനുള്ള ധൈര്യവും തന്റേടവും നട്ടെല്ലുമൊക്കെ വേണം കേട്ടോ
അല്ലാതെ നട്ടെല്ലിന് പകരം ചാളത്തടി കെട്ടിവെച്ച് നടക്കുന്നവരോട് പറഞ്ഞത് കൊണ്ട് യാതൊരു പ്രയോജനവും ലഭിച്ചെന്ന് വരില്ല.

പിന്നെ രാത്രി സാധാരണ ഭാര്യഭര്‍ത്താക്കന്മാരെ പോലുള്ള സംഗതികളൊക്കെ ഞങ്ങള്‍ തമ്മിലും നടക്കാറുണ്ട്..
പക്ഷേ അതൊക്കെ ഡീറ്റെയിലായി ചേച്ചിയെ പോലെ എരിവും പുളിവുമോടെ എഴുതി കാണിച്ച് സ്വന്തം ശരീരത്തിന് വിലയിടാനും മാത്രം തരംതാണ പെണ്ണാകാന്‍ മനസ്സ് വരാത്തതുകൊണ്ട് പറയുന്നില്ല കേട്ടോ…

പഴയ ഐഡി ഭര്‍ത്താവിന് നല്കിയതിന് ശേഷം ഈ പുതിയ ഐഡിയെടുത്തപ്പോഴും ഞാന്‍ ധാരാളം സുഹൃത്തുക്കളെ ആഡ് ചെയ്തിട്ടുണ്ട്. കമന്റുകളിലുള്ള സൗഹൃദമൊഴിച്ചാല്‍ ഇതില്‍ മെസ്സഞ്ചര്‍ പോലും ഞാനെടുത്തിട്ടില്ല.

മെസ്സഞ്ചര്‍ ചാറ്റ് ചെയ്യാനും കോള്‍ ചെയ്യാനും വീഡിയോ കോള്‍ ചെയ്യാനും വേണ്ടി തന്നെയാണ്, ഇതൊന്നും വേണ്ടെങ്കില്‍ ചേച്ചിയാരെയും ഫ്രണ്ട് ലിസ്റ്റില്‍ ആഡ് ചെയ്യരുതായിരുന്നു.
പക്ഷേ അവിടെയും ചേച്ചി തെറ്റ് ചെയ്തിട്ട് ആണുങ്ങളെ ഞരമ്പ് രോഗിയാക്കുന്നതില്‍ എന്താണ് പ്രസക്തി ?
അല്ല ഇനി ചേച്ചി ആണുങ്ങളാല്‍ ജന്മം കൊണ്ട ആളല്ലയോ ?

ചേച്ചിയുടെ ഭര്‍ത്താവും ഒരു പ്രമുഖ ഫേസ്ബുക്കനാണല്ലോ , പുള്ളി ഒരു പെണ്ണിനോടും സംസാരിക്കാത്ത അഭിനവ മാന്യദേഹമാണോ ?

ചേച്ചിയുടെ പോസ്റ്റ് വായിച്ചപ്പോള്‍ ഞാന്‍ മനസ്സിലാക്കിയവ അക്കമിട്ട് നിരത്താം..

1 ) ആരാലും ശ്രദ്ധിക്കപ്പെടുന്നില്ലെന്ന അപകര്‍ഷത കുട്ടിയുടുപ്പിട്ട് പോസ്റ്റിടാന്‍ പ്രേരിപ്പിക്കുന്നു

2 ) സ്വതന്ത്രയാണ് മോഡലാണ്, വലിയ സംഭവമാണെന്നൊക്കെ സ്വയം വരുത്തിത്തീര്‍ക്കാന്‍ മറ്റുള്ളവരെ ആയുധമാക്കുന്നു

3 ) ചേച്ചി ഭയങ്കര റിച്ചാണെന്ന് പറയാതെ പറയാന്‍ മിനക്കെടുന്നു.

4 ) ഭര്‍ത്താവുദ്ധ്യോഗസ്ഥന്റെ കഴിവുകേടിനെ സര്‍ക്കാസിക്കുന്നത് പോലെയും തോന്നുന്നുണ്ട് 😉

അതെല്ലാം പോട്ടെ,
ഒന്ന് പറയാം ചേച്ചീ എന്തായാലും ഞാന്‍ കുട്ടിയുടുപ്പിട്ട് ഫോട്ടോയൊന്നും പകരത്തിന് പകരം ഇടുന്നില്ല കേട്ടോ,
ചേച്ചി വിചാരിക്കും പോലെ അത് സ്തനമില്ലാഞ്ഞിട്ടോ, വലിപ്പം പോരെന്ന് പേടിച്ചിട്ടോ, അതല്ല തുടയുടെ മുഴുപ്പ് പോരെന്നോ ഭയന്നിട്ടല്ല കേട്ടോ..

എന്റെ ഭര്‍ത്താവിന് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയല്ലാത്തതോണ്ട് അങ്ങനെങ്ങാനും ഫോട്ടോ അങ്ങേരുടെ സമ്മതത്തോടെയല്ലാതെങ്ങാനും ഇട്ടാല്‍ പിന്നെ പൊതുജനം പതിനാറിന്റന്ന് എന്റെ ശവമടക്കിന്റെ ഇഡ്ഢലി കഴിക്കാനേ വീട്ടിലെത്തൂ…

ചേച്ചിക്ക് ഒരുപദേശം തരാം..

ഷക്കീലയെയും സണ്ണി ലിയോണിനേയും കാണാന്‍ ഇഷ്ടം പോലെ ആണുങ്ങള്‍ കൂടും, അതെന്തിനാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ..

അതുപോലെയാണ് ചേച്ചിയും,
ചേച്ചിക്ക് ചുറ്റും കൂടുന്നവര്‍ക്ക് വേണ്ടതും അതൊക്കെ തന്നെയാണ്.
ആയതിനാല്‍ സ്ത്രീത്വത്തെ പറയിപ്പിക്കാതെ ഒരു പെണ്ണായി ഇനിയെങ്കിലും ജീവിക്കൂ..

പണ്ടും ഇതുപോലെ രണ്ട് അഭിനവ ദമ്പതികളുണ്ടായിരുന്നു,
രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും,
ശേഷം സംഭവിച്ചതൊക്കെ അറിയാമല്ലോ അല്ലേ ?

അല്ലേലും ചില പെണ്ണുങ്ങളങ്ങനെയാണ്..

‘ കരിക്കട്ടയാണേലും കണ്ണാടി മുന്നില്‍ കാജളായെന്ന വിചാരമാണ് ‘ !

നിറുത്തുന്നു ചേച്ചീ Jomol Joseph

നന്ദി നമസ്‌കാരം .

ഹരിത അമര്‍ജിത്ത്

About Intensive Promo

Leave a Reply

Your email address will not be published.