മലയാള സിനിമ ഇന്ത്യൻ സിനിമയ്ക്കു നൽകിയ താര നക്ഷത്രമാണ് നമ്മുടെ സ്വന്തം മമ്മുക്ക. പ്രായത്തെ തോല്പിക്കുന്ന സൗന്ദര്യവും, അഭിനയ ശേഷിയുമുള്ള നമ്മുടെ സ്വന്തം മമ്മുക്ക പണ്ടേ നമ്മുടെ പിള്ളേർക്ക് ഒരു ട്രെൻഡ് സെറ്ററാണ്. അതെ പാത പിൻതുടരുന്ന ആളാണ് നമ്മുടെ ഇക്കയുടെ സ്വന്തം മകനായ ദുൽഖർ സൽമാൻ എന്ന നമ്മുടെ കുഞ്ഞിക്ക.
ഒരു മെഗാസ്റ്റാറിന്റെ മകൻ എന്ന നിലയിൽ അല്ലാതെ സ്വന്തം കഴിവിലൂടെയും കഠിന പ്രയത്നത്തിലൂടെയും മലയാള സിനിമയ്ക്കു പുറത്തും ആരാധകരെ സൃഷ്‌ടിച്ച വ്യക്തിയാണ് ദുൽഖർ. മോളിവുഡിൽ ഏറ്റുവും കൂടുതൽ ആരാധകരുള്ള യുവ നടമാരിൽ ഒരാളാണ് ദുൽഖർ. തന്റെ ഓരോ ചിത്രങ്ങൾക്ക് ശേഷവും ആരാധകരിൽ ട്രെൻഡ്‌സെറ്റിങ് സൃഷ്ടിക്കുന്ന താരം
സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം ദുല്ഖറിന്റെ ഒരു വീഡിയോ ആണ്. പൊതുവെ സ്റ്റേജ് പ്രോഗ്രാമുകളിൽ ഒന്നും അത്രകണ്ട് എത്താത്ത ദുൽഖർ സൽമാൻ ഒരു വേദിയിൽ പെർഫോം ചെയുന്ന വീഡിയോ ആണത്. തമിഴ് സോങ് പെട്ട റാപ്പ് വിനീത് ശ്രീനിവാസനൊപ്പം ദുൽഖർ പാടുന്ന ഗാനത്തിന്റെ വിഡിയോയിൽ ദുല്ഖറിന്റെ എനർജി ഗംഭീരം എന്നാണ് പ്രേക്ഷകർ പറയുന്നത്.ദുബായ് ഗ്ലോബൽ വില്ലേജിൽ നടന്ന പ്രവാസോത്സവത്തിന്റെ ഭാഗമായി നടത്തിയ പ്രോഗ്രാമിലാണ് ദുല്ഖറിന്റെ കലക്കൻ പെർഫോമൻസ്
ഹിന്ദിയിലും തമിഴിലും തെലുങ്കിലും ദുല്ഖറിന് കൈ നിറയെ അവസരങ്ങളാണ് . ഹിന്ദിയിൽ സോനം കപൂറിന്റെ നായകനായി സോയ ഫാക്ടർ എന്ന ചിത്രത്തിലാണ് ദുൽഖർ ഇപ്പോൾ അഭിനയിക്കുന്നത് . തമിഴിൽ രണ്ടു ചിത്രങ്ങൾ കമ്മിറ്റ് ചെയ്തിട്ടുണ്ട് .
രാ കാർത്തിക്ക് സംവിധാനം ചെയുന്ന വാൻ എന്ന ട്രാവൽ മൂവിയും ഡെസിങ് പെരുമാൾ സ്വാമി സംവിധാനം ചെയുന്ന കണ്ണും കണ്ണും കൊള്ളയടിത്താൽ എന്നിവയാണ് തമിഴിലെ ചിത്രങ്ങൾ. മലയാളത്തിൽ ദുല്ഖറിന്റെ അടുത്ത ചിത്രം ഒരു എമണ്ടൻ പ്രണയകഥയാണ്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്