വരത്തൻ എന്ന ചിത്രത്തിലൂടെ നസ്രിയ ഒരു പ്രൊഡ്യൂസർ കൂടെ ആയിരിക്കുകയാണ്. ഇപ്പോഴിതാ കുമ്പളങ്ങി നെറ്റസിലൂടെ വീണ്ടും പ്രൊഡ്യൂസറിന്റെ കുപ്പായം എടുത്തണിഞ്ഞിരിക്കുകയാണ് നസ്രിയ . നസ്രിയ തന്നെയാണ് തിരക്കഥകൾ തിരഞ്ഞെടുക്കുന്നത് എന്നും അവൾക്ക് ഇഷ്ടമുള്ള സിനിമകൾ മാത്രമേ നിർമ്മിക്കു ഫഹദ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി .ഫഹദിന്റെ വാക്കുകൾ ഇങ്ങനെ
”ഉത്തരവാദിത്തങ്ങള്‍ ഞങ്ങൾ പങ്കുവെയ്ക്കുകയായിരുന്നു. എനിക്ക് ഷൂട്ട് ഉള്ളപ്പോൾ അവൾ പ്രൊഡക്ഷൻ ജോലികൾ നോക്കും. അവളുടെ പിന്തുണ എന്നെ കൂടുതൽ കരുത്തനാക്കി. ഞങ്ങൾ ഒരുമിച്ചാണ് സിനിമ കാണാറ്.എനിക്കിഷ്ടം ഡാർക്ക് സിനിമകളാണ്. എന്നാൽ നസ്റിയക്ക് റോംകോംസ് സിനിമകളോടാണ് കൂടുതല്‍ പ്രിയം.അവൾക്കിഷ്ടപ്പെട്ട സിനിമകൾ മാത്രമേ നിർമിക്കുകയുള്ളൂ. സ്ക്രിപ്റ്റ് ഇഷ്ടമായതു കൊണ്ടാണ് അവള്‍ വരത്തനും കുമ്പളങ്ങി നൈറ്റ്സും നിർമിച്ചത്.’
തന്റെ അച്ഛൻ സിനിമകൾ കാണുന്നത് വലിയൊരു ജനക്കൂട്ടത്തിനു നടുവിൽ ഇരുന്നാണ് , അതായത് തീയേറ്ററുകളിൽ ഇരുന്നാണ്. അദ്ദേഹം പറയുന്ന അഭിപ്രായങ്ങൾ വളരെ വലുതാണ് എന്നും അതെ സമയം നസ്രിയയും താനും തിയേറ്ററിൽ പോയി അല്ല സിനിമ കാണുന്നത് എന്നും അത് സ്വാകാര്യമായി ആണ് കാണുന്നത് എന്നും ഫഹദ് പറയുന്നു