യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലലോ ബേബി മോളുടെ പ്രകടനം എങ്ങനെയുണ്ടായിരുന്നു കുമ്പളങ്ങി നൈറ്റ്സിൽ എന്ന് ചോദിച്ചാൽ പൊളി എന്നെ കണ്ട പ്രേക്ഷകർ പറയു. ആദ്യ ചിത്രമാണെന്ന ഒരു ഭാവ ഭേദവുമില്ലാതെ അതി ഗംഭീരമായി ആണ് അന്ന ബെൻ ആ കഥാപാത്രത്തിനെ അവതരിപ്പിച്ചിരിക്കുന്നത്.
ഷൈൻ നിഗത്തിന്റെ ബോബിയും അന്നയുടെ ബേബിയും തമ്മിലുള്ള ഡയലോഗുകൾക്ക് ഒക്കെ നൂറിൽ നൂറു മാർക്കാണ് എന്നാണ് പ്രേക്ഷകരുടെ വാദം. കാലത്തും മീൻ കൂട്ടുന്ന എന്നോടാ ബാല എന്ന കൌണ്ടർ ഒക്കെ മികച്ച രീതിയിൽ അന്ന കൈയാളുമ്പോൾ വര്ഷങ്ങളുടെ സിനിമ ബന്ധം അന്നക്ക് ഉണ്ടെന്നു തോന്നും
അത് സത്യമാണ്. അന്ന തിരക്കഥാകൃത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച എന്റെർറ്റൈനെർ സിനിമകളായ ചാന്തുപൊട്ട്, ചോട്ടാ മുംബൈ, തൊമ്മനും മക്കളും തുടങ്ങി ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. ഓഡിഷനിലൂടെ ആണ് അന്ന സിനിമയിൽ എത്തിയത്. സെന്റ് തെരേസാസ് കോളേജിലെ പഠനത്തിന് ശേഷം ഫാഷൻ ഡിസൈനിങ് രംഗത്ത് പ്രവർത്തിക്കുകയാണ് അന്ന ഇപ്പോൾ
പ്രേക്ഷകരുടെ മനം കവർന്ന ചുരുണ്ട മുടിക്കാരിക്ക് പറയാനുള്ളത് ഇങ്ങനെ “‘ബേബിമോളും ഞാനും തമ്മില്‍ ഒരുപാട് സാമ്യമുണ്ട്. ബേബി മോളുടെ പോലെ തന്നെ സിനിമയെ സ്‌നേഹിക്കുന്ന ഒരാളാണ് ഞാനും. ജീവിതത്തിലും ഇതുപോലെയൊക്കെയുള്ള സിനിമ ഡയലോഗുകള്‍ ഞാനും പറയാറുണ്ട്. നാടന്‍ പെണ്‍കുട്ടിയാണെങ്കിലും പുരോഗമന ചിന്താഗതിയുള്ള കഥാപാത്രമാണ് ബേബി മോള്‍. ഞാനും അതുപോലെ തന്നെയാണ്.
ചിന്തയിലും വാക്കിലുമൊക്കെ ബേബി മോള്‍ പുലര്‍ത്തുന്ന വ്യക്തത ഞാനും പാലിക്കാറുണ്ട്. ചിത്രത്തില്‍ കൈയടി നേടിയ ആ കൗണ്ടര്‍ അടികളുടെ ക്രെഡിറ്റ് തിരക്കഥാകൃത്ത് ശ്യാം ചേട്ടനാണ്. ഓരോന്നും എങ്ങനെ ചെയ്യണമെന്നൊക്കെ കൃത്യമായി പറഞ്ഞുതരും. അതുകൊണ്ടാണ് എനിക്ക് ‘കാലത്തും മീന്‍ കൂട്ടുന്ന എന്നോടോ ബാലാ’ ഒക്കെ ഭംഗിയായി ചെയ്യാന്‍ സാധിച്ചത്.’