ബോളിവുഡ് താരം സണ്ണി ലിയോൺ മലയാളത്തിൽ നായികയായി എത്തുന്ന രംഗീല എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ ഇതിനകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു. സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രം ഇതിനകം തന്നെ ചർച്ചയായി കഴിഞ്ഞു. എന്നാൽ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ നിമിഷം ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് സണ്ണി ലിയോൺ.
സ്വിമ്മിംഗ് പൂളിനരികിൽ നിന്ന് അണിയറപ്രവർത്തകിൽ ചിലർക്കൊപ്പം മ്യൂസിക്കിനൊപ്പം ഡാൻസ് ചെയ്യുകയാണ് സണ്ണി. തമാശ രൂപേണ കൂടെയുള്ള സഹപ്രവർത്തകനെ പൂളിലേക്ക് തള്ളിയിട്ട സണ്ണിയ്ക്കും അധികം വൈകാതെ അപ്രതീക്ഷിതമായൊരു തള്ള് കിട്ടി പൂളിലേക്ക് വീഴുന്നതാണ് വിഡിയോ.