Breaking News
Home / Lifestyle / എടിഎമ്മില്‍ക്കയറി യൂണിഫോം മാറി ഉത്തരം സിംപിള്‍ അതിരപ്പള്ളിയിലേക്ക് ടൂര്‍ പോകാനാ ചേട്ടാ

എടിഎമ്മില്‍ക്കയറി യൂണിഫോം മാറി ഉത്തരം സിംപിള്‍ അതിരപ്പള്ളിയിലേക്ക് ടൂര്‍ പോകാനാ ചേട്ടാ

ടൂറിന് പോകാന്‍ യൂണിഫോം മാറി ഇറങ്ങിയ വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇതിനിപ്പോ എന്താ എന്ന് ആലോചിക്കുന്നുണ്ടോ..? ഈ പെണ്‍കുട്ടികള്‍ യൂണിഫോം മാറിയത് എടിഎമ്മില്‍ക്കയറിയാണ്. സംഭവം കേരളത്തില്‍ തന്നെയാണ്. ഇന്നലെ രാവിലെ എടപ്പാള്‍ ടൗണിലെ എടിഎമ്മിലായിരുന്നു സംഭവം.

കഥ ഇങ്ങനെ..

7, 8 ക്ലാസുകളില്‍ പഠിക്കുന്ന 3 വിദ്യാര്‍ത്ഥിനികള്‍ എടപ്പാളില്‍ ബസിറങ്ങി. തുടര്‍ന്ന് ഇവര്‍ സമീപത്തെ പെട്രോള്‍ പമ്പിലെ ശുചിമുറിയിലും തൊട്ടടുത്തുള്ള എടിഎമ്മിലും കയറി വസ്ത്രം മാറി പുറത്തിറങ്ങി. എന്നാല്‍ ഇവരുടെ പെരുമാറ്റത്തിലും നടത്തത്തിലും പന്തികേട് തോന്നിയ നാട്ടുകാര്‍ കുട്ടികളെ തടഞ്ഞു…

പരസ്പര വിരുദ്ധമായ മറുപടികളാണു കുട്ടികള്‍ പറയുന്നത്.. തുടര്‍ന്ന് ചങ്ങരംകുളം പോലീസില്‍ വിവരം നല്‍കി. എസ്‌ഐ ബാബുരാജിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് തങ്ങള്‍ അതിരപ്പിള്ളിയിലേക്ക് വിനോദയാത്ര പോകാനുള്ള തയാറെടുപ്പിലായിരുന്നെന്ന് അറിയിച്ചത്.

തുടര്‍ന്ന് കുട്ടികളെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും മാതാപിതാക്കളെ വിളിച്ചുവരുത്തി കുട്ടികളെ ഏല്‍പ്പിക്കുകയും ചെയ്തു.

അമ്പലപ്പുഴയിലെ മൂന്നുപെണ്കുട്ടികളും ഇതേപോലെ ആലപ്പുഴ ബീച്ചിൽ സ്ഥിരം ടൂർ പോയതിന്റെ ഫലമാണ് സ്കൂളിൽ വിഷംകഴിച്ചു ജീവനൊടുക്കേണ്ടിവന്നത് കാരണക്കാരായവന്മാർ കോടതിക്ക് തെളിവില്ലാത്തതിനാൽ വെറുതെവിടുകയും ചെയ്തു

About Intensive Promo

Leave a Reply

Your email address will not be published.