നിത്യ ജീവിതത്തിൽ ഒരു മലയാളി ഒഫീഷ്യലായും അൺ ഒഫീഷ്യലായും ഉപയോഗിക്കുന്ന ഒരുപാട് ഡിക്ഷണറിയിലുള്ള പദ പ്രയോഗങ്ങളും സിനിമാ ഡയലോഗുകളുമുണ്ട്. ഇവയിൽ ഏറ്റവും കൂടുതൽ എന്നോ അല്ലെങ്കിൽ ഏറ്റവും കൂടുതൽ റിപീറ്റ് ചെയ്തു പറയുന്ന ഡയലോഗുകൾ എടുത്താൽ അതിലൊരു മോശമല്ലാത്ത സംഭാവന എറണാകുളം നോർത്ത് പറവൂർ ജീവിക്കുന്ന കറുത്ത് പൊക്കമുള്ള മനുഷ്യന്റേത് ആയിരിക്കും, ആ പേരു സലിം കുമാർ എന്നാണ്. സ്വന്തം വീടിനെ പോലും ലാഫിങ് വില്ല എന്ന് പേരിട്ടു വിളിക്കുന്ന ആ ചിരി കുടുക്ക ഇപ്പോഴും സിനിമകളിൽ സജീവമാണ്.
മമ്മൂട്ടി ചിത്രം മധുര രാജയിൽ ഒരു പ്രധാന വേഷത്തിൽ സലിം കുമാർ എത്തുന്നുണ്ട്. ഒപ്പം അതേ മെഗാസ്റ്റാറിന്റെ മകൻ ദുൽഖർ നായകനാകുന്ന എമണ്ടൻ പ്രണയകഥയിലും സലിം കുമാർ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അച്ഛനോടൊപ്പവും മകനോടൊപ്പവും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന സലിം കുമാർ അതിന്റെ വിശേഷങ്ങൾ അടുത്തിടെ ഒരു അഭിമുഖത്തിൽ പങ്കു വചു. ഒപ്പം മധുര രാജയിൽ സണ്ണി ലിയോണിന് ഒപ്പം അഭിനയിച്ച അനുഭവവും അദ്ദേഹം പങ്കു വച്ചതിങ്ങനെ.
“എനിക്ക് അത് വലിയ അനുഭവം ആയിട്ടൊന്നും തോന്നുന്നില്ല. അവരുടെ കൂടെ ആ സെറ്റിൽ ഉണ്ടായിരുന്നു. ഇപ്പോൾ ഞാൻ പോകാൻ പോകുന്നതും സണ്ണി ലിയോൺ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിലേക്കാണ്. ഗോവ ആണ് ഷൂട്ട്, രംഗീല എന്നാണ് ചിത്രത്തിന്റെ പേര്. ഒരു ബോംബ് പൊട്ടിക്കാനുള്ള എല്ലാ സന്നാഹങ്ങളുമായി ആണ് മധുര രാജ വരുന്നത്.. മമ്മൂട്ടിയുടെ ഗെറ്റ് ആപ്പ് ഒക്കെ പഴയതാണെങ്കിലും നമ്പറുകൾ പുതിയതാണ്.”