2000 രൂപയുടെ വ്യാജ നോട്ടുകള്‍ നിര്‍മ്മിച്ച് ബാങ്ക് സിഡിഎമ്മില്‍ നിക്ഷേപിച്ച അമ്മയും മകനും അറസ്റ്റില്‍;
കാഞ്ഞരപ്പള്ളി ‘അച്ചായനായി’ ആഡംബര ജീവിതം നയിക്കാനും കടം തീര്‍ക്കാനും കള്ളനോട്ട് ഇടപാട് നടത്തിയ അരുണിന് കൂട്ടുനിന്നത് സഹകരണ ബാങ്കില്‍ കാഷ്യറായ അമ്മ മറിയാമ്മ; ബാങ്ക് ലോക്കര്‍ ചെസ്റ്റില്‍നിന്ന് മറിയാമ്മ പലപ്പോഴായി തട്ടിയത് 50.60 ലക്ഷം രൂപ!
പാല സ്വദേശി അരുണ്‍ സെബാസ്റ്റ്യനും(29) സഹകരണ ബാങ്കിലെ ചെസ്റ്റില്‍ നിന്നും അമ്ബത് ലക്ഷം രൂപയുടെ സാമ്ബത്തിക തിരിമറി നടത്തിയ കാഷ്യര്‍ മറിയാമ്മ സെബാസ്റ്റ്യനുമാണ്(63) അറസ്റ്റിലായത്. സാമ്ബത്തിക തട്ടിപ്പ് പുറത്തുവന്നതിനെ തുടര്‍ന്ന് പാലായില്‍ നിന്നും മുങ്ങിയ ഇരുവരെയും എറണാകുളത്ത് ഒളിവില്‍ താമസിക്കുമ്ബോഴാണ് അറസ്റ്റു ചെയ്തത്. മകന്റെ കള്ളനോട്ടടിക്ക് അമ്മയും കൂട്ടു നില്‍ക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
ഫോട്ടോസ്റ്റാറ്റ് മെഷീനും പ്രിന്ററുമുള്‍പെടെയുള്ള ഉപകരണങ്ങളും ഇവര്‍ താമസിച്ചിടത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.
പാലായിലെ സഹകരണ സ്ഥാപനത്തിന്റെ ഹെഡ് ഓഫീസില്‍ കാഷ്യറായിരുന്നു മറിയാമ്മ. കാഷ്യര്‍ മറിയാമ്മയാണ് ബാങ്ക് ലോക്കറിലെ ചെസ്റ്റില്‍നിന്ന് പലപ്പോഴായി അരക്കോടിയില്‍പരം രൂപാ തട്ടിയെടുത്ത്. ഇവരുടെ മകന്‍ അരുണ്‍ നടത്തിയ കള്ളനോട്ട് ഇടപാടുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ബാങ്കിലെ പണം തിരിമറി നടത്തിയത് അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. ഇതോടെ സേഫിന്റെ താക്കോല്‍ സെക്യൂരിറ്റി ജീവനക്കാരനെ എല്‍പ്പിച്ച് ഇവര്‍ മുങ്ങുകയായിരുന്നു.