പ്രണയനത്തിന്റെ ഒരു നറുമഴ പെയ്യുന്നത് പോലെയാണ് നമ്മൾ 96 എന്ന ചിത്രം ആസ്വദിച്ചത്. റീലിസിനു ശേഷം നൂറു ദിവസങ്ങൾ കഴിഞ്ഞെങ്കിലും 96 മാനിയ പ്രേക്ഷകനെ വിട്ടിട്ടൊഴിഞ്ഞ മട്ടില്ല. സംഗീതത്തിന്റെ, പ്രണയത്തിന്റെ നവ്യാനുഭൂതി പകർന്ന ചിത്രം എന്നെന്നും നമ്മുടെ ഹൃദയങ്ങളിൽ ഉണ്ടാകുമെന്നു ഉറപ്പാണ്.
തൃഷയുടെ ജാനകിയും വിജയ് സേതുപതിയുടെ രാമചന്ദ്രനും അത്രമേൽ നമ്മളോട് അടുത്തവരാണ്.ബോക്സ് ഓഫീസിൽ വമ്പൻ വിജയമായി മാറിയ ചിത്രം മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയാണ് ചിത്രത്തിന്റെ നൂറാം ദിനാഘോഷം അടുത്തിടെ ടീം ആഘോഷപൂർവം കൊണ്ടാടി. തൃഷയും, വിജയ് സേതുപതിയും അണിയറ പ്രവർത്തകരും ചടങ്ങിന് എത്തിയിരുന്നു.
ചടങ്ങിൽ ഒരു അതിഥിയായി എത്തിയ നടൻ പാർത്ഥിപന് ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു.” 96 ൽ ജാനുവിനെ റാം ഒന്ന് വാരി പുണരുക എങ്കിലും ചെയ്യുമെന്ന് എല്ലാവരും ആഗ്രഹിച്ചു. അത് നടന്നില്ല. ഞങ്ങൾക്ക് അത് ഈ വേദിയിൽ വച്ചെങ്കിലും നടന്നു കണ്ടാൽ കൊള്ളാമെന്നുണ്ട്. 96 ന്റ ക്ലൈമാക്സ് ഈ വേദിയിൽ റീ ക്രീയേറ്റ് ചെയ്യൂ..” എന്ന് പറഞ്ഞു പാർത്ഥിപൻ വിജയ് സേതുപതിയെയും തൃഷയെയും വേദിയിലേക്ക് ക്ഷണിച്ചു. പിന്നെ ഓൺ സ്ക്രീൻ കാണാത്തത് ഓഫ് സ്‌ക്രീനിൽ നടന്നു. ജാനുവിനെ റാം വാരിപ്പുണർന്നു.
തൃഷയെ കെട്ടിപ്പിടിച്ച ശേഷം തമാശയെന്നോണം വിജയ് സേതുപതി പറഞ്ഞത് ഇങ്ങനെ, “ഇതാണ് 96 ന്റെ ക്ലൈമാക്സ്” എന്നാണ്. 96 വിജയിപ്പിച്ച പ്രേക്ഷകരോട് വിജയ് സേതുപതിയും തൃഷയും നന്ദി പറഞ്ഞു. വിജയ് സേതുപതി അല്ലാതെ മറ്റാരെയും റാമിന്റെ കഥാപാത്രത്തിൽ സങ്കൽപ്പിക്കാൻ പോലും കഴിയില്ല എന്നും തൃഷ പറഞ്ഞു.. വീഡിയോ കാണാം