Breaking News
Home / Lifestyle / മങ്ങിയ ഓർമ്മകളിൽ വഴിതെറ്റിപ്പോയ വയോവൃന്ദന് കാക്കി മാലഖ തുണയായി….!!

മങ്ങിയ ഓർമ്മകളിൽ വഴിതെറ്റിപ്പോയ വയോവൃന്ദന് കാക്കി മാലഖ തുണയായി….!!

മങ്ങിയ ഓർമ്മകളിൽ വഴിതെറ്റിപ്പോയ വയോവൃന്ദന് കാക്കി മാലഖ തുണയായി

വൃദ്ധകാലത്ത് ജീവിതത്തിന്റെ ഒറ്റപ്പെടലും മങ്ങിയ ഓർമ്മകളും എൺപത്തിയേഴുകാരനായ തിരുവനന്തപുരം സ്വദേശി ധർമ്മപാലന് നാല് മാസത്തോളം അഗതി മന്ദിരത്തിൽ അജ്ഞാതവാസം നയിക്കേണ്ടിവന്നു.

നാലു മാസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരം കാരേറ്റ് സീതാലക്ഷ്മി ഭവനത്തിൽ നിന്നും മങ്ങിയ ഓർമ്മകൾ മൂലം വഴിതെറ്റി എങ്ങോട്ടെന്നില്ലാതെ അലഞ്ഞു കാതങ്ങൾ താണ്ടി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തപ്പെടുകയായിരുന്നു. സ്റ്റേഷൻ പരിസരത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാപോലീസ് ഉദ്യോഗസ്ഥയുടെ മുന്നിലാണ് വഴിയറിയാതെ കുഴങ്ങുന്ന വായോവൃദ്ധൻ എത്തിയത്.

വായോവൃദ്ധന്റെ കണ്ണുകളിലെ ദൈന്യതയും വാർദ്ധക്യ സഹജമായ നിസ്സഹായതയും നൊമ്പരപ്പെടുത്തിയ പോലീസുകാരി ഇദ്ദേഹത്തെ കാക്കനാടുള്ള തെരുവു വെളിച്ചം അഭയകേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. പിന്നീട് തെരുവു വെളിച്ചത്തിലെ മുപ്പതോളം വരുന്ന അന്തേവാസികളിൽ ഒരാളായി ഇയാൾ മാറി. തെരുവു വെളിച്ചത്തിലെ പരിചരണവും സാന്ത്വനവും കരുതലും എല്ലാം അദ്ദേഹത്തിന് പുത്തൻ അനുഭവങ്ങൾ ആണ് സമ്മാനിച്ചത്.

ഏതാനും ദിവസം മുൻപ് ധർമ്മപാലൻ എന്ന വായോവൃദ്ധനെ കുറിച്ച് പത്രത്താളുകളിൽ വന്ന വാർത്ത അറിഞ്ഞാണ് ബന്ധുക്കൾ കാക്കനാടുള്ള തെരുവു വെളിച്ചം വൃദ്ധസദനത്തിൽ എത്തിയത്. ഇദ്ദേഹത്തിന് നാലു മക്കളാണ് ഉള്ളത്. ഏറെ ഇഴയടുപ്പമുള്ള കുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത്. ഇതിൽ മൂന്നാമത്തെ മകളായ ശ്യാമളയുടെ കൂടെയാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്.

വാർത്ത വായിച്ചറിഞ്ഞ ബന്ധുക്കൾ കാക്കനാടുള്ള തെരുവു വെളിച്ചത്തിൽ എത്തി അച്ഛനെ കണ്ട് വിങ്ങിപൊട്ടി. ഈറൻ മിഴികളുമായി ധർമ്മപാലനും മക്കളുടെ കരവലയത്തിലേക്ക് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ വാവിട്ടുകരഞ്ഞ് വികാര നിർഭരമായ മുഹൂർത്തമാണ് അരങ്ങേറിയത്. ഇനി ഒരിക്കലും ഞങ്ങളുടെ അച്ഛന്റെ ഓർമ്മകൾക്ക് ഞങ്ങൾ കൂട്ടുണ്ടാകും എന്ന ഉറച്ച തീരുമാനത്തോടെ പിതാവിനെയുമായി മക്കൾ വൃദ്ധസദനത്തിന്റെ പടികളിറങ്ങി.

About Intensive Promo

Leave a Reply

Your email address will not be published.