ചലച്ചിത്രതാരം ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലവ് ആക്ഷന്‍ ഡ്രാമ’.ധ്യാന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.നിവിന്‍പോളിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.തെന്നിന്ത്യന്‍ താരറാണി നയന്‍താരയാണ് നിവിന്റെ നായികയായി എത്തുന്നത്.
നിവിന്‍ പോളി ദിനേശന്‍ എന്ന കഥാപാത്രത്തെയും നയന്‍ താര ശോഭ എന്ന കഥാപാത്രത്തെയും ആണ് അവതരിപ്പിക്കുന്നത്.ശ്രീനിവാസന്‍,അജു വര്‍ഗീസ്, മല്ലിക സുകുമാരന്‍, ജൂഡ് ആന്റണി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് തന്നെ ധ്യാൻ തിരക്കഥ തയാറാക്കിയ ചിത്രം ഒടുവിൽ അജു വർഗീസിന്റെ പ്രേരണ മൂലമാണ് സിനിമയായത്. അജു തന്നെയാണ് ഈ സിനിമ നിർമ്മിക്കുന്നതും. ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ വളരെ നാളുകൾക്ക് മുൻപ് തന്നെ പൂർത്തിയായിരുന്നു. നിവിന്റെ മറ്റു ചിത്രങ്ങളുടെ ചിത്രീകരണ തിരക്ക് കാരണമാണ് ഷൂട്ട് നീണ്ടു പോയത്. കഴിഞ്ഞ വര്ഷം അവസാനം റീലീസ് ചെയേണ്ടിയിരുന്ന സിനിമയായിരുന്നു ഇത്.
ചിത്രത്തിന്റെ സെറ്റിൽ നടന്ന ഒരു കാര്യം അടുത്തിടെ നിവിൻ ഒരു അഭിമുഖത്തിൽ പങ്കു വച്ചിരുന്നു. നിവിന്റെ വാക്കുകൾ ഇങ്ങനെ ” സീൻ എടുക്കുന്ന സമയത് എനിക്ക് ചിരി വന്നാൽ നിർത്താൻ പറ്റില്ല, എന്നേക്കാൾ കഷ്ടമാണ് നയൻതാരയുടെ സ്ഥിതി എന്റെ ഇരട്ടി അവർ ചിരിക്കും.
ഞങ്ങൾ രണ്ടാളും കൂടെ ചിരിച്ചു 2 മണിക്കൂറോളം ഷൂട്ട് നിർത്തേണ്ട അവസ്ഥ വന്നിട്ടുണ്ട്. സംവിധായകൻ ധ്യാൻ ഒക്കെ താടിക്ക് കൈയും കൊടുത്തു ഇരിക്കേണ്ടി വരും. ഒടുവിൽ ആദ്യ ഷെഡ്യൂൾ തീർന്നപ്പോൾ അവൻ പറഞ്ഞാണ് വിട്ടത്” അടുത്ത ഷെഡ്യൂളിളിനു വരുമ്പോൾ രണ്ടാളും ഈ ചിരിയൊക്കെ കുറച്ചിട്ട് വരണം ” എന്ന് ”