Breaking News
Home / Lifestyle / അറിയാതെ മരണത്തെ കയ്യിലെടുത്ത് ഓമനിച്ച യുവാവ് വീഡിയോ

അറിയാതെ മരണത്തെ കയ്യിലെടുത്ത് ഓമനിച്ച യുവാവ് വീഡിയോ

ഓസ്‌ട്രേലിയയിലെ ബീച്ചില്‍ വച്ച്‌, ചെറിയൊരു കടല്‍ജീവിയെ ഒരാള്‍ കയ്യിലെടുത്ത് ഓമനിക്കുന്നതിന്റെ വീഡിയോ ടിക്ക്‌ടോക്കിലൂടെ പ്രച്ചരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അറിയാതെയാണെങ്കിലും ഇയാള്‍ കയ്യിലെടുത്ത് ഓമനിച്ച്‌, തിരിച്ചുവിട്ടത് മരണത്തെ തന്നെയായിരുന്നു.

വ്യക്തമായിപ്പറഞ്ഞാല്‍ നിമിഷങ്ങള്‍ക്കകം ഒരാളെ കൊല്ലാന്‍ ശേഷിയുള്ള ഉഗ്രവിഷമുള്ള ‘നീല നീരാളി’യെ ആണ് കയ്യിലെടുത്ത് അല്‍പനേരം വച്ച്‌, തിരിച്ച്‌ കടലിലേക്ക് തന്നെ വിട്ടത്.കാഴ്ചയില്‍ അല്‍പം ചെറുതും എന്നാല്‍ അത്യാകര്‍ഷകവുമാണ് ‘നീല നീരാളി’.

ഇതിന്റെ ദേഹം മുഴുവന്‍ തിളങ്ങുന്ന നീലമഷിപ്പേന കൊണ്ട് വരച്ച വളയങ്ങള്‍ പോലെ ചെറിയ വൃത്തങ്ങള്‍ കാണാം. അതിനാല്‍ തന്നെ വെള്ളത്തിലൂടെ നീങ്ങുമ്ബോള്‍ ഇവനെ കാണാന്‍ ഗംഭീരസൗന്ദര്യമാണ്. പക്ഷേ കാണാനുള്ള ഈ മനോഹാരിത മാത്രമേയുള്ളൂ, അതിലപ്പുറം പോയാല്‍ ഇവനൊരു യഥാര്‍ത്ഥ വില്ലനാണ്.

അതിന് ഒരാളെ ആക്രമിക്കാന്‍ കയ്യിലെടുത്ത് വച്ച അത്രയും സെക്കന്‍ഡുകള്‍ മതി. ആക്രമിക്കപ്പെട്ടാല്‍ പിന്നെ മിനുറ്റുകള്‍ക്കുള്ളില്‍ ശ്വസനപ്രക്രിയ തടസ്സപ്പെടും. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കും. വൈകാതെ മരണത്തിന് കീഴടങ്ങാം. എന്നാല്‍ പ്രത്യേകിച്ചെന്തെങ്കിലും പ്രകോപനമില്ലാതെ സാധാരണഗതിയില്‍ ഇവന്‍ ആരെയും ആക്രമിക്കാറില്ല എന്നതാണ് സത്യം.

ആക്രമിച്ചാല്‍ ഒരേസമയം തന്നെ ഒന്നോ രണ്ടോ മൂന്നോ അതിലധികമോ ഒക്കം മനുഷ്യരെ അനായാസം കൊല്ലാം. ഭാഗ്യം കൊണ്ടാണ് ‘ടൂറിസ്റ്റ്’ ജീവനും കൊണ്ട് രക്ഷപ്പെട്ടതെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്.

പ്രധാനമായും ജപ്പാനിലും ഓസ്‌ട്രേലിയയിലുമൊക്കെയാണ് ‘നീല നീരാളി’യെ കാണാറ്. കടലിലെ പവിഴപ്പുറ്റുകള്‍ക്ക് സമീപത്തായോ, പാറക്കെട്ടുകള്‍ക്ക് സമീപത്തായോ ഒക്കെ, ചെറിയ കടല്‍ ജീവികളെ വലയിലാക്കി കഴിച്ച്‌ ജീവിക്കുകയാണ് പതിവ്.

About Intensive Promo

Leave a Reply

Your email address will not be published.