മലയാളികളുടെ സ്വകാര്യ അഹങ്കരമാണ് മമ്മൂട്ടി. നാല്പത് വര്ഷങ്ങളോളം നീളുന്ന അഭിനയ സപര്യയിൽ മമ്മൂട്ടി കറക്കി വീഴ്ത്താത്ത മലയാളികളില്ല. മെഗാസ്റ്റാർ എന്ന പേര് മലയാളി അറിഞ്ഞിട്ടത് തന്നെയാണ്. മമ്മൂട്ടിയോടൊപ്പം കെട്ടിപിടിച്ചൊരു ഫോട്ടോ എടുക്കാൻ ആഗ്രഹമില്ലാത്ത മലയാളികൾ ഉണ്ടാകില്ല. അത്തരത്തിൽ ഒരു ആഗ്രഹ സഫലീകരണത്തിന്റെ കഥയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
പാട്ടുകാരി അമൃത സുരേഷാണ് ഈ വാർത്തയിലെ താരം. അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡിന്റെയും സ്വന്തം വ്ലോഗിന്റെയും തിരക്കുകളിലാണ് ഇപ്പോൾ അമൃത. ഒരുപാട് കാലത്തേ ആഗ്രഹമെന്നോണം അടുത്തിടെ അമൃതക്ക് മമ്മൂട്ടിയെ നേരിട്ട് കാണാൻ കഴിഞ്ഞു. ഒപ്പം ഫോട്ടോ എടുക്കാനും സാധിച്ചു. അതിനെ പറ്റി അമൃത സമൂഹ മാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്,
ഫോട്ടോയും ഷയർ ചെയ്തിട്ടുണ്ട്.ഇക്കയുടെ ഫാൻ ഗേൾ ആണ് താൻ എപ്പോഴും എന്നും. നേരിട്ട് കണ്ടപ്പോൾ കെട്ടിപിടിച്ചൊരു ഫോട്ടോ എടുത്തോട്ടെ എന്ന് മമ്മൂട്ടിയോട് ചോദിച്ചെന്നും, അപ്പോൾ അദ്ദേഹം എടുക്കാൻ സമ്മതിച്ചെന്നും അമൃത പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.