Breaking News
Home / Lifestyle / പ്രവാസലോകത്തെയെന്നല്ല കാഴ്ചക്കാരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള ടിക് ടോക് വീഡിയോ

പ്രവാസലോകത്തെയെന്നല്ല കാഴ്ചക്കാരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള ടിക് ടോക് വീഡിയോ

ഒരുപാട് സ്വപ്‌നങ്ങളുമായി വിമാനം കയറുന്നവരാണ് ഓരോ പ്രവാസിയും. സ്വന്തം സ്വപ്നങ്ങള്‍ക്ക് വേണ്ടി മാത്രമല്ല കുടുംബത്തിന് വേണ്ടിയും കൂടിയാണ് പലരും കടല്‍ കടന്ന് മണലാരണ്യത്തില്‍ പോയി കഷ്ടപ്പെടുന്നത്. എന്നാല്‍ ഭാഗ്യം തേടി പോകുന്നവര്‍ക്കെല്ലാം നിറമുള്ള ജീവിതം അവിടെ ലഭിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

എന്നാല്‍ പ്രവാസികളുടെ അധ്വാനവും അവരുടെ വേദനയും എന്താണെന്ന് നാട്ടിലുള്ളവര്‍ പലപ്പോഴും മനസിലാകാറില്ല. നിസഹായതയുടെ, വേദനയുടെ, ഒറ്റപ്പെടലിന്റെയൊക്കെ നടുവില്‍ നിന്ന് പ്രവാസി എങ്ങനെയാണ് ജീവിതം കെട്ടിപ്പടുക്കുന്നതെന്ന് വരച്ചുകാട്ടുന്ന ടിക്ക് ടോക്ക് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഈ ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ പ്രവാസലോകത്തെയെന്നല്ല കാഴ്ചക്കാരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തും.

അവധിക്കാലത്ത് തന്നെയും കൂടി ഗള്‍ഫിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുന്ന കുട്ടിയുടെ ശബ്ദശകലത്തിനൊപ്പം പ്രവാസിയും കലാകാരനുമായ മൂവാറ്റുപുഴ പെഴയ്ക്കാപ്പള്ളി സ്വദേശി കാനാപറമ്പില്‍ ജലാലാണ് ഏവരെയും വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചിരിക്കുന്നത്.

About Intensive Promo

Leave a Reply

Your email address will not be published.