Breaking News
Home / Lifestyle / കുളികഴിഞ്ഞു വന്ന താത്ത വാതിൽ തുറന്നു അകത്തോട്ടു ക്ഷണിക്കുമ്പോൾ..!!

കുളികഴിഞ്ഞു വന്ന താത്ത വാതിൽ തുറന്നു അകത്തോട്ടു ക്ഷണിക്കുമ്പോൾ..!!

പുതിയൊരു വർക്കു കിട്ടിയപ്പോൾ എല്ലാവരും പറഞ്ഞു….
കോളടിച്ചല്ലോ എന്ന്.

അത് ആ ഗൾഫുകാരന്റെ വീട്ടിലെ
വർക്ക് ആയതുകൊണ്ടാണ് എല്ലാവരും അങ്ങനെ പറഞ്ഞത്.നാട്ടിലെ ഒട്ടുമിക്കപേരും ശ്രമിച്ചിട്ടും കിട്ടാത്ത വർക്കാണ് എനിക്കു കിട്ടിയത്.എല്ലാവരും ശ്രമിച്ചത് ആ വർക്ക് കൊണ്ട് കാശുണ്ടാക്കണം എന്നുള്ളതുകൊണ്ടല്ല…മറിച്ച് ഗൾഫുകാരനിക്കയുടെ
ഭാര്യയെ കണ്ടോണ്ടിരിക്കാനാണ്.

ആ നാട്ടിലെ എല്ലാ ചെറുപ്പക്കാർക്കും ഇത്തയെക്കുറിച്ച് ഒന്നേ
പറയാനുള്ളൂ….

…..ഇത്താ ഒരു അടാർ ചരക്കാണ്……….

എങ്ങനെയെങ്കിലും അവരെയൊന്ന് വളക്കണം എന്നാണ് ആ നാട്ടിലെ ചെറുപ്പക്കാരുടെ ഒരു ആഗ്രഹം……

രണ്ടരവർഷത്തെ പ്രവാസ ജീവിതവും മതിയാക്കി നാട്ടിൽ വർക്കും തപ്പി നടന്ന എനിക്കു കിട്ടിയ ആദ്യത്തെ വർക്കാണ് അത്.

അങ്ങനെ പത്തു ദിവസം കൊണ്ട് ചെയ്യേണ്ട വർക്ക് ആറുദിവസം കൊണ്ട് തീർത്തു, അവിടുന്ന് ഞാനിറങ്ങുമ്പോൾ. ….ഇത്തയുടെ മുഖത്ത്….ഒരു… ചിരി…
വിടർന്നു നിൽപ്പുണ്ടായിരുന്നു.

നാട്ടിലെ മറ്റുള്ള പയ്യൻമാർ നോക്കുന്നപോലെ ഇത്തയെ ഞാൻ നോക്കിയിരുന്നില്ല. …
ഒരു പക്ഷെ ആ പ്രായത്തിലുള്ള ഒരു സഹോദരി എനിക്കും ഉണ്ടായിരുന്നു കൊണ്ടാവാം. ….

പക്ഷേ ഇത്ത എന്നെ ഇടയ്ക്കിടെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു…

രണ്ടു ദിവസം കഴിഞ്ഞ് എന്റെ ഫോണിലേക്ക് പരിചയമില്ലാത്ത നമ്പറിൽ നിന്നും എത്തിയ കാൾ.എടുത്തപ്പോൾ..
മറുവശത്ത് ആ ഗൾഫുകാരന്റെ ഭാര്യയായിരുന്നു…

എന്താ …വിളിച്ചത്?എന്നുള്ള എന്റെ ചോദ്യത്തിനു…പെട്ടെന്ന് തന്ന മറുപടി. ..

വർക്കിന്റെ ബാലൻസ് പൈസതരാനാണ് എന്ന് പറഞ്ഞ് എന്നെ വീട്ടിലേക്കു വിളിക്കുമ്പോഴും… വീട്ടിൽ ചെന്ന് കയറുമ്പോഴും.. … ഞാനും ഇത്തയും മാത്രമേ ഉണ്ടായിരുന്നുള്ളു വീട്ടിൽ….

കുളികഴിഞ്ഞു വന്ന താത്ത വാതിൽ തുറന്നു അകത്തോട്ടു ക്ഷണിക്കുമ്പോൾ.. മുടിയിൽ നിന്നു താഴേക്കു വെള്ളം ഇറ്റ് ഇറ്റ് വീണുകൊണ്ടേയിരുന്നു… കൂടെ മനം മയപ്പിക്കുന്ന സ്‌പ്രേ യുടെ സുഗന്ധവും…..

അകത്തുകയറി ഇരുന്ന എനിക്ക് ജൂസ് കൊണ്ടുത്തന്നത് കുടിച്ച് തീർത്തുകൊണ്ട് ഞാൻ. പറഞ്ഞു…. ജൂസ് സൂപ്പർ ആയിട്ടുണ്ട നല്ലരുചി…. എന്തെക്കെ ചേരുവകൾ ചേർത്തു.. .. ?

അതിന്റെ ഉത്തരം ആ ഗൾഫുകാരന്റെ ഭാര്യ തന്നത് ഇങ്ങനെയാണ്….

രുചി കൂടാൻ കാരണം… ? ഇട്ട ചേരുവകൾ അല്ല അത് മിക്‌സിയുടെ ഫെർഫെക്ഷനാ… നല്ല ഫെർഫോമെൻസാണ് മിക്‌സി കാണിക്കുന്നത്….

കഴിഞ്ഞവർഷം ഇക്കാ ഗൾഫിൽ നിന്നും കൊടുത്തു വിട്ടതാ… അറുപതിനായിരം രൂപ വിലയുള്ള മിക്‌സി.. എന്ന് ഒരു ഗമയോടെ തന്നെ ഇത്താ പറഞ്ഞ്
എന്റെ അരുകിൽ വന്നിരുന്നു…

കയ്യിലിരുന്ന ഗ്ലാസ്‌ എന്റെ കയ്യിൽ നിന്നും വാങ്ങി പിടിച്ചപ്പോൾ.. അറിഞ്ഞോ അറിയാതയോ ഇത്താഎന്റെ വിരലുകളിൽ ഒന്ന് തഴുകിതലോടി….

ഇത്തയുടെ നോട്ടത്തിലും ഇരുത്തത്തിലും ഡ്രസ്സിങ്ങിലും എന്തോ ഒരു പ്രതേകത പോലെ…

ആരും മോഹിക്കുന്ന ഇത്തയുടെ അരുകിൽ ഇരുന്ന
എന്റെഹൃദയമിടിപ്പ് കൂടി വന്നു….

ബാലൻസ് പൈസ ഞാൻ ചോദിക്കുന്നതിനു മുൻപ് ക്യാഷ് വേണ്ടേ.. എന്ന് ചോദിച്ചു…. എന്നെ വീണ്ടും അകത്തോട്ടു ക്ഷണിച്ചു…

ഹാളിൽ നിന്നും ബെഡ്‌റൂമിലേക്ക്…..

ചെറിയ പേടിയോടെ ബെഡ്‌റൂമിൽ കയറിയ എന്നെ… കടന്നുപിടിച്ചുപറഞ്ഞ്… നീ നല്ല സ്മാർട്ട്‌ പയ്യൻ ആണല്ലോ… കാണാനും സുന്ദരൻ… എത്രപെട്ടെന്നാണ് വർക്കും ചെയ്ത തീർത്തത്…. എനിക്ക് ഇഷ്ട്ടമായി…

ഇത്താ സത്യം പറയുന്നകേട്ട എന്റെ മുഖത്തുകൂടെ നാണം കടന്നുപോയങ്കിലും….

ഇത്താഎന്റെ കവിളിൽ പിച്ചിയപ്പോൾ.. ചുണ്ടിൽ സ്പര്ശിച്ചപ്പോൾ.. പേടിച്ചു പതറി നിന്നുപോയി ഞാൻ അവിടെ.. ..

ഇത്രയും സുന്ദരിയായ ഇത്തയുടെ മനസ്സിൽ എന്താണെന്ന് എനിക്കഇപ്പോൾ മനസ്സിലായി…

ഇത്രനാള് അടക്കി പിടിച്ചിരുന്ന വികാരം എന്നിലൂടെ സാധിക്കണം എന്നുള്ള അവരുടെ മോഹം അധികമായപ്പോൾ… ഞാൻ പറഞ്ഞു…..

ആര് കണ്ടാലും മോഹിക്കും ഇത്തയെ പോലുള്ള എല്ലാം തികഞ്ഞൊരു സ്ത്രീയെ…
പക്ഷെ…?
ഇത്താ നേരുത്തേ കൊണ്ടുവന്ന ജ്യൂസിന് ഒരു പ്രതത്തേക രുചി ഉണ്ടായിരുന്നത് എന്താണന്ന അറിയുമോ.. ?

അത് ഇത്താപറഞ്ഞപോലെ… മിക്സിയുടെ ഫെർഫെക്ഷന് കൊണ്ടോ ഫെർഫോമൻസ് കൊണ്ടോ ഒന്നും അല്ലാ … അത് ഒരു അധ്വാനത്തിന്റെ രുചിയായിരുന്നു ഒരു പ്രവാസിയുടെ വിയർപ്പിന്റെ രുചി…

താത്തയുടെ കയ്യിലും കാലിലും കാതിലും കഴുത്തിലും കിടന്ന് തിളങ്ങുന്നത് ആ വിയർപ്പിന്റെ തിളക്കമാ….

ഒരു നേരത്തെ ഭക്ഷണം വേണ്ടാന്ന് വെച്ച് മിച്ചം പിടിച്ചുവെക്കുന്ന പൈസയുടെ വിലയാ ….

ഒരു പ്രവാസി ഒരു നേരത്തെ വിശപ്പിൽ സ്പുടം ചെയ്‌തെടുക്കുന്ന തിളക്കമാണത്…..

രണ്ടര വർഷം ഗൾഫ് ജീവിതത്തിൽ ഞാൻ കണ്ടാ നല്ല മനുഷ്യരിൽ.. ഇത്തയുടെ ഭർത്താവ് തന്നയാ മുൻപന്തിയിൽ…

സ്വന്തം നാട്ടുകാരൻ എന്നുള്ള രീതിയിലാണ് പരിചയപെട്ടതെങ്കിലും.. എനിക്കൊരു ജേഷ്ടനെ പോലെയായിരുന്നു .. ഒരു കൂടപ്പിറപ്പായിരുന്നു….

ആ മിക്‌സി വാങ്ങി ഇങ്ങോട്ട് അയക്കുമ്പോൾ.. ഇക്കയോട് ഞാൻ ചോദിച്ചു എന്തിനാ ഇത്രയും വിലകൂടിയത് വാങ്ങി അയക്കുന്നത് എന്ന്…. ?

പിള്ളേരും കെട്ടിയോളും നല്ലത് തന്നെ കുടിച്ച് വളരട്ടെ… എന്നെനിക്ക് ഒറ്റവാക്കിൽ ഇക്ക മറുപടി തന്നു. …

വ്യാഴാഴ്ച രാത്രികൾ എല്ലാവരും കറങ്ങാനും മദ്യപിക്കാനും പെണ്ണുപിടിക്കാനും പോകുമ്പോൾ… ഭാര്യയെ സ്വപ്നം കണ്ട തലയിണയും കെട്ടിപിടിച്ചു കിടക്കുന്ന ഒരു സ്‌നേഹ നിധിയായ ഭർത്താവിനെ താത്തയ്ക്ക് അറിയുമോ. ഞാൻ ഇക്കയിൽ അത് കണ്ടിരുന്നു…..

ഞാൻ ഇക്കയോട് ഒരിക്കൽ ചോദിച്ചു..

ഭാര്യയെ കണ്ടിട്ടും പെണ്ണിന്റെ ഒരു സ്പര്ശനം കിട്ടിയിട്ടും രണ്ടുവർഷം കഴിഞ്ഞില്ലേ.. ? വാ.. അമ്പത് ദർഹം കൊടുക്കുവാണങ്കിൽ ഇക്കാക് ഭാര്യയേക്കാളും സുന്ദരിയായ പെണ്ണുമായി മണിക്കൂറുകളോളം കിടന്ന് ആഗ്രഹം തീർക്കാം… വാ ഇക്കാ..

എന്നെന്റെ ചോദ്യം പാടെ ചിരിച്ചു തള്ളികൊണ്ട് എന്റെ കണ്ണു നിറച്ചുകളഞ്ഞ് ആ മനുഷ്യൻ പറഞ്ഞു…..

മറ്റൊരു പെണ്ണിന്റെ ശരീരത്തിൽ തൊടാൻ എനിക്ക് കഴിയില്ല… ഞാൻ അങ്ങനെ ചെയ്താൽ അത് എന്റെ ഭാര്യയോട് കാട്ടുന്ന ചതിയല്ലേ… ? അവളും നാട്ടിൽ ഇരുന്നു.. നീ പറഞ്ഞപോലെ ചിന്തിച്ചാൽ എന്ത് ചെയ്യും…. മറ്റൊരു പുരുഷനിലൂടെ സുഖം കണ്ടെത്താൻ ശ്രമിച്ചാലോ.. ?

എനിക്കുവേണ്ടി എല്ലാം അവൾ അടക്കി പിടിക്കും… എന്നൊരു വിശ്വാസം ഉണ്ടെനിക്ക്…

ഞാൻ അവൾക്കും മക്കൾക്കും വേണ്ടിയാണ് ഇവിടെ കിടന്ന് കഷ്ട്ടപെടുന്നതെന്ന് അവൾക് നല്ലത് പോലെഅറിയാം… അവൾ എന്റെ സ്വത്താണ് എന്റെ ജീവനാണ്… എന്റെ എല്ലാം എല്ലാമാണ്… എനിക്ക് വേണ്ടി എല്ലാം കാത്തവെക്കും……

അങ്ങനെ പറഞ്ഞ ഇക്കയുടെ… ഒരു ഭർത്താവിന്റെ വിശ്വാസമാണ്.. ഭാര്യആയ ഇത്താ ഇപ്പോൾ എന്റെ മുന്നിൽ അടിയറവ് വെച്ചത്….

എന്നുകൂടെ ഞാന്പറഞ്ഞു നിർത്തുമ്പോൾ ഒരു കൊച്ച്കുഞ്ഞിനെപ്പോലെ എന്റെ മുന്നിൽ നിന്ന് പൊട്ടി കരഞ്ഞുകൊണ്ട് ഈ അനിയനോട് ക്ഷമ ചോദിക്കുകയായിരുന്നു…

ഒപ്പം ഭാര്യയെ ഇത്രയും സ്നേഹിക്കുന്ന ഭർത്താവിനോടുള്ളൊരു ക്ഷമ പറച്ചിലുംകൂടെ ആയിരുന്നു ആ കണ്ണുനീർ…

ബാലൻസ് പൈസയും വാങ്ങി ഞാൻ അവിടുന്ന് ഇറങ്ങുമ്പോൾ… അന്യ നാട്ടിൽ കിടന്ന് കഷ്ട്ടപ്പെടുന്ന ഇക്കയെ മാത്രം സ്നേഹിക്കുന്ന ഇക്കയുടെ നല്ല ഒരു ഭാര്യയായും. സ്നേഹിക്കാൻ മാത്രമറിയുന്ന പ്രവാസിയായ ഇക്കയുടെ നിധി കാക്കുന്ന ഭൂതമായും ആ ഭാര്യ മാറികഴിഞ്ഞിരുന്നു..

Shafeeque Navaz

About Intensive Promo

Leave a Reply

Your email address will not be published.