Breaking News
Home / Lifestyle / പിഞ്ചുകുട്ടികള്‍ തന്‍റെ കൂട്ടുകാരാല്‍ ബലാല്‍സംഗത്തിന് ഇരയാകുന്നത് കണ്ട് നിന്ന യുവാവിന്‍റെ കഥ

പിഞ്ചുകുട്ടികള്‍ തന്‍റെ കൂട്ടുകാരാല്‍ ബലാല്‍സംഗത്തിന് ഇരയാകുന്നത് കണ്ട് നിന്ന യുവാവിന്‍റെ കഥ

രഘുവേട്ടാ ……….. മീര , അടുക്കളയിൽ നിന്നും , ലഞ്ച് ബോക്സുമായി , പുറത്തേക്കു വന്നതേ ഉള്ളൂ .പുറത്തു ബൈക്ക് സ്റ്റാർട് ചെയ്യുന്ന ശബ്ദം കേട്ടു . ഇന്നും മറന്നു . മീര നിരാശയോടെ കൈയിലിരിക്കുന്ന , ചോറും പൊതിയിലേക്കു നോക്കി . രാവിലെ നാലര മണിക്ക് എഴുന്നേറ്റിട്ടാ .എല്ലാം ഒന്നും ശരിയാക്കുന്നേ. അമ്മുവിന് ദോശ , രഘുവേട്ടന് ഇഡലി ..ചായ , രണ്ടാൾക്കും ഉച്ചക്കത്തേയ്ക്കുള്ള ഊണ് , കറികൾ .രണ്ടാം ക്‌ളാസിൽ എത്തിയതേ ഉള്ളൂ .എങ്കിലും പെണ്ണിന് ഇപ്പോഴേ വല്ലാത്ത വാശിയാ ..ഇഷ്ടപ്പെട്ടത് മേശയിൽ കണ്ടില്ലെങ്കിൽ , ഒന്നും മിണ്ടില്ല കഴിക്കാതെ പോകും അത്ര തന്നെ . അച്ഛന്റെ അതേ വാശി .

ഇന്നലെയാണെങ്കിൽ , രഘുവേട്ടൻ , ആരോടോ വാശി തീർക്കും പോലെ ആയിരുന്നു . ദേഹമാസകലം ഒടിഞ്ഞു നുറുങ്ങുന്ന വേദന തോന്നിയെങ്കിലും , ഒന്നും മിണ്ടിയില്ല . കണ്ണുകൾ നിറഞ്ഞതു , കണ്ടതുമില്ല . രാവിലെ എങ്ങനെയാ എഴുന്നേറ്റത് എന്ന് ഈശ്വരന് മാത്രമേ അറിയൂ .. അപ്പോഴാ ..ഈ മറവി കൂടി .. രഘുവേട്ടൻ ഇങ്ങനെ ഒന്നും ആയിരുന്നില്ല . ഇപ്പോൾ കുറച്ചു നാളുകളെ ആയുള്ളൂ. ഇങ്ങനെയൊക്കെ . പണ്ടൊക്കെ എന്ത് സ്നേഹമായിരുന്നു . രാവിലെ പോകുമ്പോൾ , മോള് കാണാതെ , ചേർത്ത് പിടിച്ചു , നെറ്റിയിലുരുമ്മ . അത് മതിയായിരുന്നു . എല്ലാ കഷ്ടപ്പാടും മറക്കാൻ .ഇപ്പോൾ അതും ഇല്ലാ

.. രാത്രിയാകാൻ കാത്തിരുന്നിട്ടുണ്ട് . ഇപ്പോൾ , ചിലപ്പോൾ വല്ലാത്ത ക്രൂരത , ചിലപ്പോൾ തന്നെ ശ്രദ്ധിക്കുകകൂടി ഇല്ല .ചിലപ്പോൾ എന്തൊക്കെയോ , വരുത്തി തീർക്കാൻ വേണ്ടി … എന്താണ് രഘുവേട്ടന് പറ്റിയത് ..നനഞ്ഞ കണ്ണുകൾ , നേര്യതിന്റെ തുമ്പിൽ തുടച്ചു , ആകുലത നിറഞ്ഞ മനസ്സുമായി മീര , അടുക്കളയിലേക്കു കയറി .. അമ്മുവിൻറെ സ്‌കൂൾ വണ്ടി , നീട്ടി ഹോൺ അടിച്ചു .. അമ്മു ദേ ..വണ്ടി വന്നു ….. ഇറങ്ങിയില്ലേൽ നീ ….. മുഖത്തെ വിയർപ്പു തുടച്ചു , മീര അമ്മുവിൻറെ പുറകെ ഇറങ്ങി ,…അപ്പോഴും മനസ്സില്‍ ഒരു ചോദ്യം ബാക്കി ..രഘുവേട്ടന് എന്താണ് പറ്റിയത് ..??

***************************************

ഇന്നും രഘു സര്‍ , താമസിച്ചല്ലോ ….. അതെ , ഞാന്‍ ഇവിടെ ഓഫീസില്‍ ജോയിന്‍ ചെയ്തതില്‍ പിന്നെ ..കൃത്യ സമയത്ത് ഓഫീസില്‍ വരുന്ന ഒരേ ഒരാളെയേ കണ്ടിട്ടുള്ളു ..അത് രഘു സര്‍ ആണ് .. പക്ഷെ ഇപ്പോള്‍ കുറച്ചു നാളായി , അങ്ങേരും എല്ലാരേം പോലെയായി … അത് മാത്രമല്ല മധു ..നീ ശ്രദ്ധിച്ചോ ..ആളിപ്പോ , ഇവിടെ എങ്ങും അല്ലാ ..പണ്ട് എല്ലാരോടും എന്നാ സംസാരം ആയിരുന്നു …ഇപ്പോള്‍ വന്നിരുന്നാല്‍ ഏതാണ്ട് റോബോട്ട് പോലെയാ ..അഞ്ചു മണിക്കേ കസേരയില്‍ നിന്നും എഴുന്നേല്‍ക്കൂ ..എന്തേലും അത്യാവശ്യ കാര്യം ഉണ്ടെങ്കില്‍ മാത്രം സംസാരിക്കും . … ആണോ ..ഞാന്‍ അതത്ര ശ്രദ്ധിച്ചില്ല കേട്ടോ .. ഇനി വല്ല പിച്ചോ ഭ്രാന്തോ വല്ലോം ആണോ … ? ഹേയ് അങ്ങനെയാണേല്‍ ഈ ജോലിയൊക്കെ ശരിക്കും ചെയ്യാന്‍ പറ്റുമോ ..??

അതും ശരിയാ …എന്തായാലും എന്തോ കുഴപ്പമുണ്ട് .. വല്ല കുടുംബ പ്രശ്നവും ആകും …ഹല്‍വ പോലെ ഒരെണ്ണം അല്ലെ വീട്ടില്‍ ഇരിക്കുന്നേ …. ഫ ..വൃത്തിക്കേട്‌ പറയുന്നോ ..നിന്നെ ഒക്കെ എങ്ങനെ വീട്ടില്‍ കേറ്റും ….. നിങ്ങള്‍ എന്നെ വീട്ടില്‍ കയറ്റണ്ടായെ ..അതിനു പകരം ..നമ്മുടെ സ്വീപര്‍ രമണിയക്ക വരുന്നുണ്ടല്ലോ …. സ്റീഫന്റെ മുഖം പെട്ടെന്ന് മാറി . ആകെ നീലച്ചു അതെ , നീ ചെന്ന് നിന്റെ പണി ചെയ്യ് മധു ..ഇവിടെ നൂറു കൂടം പണിയുള്ളതാ … ഉവ്വാ ഉവ്വാ ..അപ്പൊ ശരി സാറെ ..ഞാന്‍ പോണു , വൈകിട്ട് കാണാം … സ്റീഫന്‍ ഒരു ഫയല്‍ എടുത്തു തുറന്നു ..ഈ രമണിയുടെ കാര്യം എങ്ങനാ ,,, ഇവന്‍ അറിഞ്ഞേ … മധുവിന്റെ മനസ്സില്‍ അപ്പോഴും രഘു ആയിരുന്നു . എന്തായിരിക്കും സാറിനു പറ്റിയത് .. ??

**************************************

“ഇതെന്നാ സാറേ …ചായ വേണ്ടേ …. ? ” രഘുവരന്‍ തിരിഞ്ഞു നോക്കി . “ഞാന്‍ ചായ കുടിച്ചില്ലേ …?” ” സാര്‍ ഇത് ഏതു ലോകത്താ സാറേ ..സര്‍ ..എന്നത്തേയും പോലെ വന്നിരുന്നു ..ഞാന്‍ ചായ എടുത്തു വെച്ചു . പിന്നെ നോക്കുമ്പോള്‍ സാര്‍ ദേ ബൈക്കില്‍ കേറുന്നു ..അതല്ലേ വിളിച്ചേ .. ” ഹെല്‍മെറ്റ്‌ ഊരി ബൈകിന്റെ സ്റ്റാന്‍ഡില്‍ തൂക്കി . രഘുവരന്‍ മെല്ല നടന്നു വന്നു .ഒറ്റ വലിക്കു ചായയും കുടിച്ചു തിരിച്ചു ബൈക്കില്‍ കയറുന്ന രഘുവരനെ , രാമേട്ടന്‍ അത്ഭുതത്തോടെയാണ്‌ നോക്കിയത് . സാധാരണ , എന്നും വൈകുന്നേരം വന്നു , നല്ല സ്ട്രോങ്ങ്‌ ഒരു ചായ ..മെല്ലെ ഊതി , ഊതി കുടിച്ചു ..അവസാനം പോകാന്‍ നേരം ..” രാമേട്ടാ ..ചായ ഉഗ്രനായീട്ടോ ..” എന്നൊരു വാക്കും , ചിരിയും സമ്മാനിച്ചു പോകാറുള്ള ആളാണ്‌ .. ഇപ്പോള്‍ കുറച്ചു ദിവസമായി ..വല്ലപ്പോഴുമേ വരാറുള്ളു .

വന്നാല്‍ തന്നെ ചിലപ്പോള്‍ എന്തൊക്കയോ ആലോചിച്ചിരിക്കും ..ചിലപ്പോള്‍ ചായ കുടിക്കും ..ചിലപ്പോള്‍ ഇല്ലാ .. സംസാരം തീരെ ഇല്ലാ …. “ഈ സാര്‍ നു ഇത് എന്ത് പറ്റി ആവോ .. ?? ” രാമേട്ടാ …ഒരു സ്ട്രോങ്ങ്‌ എടുത്തോ … റോയ് സര്‍ ഇന്ന് നേരത്തെയാണല്ലോ ….. ??

***************************************

അച്ചോ …. പള്ളിമുറ്റത്തെ , ഗ്രീൻ ബുഷ് , വെട്ടി ഷേപ്പ് ചെയ്തു കൊണ്ടിരുന്ന , സാമുവേൽ അച്ചൻ തിരിഞ്ഞു നോക്കി .പരിചയമില്ലാത്ത മുഖമാണ് ..ഇപ്പോൾ ഈ സമയത്തു .. “അച്ചോ ..എനിക്കൊന്നു കുമ്പസാരിക്കണം ” “നിന്നെ ഞാൻ പള്ളിയിൽ കണ്ടിട്ടില്ലല്ലോ മോനെ … ” അച്ചൻ നരച്ച താടി തടവി . ഞാൻ കുറച്ചു അകലേന്നാ …രഘു …ഹിന്ദുവാ …. ഹഹ … കർത്താവിനെന്തു ഹിന്ദു .എന്ത് ക്രിസ്ത്യൻ ..അവനു മുന്നിൽ എല്ലാരും മനുഷ്യരാ മകനേ .. നീ വാ …. അച്ചൻ മുന്നേ നടന്നു .. തിരുവസ്ത്രം ധരിച്ചു ,

കുമ്പസാരക്കൂടിനു അരികിലേക്ക് നടക്കുമ്പോൾ അച്ചൻ ഒരിക്കൽ കൂടി , അപരിചിതനെ നോക്കി . പാറി പറന്ന മുടി ..ദിവസങ്ങളായി ഷേവ് ചെയ്യാത്തത് മൂലം വളർന്നു നിൽക്കുന്ന പാതിയും നരച്ച താടി രോമങ്ങൾ . കണ്ണിനു ചുറ്റും , കറുത്ത പാടുകൾ ..ചുണ്ടുകൾ എന്തോ പിറുപിറുക്കുന്നുണ്ട് .. നോട്ടം ഒന്നിൽ നിന്നും ഒന്നിലേക്ക് . കൈകൾ കൊരുത്തു വലിക്കുന്നു ..ഇടയ്ക്കു തലമുടി , വലിച്ചു ഉലയ്ക്കുന്നുണ്ട് ..വല്ലാത്ത ഒരു ഭാവം . കുമ്പസാരകൂട്ടിൽ അയാൾ ഒന്നും സംസാരിച്ചില്ല . ആകെ വിങ്ങിപ്പൊട്ടി . വിയർത്തു ..കരഞ്ഞു .. നിർത്താതെ അയാൾ എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു .

അയാൾക്ക് മാത്രം മനസിലാകുന്നവ . സാമുവേൽ അച്ചൻ കണ്ണുകൾ അടച്ചു . കാതുകൾ കൂർപ്പിച്ചു . ഇടയ്ക്കു തലയാട്ടി … അൽപ നേരം …പെട്ടെന്നയാൾ പിടഞ്ഞെഴുന്നേറ്റു ..കുമ്പസാരക്കൂട്ടിൽ തട്ടി , അയാൾ വീഴാൻ ഭാവിച്ചു , കാറ്റ് പോലെ മുന്നോട്ടു ഓടിയ അയാളെ തടയാൻ ആർക്കും ആകുമായിരുന്നില്ല . ഭ്രാന്തു പിടിച്ചവനെ പോലെ , അയാൾ പള്ളി നടകൾ ഓടി ഇറങ്ങി . ” എനിക്ക് രക്ഷിക്കാമായിരുന്നു … അവരെ ..അവരെ എനിക്ക് രക്ഷിക്കാമായിരുന്നു … ” സാമുവൽ അച്ചൻ പിൻതിരിഞ്ഞു, ക്രൂശിത രൂപത്തിന് മുന്നിൽ മുട്ടി കുത്തി .. അച്ചന്റെ കണ്ണുകൾ നിറഞ്ഞിരുന്നു . വലതു കൈയ്യിൽ കോർത്ത് ഇട്ടിരുന്ന കൊന്തയിൽ കൂടി വിരലുകൾ വളരെ വേഗത്തിൽ ചലിച്ചു കൊണ്ടിരുന്നു .. ” എന്റെ ദൈവത്തെ ..വിശുദ്ധ പിതാവേ …കഴിയുമെങ്കിൽ , ആ പൈതലിന്റെ പാപം അവിടെന്നു പൊറുത്തു കൊടുക്കേണമേ … ”

കാവൽ ഇല്ലാത്ത , റെയിൽവേ ക്രോസ്സിന്റെ പിന്നിലുള്ള , കുറ്റിക്കാട്ടിൽ ബൈക്ക് വെച്ച് . ഇരുളിനെ മുറിച്ചു അയാൾ നടന്നു . നിലാ വെളിച്ചം തീരെ ഇല്ലാത്ത ഒരു രാത്രി . അയാളുടെ ചുണ്ടുകൾ അപ്പോഴും എന്തോ പിറു പിറുത്തു കൊണ്ടിരുന്നു .. താരങ്ങൾ പൂത്തു നിൽക്കുന്ന ഒരു രാത്രി .. കുര്യാക്കോസിന്റെ അവധിക്കാല ബംഗ്ളാവ് . ഏക്കറുകൾ വരുന്ന , റബ്ബർ എസ്റ്റേറ്റിന്റെ ഉള്ളിൽ , അധികം ആരും കടന്നു വരാത്ത സ്ഥലം .പഴയ ഡിഗ്രി കൂട്ടുകാരുടെ ഗെറ്റ് ടുഗതർ . സ്ക്കോച്ചും വിസ്ക്കിയും ഷാംപൈനും ..ഗ്ലാസ്സുകൾ നിറയുന്നു .. “എത്ര വയസ്സ് വരും ..”

ഒരു ..പതിനഞ്ചു ..പതിനാറു … ആഹാ ..പൊളിച്ചു …രണ്ടെണ്ണം ഇല്ലേ …. ഉണ്ട് ..മോനെ ..നീ ഒന്നടങ്ങു് ……….. “കുര്യാ .. എടാ ..കുട്ടികൾ ആണ് …വേണ്ടെടാ …. ” ” നീ ഒന്ന് പോ .. മൈ***&&%% …. എത്ര ക്യാഷ് കൊടുത്തിട്ടാണെന്ന് അറിയാമോ ..അപ്പൊ അവന്റെ ഒരു വേദാന്തം … ” ” എടാ ..നമുക്കും ഇല്ലെടാ ..കുട്ടികൾ … ” ” ഈ നായിന്റെ മോനെ വിളിക്കണ്ടാന്നു ഞാൻ അന്നേ പറഞ്ഞതാ ..ഇറങ്ങേടാ നാറി , എന്റെ വീട്ടീന്ന് .. ” ആരൊക്കയോ കുര്യാക്കോസിനെ പിടിച്ചു മാറ്റുന്നു … ” രഘു ..നീ എന്താടാ ഇങ്ങനെ ..ഇതൊക്കെ ഒരു രസമല്ലേ … ” കൈകൾ വിടുവിച്ചു പുറത്തേക്കിറങ്ങി . ..

” എനിക്ക് ആകുമായിരുന്നു ..അവരെ രക്ഷിക്കാൻ .. എനിക്ക് മാത്രം .. ” അയാളുടെ മനസ്സിൽ , എന്നോ എവിടെയോ കണ്ട ഒരു ബൈബിൾ വചനം ഓർമ്മ വന്നു .. ” പാപത്തിന്റെ ശമ്പളം , മരണമത്രേ … ” അകലെ നിന്നും ..ട്രെയിൻ വരുന്ന ശബ്ദം അയാൾ കേട്ടു . മരണത്തിന്റെ ശബ്ദം . അയാൾ ആകാശത്തേയ്ക്ക് നോക്കി .. കൂട്ടം മാറി നിൽക്കുന്ന , തിളക്കമുള്ള രണ്ടു കുഞ്ഞൻ നക്ഷത്രങ്ങൾ അയാളെ നോക്കി കണ്ണടച്ചു . അയാളും …………

**************************************
” റയിൽവെ ട്രാക്കിൽ അപരിചിതന്റെ ശവശരീരം . മൂന്നു മാസം മുൻപ് . ഓർഫനേജിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളുടെ ശവശരീരം കിടന്ന അതെ സ്ഥലത്തു നിന്നുമാണ് ഈ ബോഡിയും കിട്ടിയത് . കുട്ടികളുടെ തിരോധാനവും ,മരണവും അവർ കൂട്ട ബലാസംഘത്തിന് ഇരയായി എന്ന വാർത്തയും പുറത്തു വന്നതിനു ശേഷം നടന്ന ഈ മരണവും .പൊലീസിന് തീരാ തലവേദനയായി . രണ്ടു സംഭവങ്ങൾ തമ്മിലും എന്തെങ്കിലും തരത്തിൽ ബന്ധം ഉണ്ടോ എന്ന് ഉന്നത പോലീസ് സംഘം അന്വോഷിക്കും ”

അമ്മേ ………….അച്ചൻ എന്താ വരാത്ത …………………….. അച്ചൻ വരും മോളെ … മോള് , ചോറ് കഴിക്കു ..നല്ല വാവയല്ലേ … മീരയുടെ കണ്ണുകൾ നിറഞ്ഞു . അടുപ്പിൽ എരിതീയിൽ കത്തി തീർന്ന കുറെ സത്യങ്ങൾ , മീരയിൽ അവസാനിക്കുന്നു …………

About Intensive Promo

Leave a Reply

Your email address will not be published.