ജോസഫിന്റെ വമ്പന്‍ വിജയത്തിന് ശേഷം ജോജു ജോര്‍ജ്ജ് നായകനായെത്തുന്ന പൊറിഞ്ചു മറിയം ജോസില്‍ നായികയായി നൈല ഉഷ എത്തുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ നായികയായി പരിഗണിച്ചിരുന്ന മഞ്ജു വാര്യര്‍ പിന്മാറിയതിനാല്‍ മംമ്ത മോഹന്‍ദാസ് ചിത്രത്തിലെത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അങ്ങനെയിരിക്കെയാണ് നൈല ഉഷ നായികയായി എത്തുന്നു എന്ന വാര്‍ത്ത വരുന്നത്. മരക്കാര്‍, ധനുഷ്- വെട്രിമാരന്‍ ചിത്രമായ അസുരന്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കില്‍പ്പെട്ടതിനാലാണ് മഞ്ജു ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് വിവരം.ഒരിടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം 11 ന് ആരംഭിക്കും.
ജോജുവിനൊപ്പം ചെമ്പന്‍ വിനോദും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അവതാരികയായും നായികയായും ശ്രദ്ധ നേടിയിട്ടുളള നൈല ഒരിടവേളയ്ക്കു ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. മുന്‍പ് മമ്മൂട്ടിയുടെ കുഞ്ഞനന്തന്റെ കടയിലൂടെയാണ് സിനിമ രംഗത്തേയ്ക്ക് നൈല പ്രവേശിക്കുന്നത്.അജയ് ഡേവിഡ് കാച്ചപ്പളളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജേക്ക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. തൃശ്ശൂരാണ് ജോഷി ചിത്രത്തിന്റെ പ്രധാന ലൊക്കേഷ