മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രമാണ് ഉണ്ട. പത്തു കോടിക്ക് പുറത്തു നിർമ്മാണ ചിലവ് വരുന്ന ചിത്രം ഒരു സോഷിയോ പൊളിറ്റിക്കൽ മൂവി ആണ്. അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് സംവിധാനം ചെയുന്ന ചിത്രത്തിൽ ആസിഫ് അലിയും വിനയ് ഫോർട്ടും അഭിനയിക്കുന്നുണ്ട്.
കേരളത്തിൽ നിന്നൊരു കൂട്ടം പോലീസുകാർ നക്സലൈറ്റുകൾ നിറഞ്ഞ നോർത്ത് ഇന്ത്യൻ ഭാഗങ്ങളിൽ എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കാസര്കോടുകാരനായ മണി എന്ന പോലീസ് ഉദ്യോഗസ്ഥനെ ആണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. റിയലിസ്റ്റിക് ആയി ആയിരിക്കും ചിത്രം ചിത്രീകരിക്കുക. കേരളത്തിലും ഛത്തിസ്ഗഡിലുമായി ആണ് ഷൂട്ടിംഗ് നടക്കുക..
ബോളിവുഡ് സ്റ്റണ്ട് മാസ്റ്റർ ശ്യാം കൗശൽ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നു. ദങ്കൽ, ബജിറങ്ങി ഭായിജാൻ, കൃഷ് 3 എന്നി വമ്പൻ ചിത്രങ്ങളുടെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയാളാണ് ശ്യാം കൗശൽ. മമ്മൂട്ടി ചിത്രത്തിൽ പ്രവർത്തിച്ചതിനെ പറ്റി ഒരു മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിൽ ശ്യാം പറയുന്നത് ഇങ്ങനെ ” 22 വർഷങ്ങൾക്ക് ശേഷമാണു മമ്മൂട്ടിയോടൊപ്പം ഒരു സിനിമ ചെയുന്നത്.
അന്നത്തെ എനർജി മമ്മുട്ടിയിൽ ഇന്നുമുണ്ട്. വളരെ ഓര്ഗാനിക്ക് ആയ റിയൽ ആയ ആക്ഷൻ സീനുകൾ ചിത്രത്തിലുണ്ട്, മമ്മൂട്ടി ഡ്യുപ് ഒന്നും ഉപയോഗിക്കാതെ സ്വയം ആണ് ആ ആക്ഷൻ രംഗങ്ങൾ ചെയ്തത്.”