അപ്രതീക്ഷിതമായിരുന്നു നടൻ ജയന്റെ മരണം. മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയിരുന്ന ജയൻ ഒരു ഹെലികോപ്റ്റർ അപകടത്തിൽ ആണ് മരിക്കുന്നത്. ആക്ഷൻ സീൻ ഷൂട്ട് ചെയ്യുന്നതിനിടെ ഡ്യുപ്പ് ഇല്ലാതെ ഹെലികോപ്റ്ററിൽ തൂങ്ങി കിടന്ന ജയനെയും കൊണ്ട് താഴേക്ക് പതിക്കുകയിരുന്നു ആകാശ വാഹനം.
വാർത്ത അന്ന് സിനിമ രംഗത്ത് ഉള്ളവർക്ക് വലിയൊരു ഷോക്ക് ആയിരുന്നു ആ വാർത്ത എങ്കിലും അപകടം നടന്ന ചെന്നൈയിൽ നിന്ന് ജയന്റെ മൃതുദേഹം നാട്ടിൽ എത്തിക്കാൻ ആരും ശ്രമിച്ചില്ല എന്ന് പ്രേം നസീറിന്റെ മകൻ ഷാനവാസ് ഒരു അഭിമുഖത്തിൽ അടുത്തിടെ പറയുകയുണ്ടായി.
ഷാനവാസിന്റെ വാക്കുകൾ ഇങ്ങനെ, ” ജയനുമായി ഞങ്ങളുടെ കുടുംബത്തിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയായിരുന്നു അദ്ദേഹം. മദ്രാസിൽ ഷൂട്ടിന് വരുമ്പോൾ ഞങ്ങളുടെ വീട്ടിൽ ആണ് അദ്ദേഹം താമസിച്ചിരുന്നത്. രാവിലെ പ്രാതല്‍ കഴിഞ്ഞാല്‍ എന്റെ ഫാദര്‍ അദ്ദേഹത്തെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിക്കും.
അങ്ങനെയിരിക്കെ അപ്രതീക്ഷിതമായി ആണ് ആ മരണവാർത്ത ഞങ്ങൾ അറിയുന്നത്. ഞങ്ങൾ അകെ വിഷമത്തിലായി. അന്ന് ഫാദർ കേരളത്തിൽ ഒരു ഷൂട്ടിങ്ങിൽ ആയിരുന്നു. ഞാൻ അന്ന് മദ്രാസിൽ ഉണ്ടായിരുന്നു മരണവാര്‍ത്തയറിഞ്ഞ ഉടന്‍ ഫാദര്‍ എന്നെ വിളിച്ചു എന്നോട് എല്ലാ കാര്യങ്ങളും നോക്കിക്കോളാൻ പറഞ്ഞു , അദ്ദേഹത്തിന് ക്ലൈമാക്സ് ഷൂട്ട് ആയതിനാൽ വരാൻ കഴിയില്ലെന്നും പറഞ്ഞു.
തമിഴ്‌നാട്ടിൽ അന്നൊരു സിനിമ സംഘടന ഉണ്ടായിരുന്നു. അവരൊന്നും ജയന്റെ മൃതുദേഹം നാട്ടിലെത്തിക്കാൻ മുൻ കൈ എടുത്തില്ല. നാട്ടിലേക്ക് കൊണ്ടുപോണം എന്ന് പറയുക മാത്രമാണ് അവർ ചെയ്തത്. അവരുടെ കൈയിൽ നിന്ന് പണം ചിലവാകുമെന്ന പേടി ആയിരുന്നു കാരണം. ഞാൻ ഫാദറിനെ വിളിച്ചു കാര്യം പറഞ്ഞു. അപ്പോൾ അദ്ദേഹം എന്നോട് “വീട്ടിലിരിക്കുന്ന പണം എടുക്കു, അതും തികഞ്ഞില്ലെങ്കിൽ ബാങ്കിൽ ചെല്ലൂ, എനിക്ക് ജയനെ ഈ നാട്ടിൽ കാണണം.അതിനു എത്ര പണമായാലും വേണ്ടില്ല “എന്നാണു പറഞ്ഞത്”
ഞാൻ അദ്ദേഹം പറഞ്ഞത് അനുസരിച്ചു ചാർട്ടേർഡ് ഫ്‌ളൈറ്റ് ഒരുക്കി. പക്ഷെ എല്ലാം ശെരിയായപ്പോൾ മദ്രാസിപ്പോലെ സിനിമ സംഘടന പ്രതിനിധികൾ ഫ്ലൈറ്റില്‍ കയറുകയും ഞങ്ങളെല്ലാം പുറത്താവുകയും ചെയ്തു.