ജോസഫിന്റെ വമ്പൻ വിജയം നിർമ്മാതാക്കൾക്കും സംവിധായകർക്കും ജോജു എന്ന നടന്റെ മേലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന ഒന്നായിരുന്നു. പ്രതീക്ഷകൾ അധികമൊന്നുമില്ലാതെ പുറത്തു വന്ന ചിത്രം ഒരു വമ്പൻ വിജയമായതിൽ ജോജു ജോർജിന്റെ അഭിനയ മികവ് എടുത്തു പറയേണ്ട ഒന്നാണ്. ഒരു സഹ നടൻ റൈഞ്ചിൽ നിന്ന് നായകനിലേക്കുള്ള ജോജുവിന്റെ യാത്രയുടെ തുടക്കമാകും ജോസഫ് എന്ന് ഉറപ്പിക്കാം ,ഇപ്പോഴും ചില മെയിൻ സെന്ററുകളിൽ ജോസഫ് തുടരുന്നുണ്ട് 75 ദിവസം ചിത്രം പിന്നിട്ടു.
ജോജു നായകനായി ഉള്ള അടുത്ത ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. വെറ്ററൻ ഹിറ്റ് മേക്കർ ജോഷി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പൊറിഞ്ചു മറിയം ജോസ് എന്നാണ് ചിത്രത്തിന്റെ പേര്. മഞ്ജു വാര്യരെ ആയിരുന്നു ആദ്യം നായിക വേഷത്തിൽ പരിഗണിച്ചിരുന്നത് എന്നാൽ അസുരൻ എന്ന ധനുഷ് ചിത്രത്തിന്റെ തിരക്കുകളിലായ മഞ്ജുവിന് പകരം നൈല ഉഷ ആ വേഷം അവതരിപ്പിക്കും . നാല് വർഷങ്ങൾക്ക് ശേഷമാണു ജോഷി ക്യാമറക്ക് പിന്നിൽ വീണ്ടുമെത്തുന്നത്. ഡേവിഡ് കാച്ചപ്പള്ളിയാണ് നിർമാതാവ്.
തൃശ്ശൂരിലെ ക്രിസ്തീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ആണ് ചിത്രം. ചെമ്പൻ വിനോദ്, ഇന്നസെന്റ് എന്നിവരും മറ്റു വേഷങ്ങളിൾ എത്തുന്നു. അഭിലാഷ് എൻ ചന്ദ്രൻ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നു. രണം ക്വീൻ എന്നി ചിത്രങ്ങളിലൂടെ പ്രശസ്തനായ ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്നു. ഫെബ്രുവരി പതിനൊന്നിന് തൃശ്ശൂരും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് ആരംഭിക്കുന്നു. ജോഷിയുടെ റൺ ബേബി റൺ പോലുള്ള സിനിമകളിൽ ജോജു ഒരു ജൂനിയർ ആര്ടിസ്റ് ആയി ആണ് വേഷമിട്ടിരുന്നത്, അതെ സംവിധായകന്റെ ചിത്രത്തിൽ അദ്ദേഹം നായകനാക്കുയന്നത് ശ്രദ്ധേയമാണ്…