തലപ്പാവിനെ ബാന്‍ഡേജ് എന്ന് കളിയാക്കിയ ബ്രിട്ടീഷുകാരനോടുള്ള പ്രതികാരമായി തലപ്പാവിന്റെ നിറത്തിലുള്ള റോള്‍സ് റോയ്‌സ് കാറ് വാങ്ങി ടർബൻ ചലഞ്ച് സൃഷ്ടിച്ച റൂബൻ സിങ് വീണ്ടും വാര്‍ത്തകളിൽ നിറയുകയാണ്. ഇപ്പോൾ ആറ് റോൾസ് റോയ്സ് കാറുകൾ ഒരുമിച്ച് സ്വന്തമാക്കി എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ് റൂബൻ സിങ്.
മൂന്നു റോൾസ് റോയ്സ് കള്ളിനാനും മൂന്നു ഫാന്റവുമാണ് റൂബന്റെ വാഹന ശേഖരത്തിലെ ഏറ്റവും പുതിയവ. രത്ന ശേഖരം എന്നു പേരിട്ടിരിക്കുന്ന പുതിയ കാറുകൾ റൂബി, എമറാൾഡ്, സാഫ്രോൺ നിറങ്ങളിലാണ്. റോൾസ് റോയ്സ് കാറുകളുടെ ആരാധകനായ റൂബൻ സിങ്ങിന്റെ ഗ്യാരേജിൽ 20 റോൾസ് റോയ്സ് കാറുകളുണ്ട്.
ഏകദേശം 2.5 ലക്ഷം യൂറോയാണ് റോൾസ് റോയ്സ് കള്ളിനാന്റെ യൂറോപ്യൻ വില. റോൾസ് റോയ്സിന്റെ നിരയിലെ ഏറ്റവും വില കൂടിയ കാറായ ഫാന്റത്തിന്റെ യുകെ വില ഏകദേശം 3.6 ലക്ഷം യൂറോയാണ്.