Breaking News
Home / Lifestyle / ഒരുപാട് സ്നേഹിച്ചു കല്യാണം കഴിച്ച തന്‍റെ ഭാര്യ മറ്റൊരുത്തന്റെ കുഞ്ഞിന്‍ ജന്മംനല്‍കിയാല്‍…?

ഒരുപാട് സ്നേഹിച്ചു കല്യാണം കഴിച്ച തന്‍റെ ഭാര്യ മറ്റൊരുത്തന്റെ കുഞ്ഞിന്‍ ജന്മംനല്‍കിയാല്‍…?

എന്റെ പേര് ജയന്‍.അന്ന് ഞാന്‍ ഗവ.ഹോസ്പിറ്റലില്‍ മെയില്‍ നേഴ്സ് ആയി ഗൈനക്കോളജി വിഭാഗത്തില്‍ ജോലി നോക്കുകയാണ്.ദിവസേന എത്രയോ സ്ത്രീകളെ കാണുന്നു ഇടപെടുന്നു…എന്നെ ആദ്യം കാണുമ്പോള്‍ അവര്‍ക്ക് ഒരു വല്ലായ്മ തോന്നാറുണ്ട്.. അത് മാറ്റാനായി ഞാന്‍ അവരോട് സ്നേഹത്തോടെയാണ് ഇടപെടാറ്. അത് കൊണ്ട് തന്നെ പ്രസവം അടുക്കുമ്പോഴേക്കും ഞങ്ങള്‍ നല്ല പരിചയത്തില്‍ ആവുകയും ചെയ്യും.. …( പ്രിയ സഹോദരിമാരെ,എനിക്ക് അമ്മയെ അമ്മയായും,ഭാര്യയെ ഭാര്യയായും,പെങ്ങളെ പെങ്ങളായും കാണാന്‍ അറിയാം ,അത് കൊണ്ട് പേടിക്കണ്ട,നിങ്ങള്‍ എന്റെ മുന്പില്‍ ഒരു രോഗി മാത്രമാണ്..). .

അങ്ങനെയാണ് ഒരു സ്ത്രീയെ എനിക്ക് സ്വന്തമായി വേണം എന്ന് തോന്നിയത്… സീമ ,അവളെ ആദ്യ കാഴ്ചയില്‍ തന്നെ എനിക്ക് ഇഷ്ട്ടപെട്ടു..ചെറുപ്പത്തിലെ അച്ഛന്‍ മരിച്ച അവളെയും മറ്റു രണ്ടു സഹോദരിമാരെയും കഷ്ട്ടപെട്ടാണ് അവളുടെ അമ്മ വളര്‍ത്തിയത്..അങ്ങനെയൊരു പെണ്ണിന് അമ്മ ഇല്ലാത്ത എന്നെയും നന്നായി സ്നേഹിക്കാന്‍ കഴിയും എന്ന ഒരു സ്വാര്‍ത്ഥത കൂടി ഉണ്ടായിരുന്നു അവളെ വിവാഹം കഴിക്കുമ്പോള്‍ എനിക്ക്…..

വളരെ സുന്ദരമായി ജീവിതം മുന്നോട്ട് പോയി..എന്റെ ജോലി വേറെ വിഭാഗത്തിലേക്ക് മാറാന്‍ അവള്‍ ആവശ്യപെട്ടു എങ്കിലും അത് ഒരു ഭാര്യയുടെ സ്വകാര്യ സ്വാര്‍ത്ഥത ആണെന്ന എന്റെ തിരിച്ചറിവില്‍ എനിക്ക് നിന്നെ അല്ലാതെ വേറെ ഒരു പെണ്ണിനേയും വേണ്ട എന്ന എന്റെ സ്നേഹ ഭാഷണത്തില്‍ അവള്‍ തീരുമാനം മാറ്റി….. മാസങ്ങള്‍…വര്‍ഷങ്ങള്‍ …കടന്നു പോയി…ഇതിനിടെ ഞങ്ങള്‍ക്ക് രണ്ട്‌ ആണ്‍കുട്ടികള്‍.

എന്റെ മക്കളുടെ ജനനം നേരിട്ട കാണാനുള്ള ഭാഗ്യം എനിക്ക് കിട്ടി..അവരുടെ ജന്മ ഭാഗ്യമോ അറിയില്ല എനിക്ക് ജോലിയില്‍ പ്രമോഷനോട് കൂടി ട്രാന്‍സ്ഫര്‍ ആയി…കുറച്ചു ദൂരെയുള്ള ഹോസ്പിറ്റല്‍ ആയാതിനാല്‍ ഞാന്‍ ഒരു ബൈക്ക് വാങ്ങി..ജീവിതം അത്ര സുഖകരമാല്ലാതെ ആണ് കുറച്ച നാളുകള്‍ ആയിട്ട് മുന്നോട്ട് പോകുന്നത്..എങ്കിലും മക്കളെ ഓര്‍ത്ത് ക്ഷമയോട് കൂടി ജീവിച്ചു…ഇപ്പോള്‍ മൂത്ത മോന്‍ ഏഴാം ക്ലാസ്സിലാണ് പഠിക്കുന്നത്..രണ്ടാമത്തവന്‍ അഞ്ചിലും..

അന്ന് ആശുപത്രിയില്‍ വളരെ തിരക്കായിരുന്നു..ഓരോരുത്തര്‍ക്കും അവരുടെ ജോലി സ്ഥലം നിര്‍ദ്ദേശിച്ചു കൊടുത്തു..എന്റെ ജോലി അന്ന് ICU ല്‍ ആയിരുന്നു…അവിടെ ചെല്ലുമ്പോള്‍ ഫോണ്‍ ഓഫ്‌ ആക്കാനായി ബാഗില്‍ നിന്നും എടുത്തപ്പോഴാണ് കുറെ മിസ്കാള്‍ കണ്ടത്….ചെറിയൊരു വിറയല്‍ ശരീരത്തില്‍ അറിഞ്ഞു…തൊട്ടടുത്ത് താമസിക്കുന്ന ചെറിയമ്മയുടെ മോളും അയല്‍പക്കത്തെ ചേച്ചിയും ഏറ്റവും ഒടുവിലായി ആദ്യം ജോലി ചെയ്ത ഹോസ്പിറ്റലിലെ ഡോക്ടറും…ഒരു പിടി ദുരന്ത വാര്‍ത്തകള്‍ ഓര്‍മയില്‍ കടന്നു പോയി ഭാര്യക്കോ മക്കള്‍ക്കോ…അറിയില്ല…അപ്പോ ഡോക്ടറെ വിളിക്കാം…അവിടെ എത്തിയത് കൊണ്ടാവും ഡോക്ടര്‍ വിളിച്ചത്..

ഡോക്ടറെ ഡയല്‍ ചെയ്തു..എന്ത് വാര്‍ത്ത‍ ആണെങ്കിലും കേള്‍ക്കാന്‍ തയ്യാറായി ചെവി ഓര്‍ത്തു..ഫോണ്‍ എടുത്ത ഉടനെ ഡോക്ടരുടെ വക ചീത്ത വിളിയായിരുന്നു…ഒന്നും മനസിലായില്ല എങ്കിലും അവസാനം പറഞ്ഞത് വ്യക്തമായി കേട്ടു- “നിങ്ങളുടെ ഭാര്യ പ്രസവിച്ചു,ഉടനെ ഇവിടെ എത്തണം.”…അത് തന്നെ അല്ലെ …അതെ ..പക്ഷെ എങ്ങനെ…??????

“നിങ്ങള്‍ ഇത്ര വിവരമില്ലാത്തവന്‍ ആണോ..സ്വന്തം ഭാര്യയെ കഴിഞ്ഞ ഒന്‍പതു മാസമായി ഒരു ഡോക്ടറെയും കാണിക്കാതെ അവള്‍ ഗര്‍ഭിണിയാണെന്ന വിവരം അവരുടെ അമ്മയെയോ നിങ്ങളുടെ ബന്ധുക്കളെയോ പോലും അറിയിക്കാതെ മൂടി വച്ചിട്ട്,അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ?ഇത് തന്നെ അയല്‍പ‍ക്കത്തുള്ളവര്‍ എന്തോ ആവശ്യത്തിനു ചെന്നത് കൊണ്ട് കണ്ടു..ഇല്ലെങ്കില്‍…..”.ഡോക്ടറുടെ വാക്കുകള്‍ക്ക് മുന്പില്‍ ഒരു അപരാതിയെ പോലെ നില്‍ക്കുമ്പോഴും എന്റെ മനസ്സില്‍ ആയിരം കുന്തമുനകള്‍ കുത്തിയിറക്കുകയിരുന്നു…

എങ്ങനെ ..അവള്‍ ഗര്‍ഭിണി ആണെന്ന് തനിക്ക് പോലും അറിയില്ല..അത് ഒരിക്കലും തന്റെ കുഞ്ഞുമല്ല…അവള്‍ തന്നില്‍ നിന്നും അകന്നു ജീവിക്കാന്‍ തുടങ്ങിയിട്ട രണ്ട്‌ വര്‍ഷമായി..ഞാന്‍ ചെയ്ത തെറ്റ് എന്താണ്.. അപ്പോള്‍ ചെറിയമ്മയും മക്കളും പറഞ്ഞത്…അത് സത്യമാണോ?… അത് തുറന്നു ചോദിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്.. അന്ന് അവള്‍ പൊട്ടിത്തെറിച്ചു.. “നിങ്ങള്‍ക്ക് അവര്‍ പറയുന്നതാണോ ഞാന്‍ പറയുന്നതാണോ വിശ്വാസം”… “ചെറിയമ്മ കള്ളം പറയില്ല,എന്നെ അമ്മയുടെ സ്ഥാനത്ത്നിന്നും നോക്കി വളര്‍ത്തിയതാ..അവരോട് മറ്റുള്ളവര്‍ കൂടി പറയുന്നു..ഞാന്‍ ഇവിടെ ഇല്ലാത്തപ്പോള്‍ നിന്‍റെ ആ ബന്ധു ചെക്കന്‍ എന്തിനു ഇവിടെ വരുന്നു..അങ്ങനെ ഒന്നുമില്ലെങ്കില്‍ അവന്‍ എന്ത്കൊണ്ട് ഞാന്‍ ഉള്ളപ്പോ വരുന്നില്ല…

നിനക്ക് എന്തെങ്കിലും ഉണ്ടെങ്കില്‍ നീ അത് എന്നോട് തുറന്നു പറ..ഞാന്‍ എന്റെ മക്കളെയും കൊണ്ട് ഒഴിഞ്ഞു പോയ്ക്കോളാം..”…എന്റെ ശബ്ദം ഉയര്‍ന്നു. ഒച്ച കേട്ട് ചെറിയമ്മ അവിടേക്ക് വന്നു….ചെറിയമ്മയെ കണ്ടതും അവള്‍ അവരുടെ നേരെ അലറി….അവരെ ആട്ടിയിറക്കി.അത് കണ്ടു നില്ക്കാന്‍ എനിക്ക് പറ്റിയില്ല, ഞാന്‍ കൈ വീശി ഒന്ന് കൊടുത്തു…അവള്‍ കരഞ്ഞു കൊണ്ട് മുറിയില്‍ ചെന്ന് വാതില്‍ അടച്ചു…അത് അവള്‍ടെ മനസിന്റെ വാതില്‍ കൂടി ആയിരുന്നു..പിന്നീട് അവള്‍ എന്നോട് മിണ്ടിയിട്ടില്ല…എന്നെ കണ്ടാല്‍ മുറിയില്‍ കയറി വാതില്‍ അടച്ചിരിക്കും..വിളിച്ചാലും തുറക്കില്ല..മക്കളോട് വല്ലതും പറയും..അത്ര മാത്രം..

ഒരേ വീട്ടില്‍ അന്ന്യരെ പോലെ ഞങ്ങള്‍ രണ്ട്‌ വര്‍ഷത്തോളം ജീവിച്ചു.. ഇതിനേക്കാള്‍ വലിയ ദ്രോഹം ഒരു പുരുഷനോട് ഒരു പെണ്ണിന് ചെയ്യാന്‍ ഇല്ല.അവള്‍ എന്നെ സ്നേഹിച്ചിരുന്നോ,എപ്പോഴെങ്കിലും?ഞാന്‍ അവളെയോ…അറിയില്ല.. ഇത്രയും തന്നോട് ചെയ്ത ഇവളെ ഇനിയും സഹിക്കാന്‍ എനിക്ക് ആവില്ല…അവളുടെ അമ്മ പൊട്ടി കരഞ്ഞു കൊണ്ടാണ് എല്ലാം കേട്ടത്….കോടതി അവളെ പോലെ ഒരാള്‍ടെ കൂടെ എന്റെ മക്കളെ അയച്ചില്ല…അവര്‍ക്ക് എല്ലാം അറിയാം…. അച്ഛന്‍ വിഷമിക്കരുത് എന്ന് പറഞ്ഞ് എന്റെ കൂടെ തന്നെ ഉണ്ട് അവര്‍… അവര്‍ക്ക് ഒരമ്മയെ വേണം എന്ന് തോന്നിയപ്പോള്‍ അവരോടൊപ്പം പലരും നിര്‍ബന്ധിച്ചു മറ്റൊരു വിവാഹത്തിന്..പക്ഷെ ആരെയാണ് വിശ്വസിക്കുക…വയ്യ… പുതിയ ജീവിതം ഇല്ല… പഴയ ജീവിതത്തിന്റെ ബാക്കി പത്രമായി ഞാന്‍ ഇങ്ങനെ പോട്ടെ…

ഇന്ന് ഗായത്രി തന്റെ ഭാര്യയാണ്,മൂത്ത മോന്‍റെ പ്ലസ്‌ വണ്‍ പരീക്ഷയാണ്..അവനേക്കാള്‍ ടെന്‍ഷന്‍ അവള്‍ക്കാണ്..ഓരോന്നും ഓര്‍ത്ത് അവന്റെ ബാഗില്‍ അടുക്കി വച്ചു കൊടുത്ത് അവനു കഴിക്കനുള്ളതുമായി അവന്റെ പിറകെ നടക്കുയാണ് അവള്‍….രണ്ടാമത്തവന് പോകാനുള്ള വണ്ടി വന്നു ഗേറ്റില്‍ നിന്നു..അവന്‍ ഓടി ചെന്ന് അവളുടെ കവിളില്‍ ഉമ്മ വെച്ച് പുറത്തേക്ക് ഓടി…അച്ഛന്‍ എന്ന ഞാന്‍ ഇവിടെ ഉണ്ടെന്ന മൈന്‍ഡ് പോലും ഇല്ലാ… ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു മോള് കൂടി വന്നു….അകത്ത് ഉറക്കമുണര്‍ന്ന് അവള്‍ കരയാന്‍ തുടങ്ങി..മോന്‍ ചെന്ന് അവളെ എടുത്തു..അതോടെ അവളുടെ കരച്ചിലും നിന്നു,അവള്‍ക്ക് അവനെ മതി എന്ന് ഗായത്രി എപ്പോഴും പറയാറുണ്ട്..

അവനുള്ള ബസ്സിന്റെ സമയം ആയപ്പോള്‍ അവനും യാത്ര പറഞ്ഞിറങ്ങി,എല്ലാം കണ്ട് എന്‍റെ കണ്ണ് നിറഞ്ഞു..ജീവിക്കണം എന്ന് ഞങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും തോന്നിയത് ഇവള്‍ വന്ന ശേഷമാണു… “ഗായു,നിനക്ക് എങ്ങനെ എന്റെ മക്കളെ ഇങ്ങനെ സ്നേഹിക്കാന്‍ പറ്റുന്നു…” “അതെന്താ ജയേട്ടാ,സ്നേഹിക്കാന്‍ രക്തബന്ധം വേണം എന്നുണ്ടോ..അവര്‍ എനിക്ക് തരുന്നതിന്റെ പകുതി പോലും ഞാന്‍ അവര്‍ക്ക് തിരിച്ചു കൊടുക്കുന്നില്ലേ എന്ന് ഓര്‍ത്താ എന്റെ വിഷമം.” ശരിയാണ് മക്കളുടെ വാശിക്ക് മുന്പില്‍ തോറ്റ് കൊടുത്തതിനു ദൈവം തന്ന നിധി ആണ് ഇവള്‍ ..അവര്‍ക്ക് വേണ്ടി ആണ് ഞാന്‍ മറ്റൊരു വിവാഹം കഴിച്ചതെങ്കിലും ഇന്ന് ഈ വീടിന്റെയും എന്റെയും എല്ലാം ആണ് ഇവള്‍….

About Intensive Promo

Leave a Reply

Your email address will not be published.