Breaking News
Home / Lifestyle / വിവാഹദിനത്തിൽ മകന് ജന്മം നൽകി ഭർത്തവിനെ കൊന്ന പോലെ മകനെയും കൊല്ലുമോ എന്ന ഭയത്തിൽ അമൃത ഒളിവിൽ

വിവാഹദിനത്തിൽ മകന് ജന്മം നൽകി ഭർത്തവിനെ കൊന്ന പോലെ മകനെയും കൊല്ലുമോ എന്ന ഭയത്തിൽ അമൃത ഒളിവിൽ

ദുരഭിമാന കൊലയുടെ ഏറ്റവും വലിയ ഭീകര മുഖമായിരുന്നു കഴിഞ്ഞ വർഷം സെപ്റ്റംബർ14ന് ഭാര്യെയുമായി ആശുപത്രിയിൽ നിന്നും മടങ്ങിയ പ്രണയ് കുമാറിന്റെ കൊലപാതകം. പ്രണയിച്ച് വിവാഹിതർ ആയ അമൃത വർഷിണിയും ഭർത്താവ് പ്രണയ് കുമാറും. ഇരുവരുടെയും വിവാഹത്തിൽ ഇഷ്ടപ്പെടാതെ ഇരിന്ന അമൃതയുടെ അച്ഛൻ നൽകിയ കോട്ടേഷനിൽ പട്ടാപ്പകൽ ആയിരുന്നു പ്രണയ് കുമാറിനെ വെട്ടി നുറുക്കിയത്.

എന്നാൽ തന്റെ ഭർത്താവ് നല്കിയ കുഞ്ഞുമായി ഒളിവിൽ പോയ ഭാര്യ അമൃത, ഇരുവരും വിവാഹിതർ ആയ നാളിൽ ആണ്കുട്ടിക്ക് ജന്മം നൽകിയിരിക്കുയാണ്. ഇരുവരും ആരോഗ്യത്തോടെ ഇരിക്കുന്നു എന്നാണ് പ്രണയ് കുമാറിന്റെ അച്ഛൻ വെളിപ്പെടുത്തിയത്.

അമൃതയുടെ മുന്നിലിട്ടായിരുന്നു പ്രണയ്യെ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊന്നത്. തലയില്‍ ആഴത്തിലുള്ള വെട്ടേറ്റ പ്രണയ് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. ഇതിന്റെ സിസി ടിവി ദൃശ്യങ്ങളും അന്ന് പുറത്തുവന്നിരുന്നു. അമൃതയുടെ പിതാവ് മാരുതി റാവുവിന്റെ നിര്‍ദേശപ്രകാരമാണ് പ്രണയിനെ കൊലപ്പെടുത്തിയത്.

കൊലപാതകം നടത്തുന്നതിനായി ഒരു കോടി രൂപ പ്രതിഫലമാണ് പ്രതികള്‍ക്ക് മാരുതി റാവു നല്‍കിയത്. കേസില്‍ കൊലയാളി ഉള്‍പ്പെടെ ഏഴുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇപ്പോൾ മരുമകൾക്ക് സംരക്ഷണം ആവശ്യപ്പെട്ടു പോലീസിനെ സമീപിച്ചിരിക്കുകയാണ് പ്രണയ്യ കുമാറിന്റെ അച്ഛൻ.

About Intensive Promo

Leave a Reply

Your email address will not be published.