മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിജിയ്‌ക്കെതിരെ പ്രതീകാത്മകമായി വെടിയുതിര്‍ത്ത ഹിന്ദു മഹാസഭയുടെ നടപടിയ്‌ക്കെതിരെ പ്രതിഷേധവും മറ്റും വ്യാപകമാവുകയാണ്. ഇതിനു പിന്നാലെ ഗോഡ്‌സെയെ തൂക്കിലേറ്റുവാന്‍ ഡിവൈഎഫ്‌ഐ നേതൃത്വം എത്തിയിരിക്കുകയാണ്. ഞങ്ങളുടെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഗാന്ധിയുടെ ചിത്രത്തിന് നേരെ വെടിയുതിര്‍ത്താല്‍ ആയിരം ഗോഡ്‌സെയുടെ കഴുത്തില്‍ തൂക്ക് കയറേറ്റുമെന്ന് നേതൃത്വം അറിയിച്ചു.
ഹൃദയത്തില്‍ അദ്ദേഹത്തെ ഏറ്റി, ഗോഡ്‌സെയെ തൂക്കിലേറ്റുന്ന പ്രതിഷേധം ഇന്ന് ബ്ലോക്ക് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുനെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു. ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തില്‍ പ്രതീകാത്മകമായി വെടിയുതിര്‍ത്തത്. സംഭവത്തിന്റെ ദൃശ്യങ്ങളും എത്തിയതിനു പിന്നാലെയാണ് പ്രതിഷേധങ്ങള്‍ നാനാഭാഗത്തു നിന്നും ഉയരുന്നത്.
അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് സംഭവം. വെടിയേറ്റ് കോലത്തില്‍ നിന്ന് ചോര ഒഴുകുന്നതായും പ്രദര്‍ശിപ്പിച്ചു. വെടിയുതിര്‍ക്കുന്നതായി കാണിച്ച ശേഷം ഹിന്ദു മഹാസഭ നേതാവ് ഗോഡ്സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. തുടര്‍ന്ന് പൂജ ശകുന്‍ മധുര വിതരണവും നടത്തിയിരുന്നു. സംഭവത്തിന്റെദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്.