ട്രോളുകളില്‍ നിറഞ്ഞോടിയ നടന്‍ പൃഥ്വിരാജിന്റെ ലംബോര്‍ഗിനി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. റോഡ് നല്ലതല്ലാത്തതിനാല്‍ പൃഥ്വിയുടെ ലംബോര്‍ഗിനി വീട്ടിലേക്ക് കൊണ്ടു വരാന്‍ കഴിയുന്നില്ലെന്നും മല്ലിക സുകുമാരന്‍ മുന്‍പ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അന്ന് ട്രോളന്‍മാര്‍ ഏറ്റെടുത്ത്മല്ലികയെ വലിച്ചു കീറിയിരുന്നു.
അവര്‍ പറഞ്ഞ കാര്യം ന്യായമായിരുന്നിട്ടും യാതൊരു ദയയുമില്ലാതെ അവരെ ട്രോളിയിരുന്നു. പക്ഷേ ഇപ്പോള്‍ ആ ട്രോളുകള്‍ കാരണം റോഡ് നന്നായതിന് നന്ദി പറയുകയാണ് മല്ലിക.
മൂന്നു കോടിയോളം വിലയുള്ള ലംബോര്‍ഗിനി ആണ് പൃഥ്വിരാജ് വാങ്ങിയതെന്നും അതിന് 49 ലക്ഷം രൂപയാണ് പൃഥ്വി നികുതി അടച്ചത്. അല്ലാതെ പോണ്ടിച്ചേരിയില്‍ പോയി ടാക്സ് വെട്ടിക്കുകയല്ല ചെയ്തതെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.
നമ്മുടെ വാഹനം നിരത്തിലൂടെ ഓടുന്നതിന് സര്‍ക്കാരിന് കൊടുക്കുന്ന ടാക്സാണ് റോഡ് ടാക്സ്. അതുപോലെ കോര്‍പ്പറേഷന്‍ നിഷ്‌കര്‍ഷിക്കുന്ന നികുതി നല്‍കിയാണ് നമ്മള്‍ വീട് വെച്ചതും താമസിക്കുന്നതും. ഇതെല്ലാം അടക്കുന്നത് നമുക്ക് നല്ല റോഡുകള്‍ ലഭിക്കാന്‍ ആണെന്നും അവര്‍ പറയുന്നു.