Breaking News
Home / Lifestyle / വീട്ടുജോലിക്കാരിയെ പട്ടിണിക്കിരുത്തി സമ്പന്ന കുടുംബത്തിന്റെ മൃഷ്ടാന്ന ഭോജനം വൈറലായി ചിത്രം

വീട്ടുജോലിക്കാരിയെ പട്ടിണിക്കിരുത്തി സമ്പന്ന കുടുംബത്തിന്റെ മൃഷ്ടാന്ന ഭോജനം വൈറലായി ചിത്രം

നിങ്ങളുടെ തീൻമേശക്കരികിൽ ഒരാൾ വിശന്നു വന്നാൽ ഉള്ളതിൽ ഒരു പങ്ക് അവർക്കു നൽകാതെ ഭക്ഷണം കഴിക്കാൻ നിങ്ങൾക്കാവുമോ? ആ വിശന്ന കണ്ണുകളെ അവഗണിച്ച് മൃഷ്ടാന്ന ഭോജനം കഴിക്കാൻ നിങ്ങൾക്കാകുന്നു എങ്കിൽ, സംശയമില്ല സഹജീവി സ്നേഹം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു ജീവി തന്നെ നിങ്ങൾ. ഇനി അത്തരമൊരു സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്തവർ അറിയണം വിശന്നിരിക്കുന്ന ഈ ബാലികയോട് ഒരു ധനിക കുടുംബം കാണിച്ചതെന്തെന്ന്.

ഇൻഡോനേഷ്യയിലെ ഒരു ധനിക കുടുംബം അടുത്തിടെ ഒരു ഹോട്ടലിൽ വിരുന്നിന് പോയപ്പോൾ കൂടെ വീട്ടു ജോലിക്കാരിയും ഉണ്ടായിരുന്നു. ഹോട്ടലിൽ എത്തിയ കുടുംബം തങ്ങളുടെ മേശയിൽ നിന്നും മാറി മറ്റൊരിടത്തു ജോലിക്കാരിയെ ഇരുത്തിയ ശേഷം കഴിക്കാൻ ആരംഭിച്ചു. ധനിക കുടുംബം സുഭിക്ഷമായി ഭക്ഷണം കഴിക്കുമ്പോൾ തൊട്ടടുത്തെ മേശയിൽ വിശന്നിരിക്കുകയായിരുന്നു ആ ബാലിക.

സമീപത്തിരുന്ന മൈക്കിൾ ഫാനി എന്ന യുവാവു പകർത്തിയ ഈ ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പരക്കുകയാണ്. വിശന്നിരിക്കുന്ന ബാലിക കൊതിയോടെ യജമാനന്റെ മേശയിലേക്കു നോക്കുന്നുണ്ടെങ്കിലും ആ നോട്ടങ്ങൾക്കു ഫലമുണ്ടായില്ല. ജോലിക്കാരി ആയതുകൊണ്ടു മാത്രം ഭക്ഷണം നിഷേധിക്കുന്നതിൽ എന്തു മര്യാദയാണുള്ളത്?

ഇൻഡോനേഷ്യൻ കുടുംബം ബാലികയോടു കാണിച്ച ഈ വിവേചനം തുറന്നു കാണിച്ച മൈക്കിൾ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്ത ഫോട്ടോ 60000 ൽ പരം തവണയാണ് ഷെയർ ചെയ്യപ്പെട്ടത്.

About Intensive Promo

Leave a Reply

Your email address will not be published.