Breaking News
Home / Lifestyle / ഇതു വെറും ഒരു പോസ്റ്റ്‌ അല്ല, എൻറെ അനുഭവം ആണ് Santra Parker

ഇതു വെറും ഒരു പോസ്റ്റ്‌ അല്ല, എൻറെ അനുഭവം ആണ് Santra Parker

ഇതു വെറും ഒരു പോസ്റ്റ്‌ അല്ല, എൻറെ അനുഭവം ആണ്,അഞ്ചു ദിവസങ്ങൾക്കുള്ളിൽ നടന്നത്,കാമത്തെ പറ്റി എഴുതിയിരിക്കുന്ന പോസ്റ്റുകൾ വായിച്ചു, അപ്പൊ തോന്നി ഈ കാമ വൈക്രതത്തെ പറ്റിയും എഴുതണം എന്ന്,

ഈ കഥയിലെ നായകൻ നിർഭാഗ്യം കൊണ്ട് മലയാളി ആണ്,വയസു ഒരു 50-52 ഉണ്ടാകും

കഥ നടക്കുന്നത് ആന്ധ്രയിലെ താട എന്ന് പറയുന്ന സ്ഥലത്താണ് കേട്ടോ.ഞാൻ ഒരു ദേവാലയ ദർശനത്തിനായി എൻറെ മക്കളെയും കൊണ്ട് പോയതാണ്,രാത്രി ഒരു മണിയോടെ ഞങ്ങൾ ആ ദേവാലയത്തിൽ എത്തി,നട തുറക്കാൻ രണ്ടു മണിക്കൂർ മാത്രം ഉള്ളു,അത് കൊട്നു ക്ഷേത്ര മുറ്റത്ത്‌ ഇരിക്കാൻ ഞങ്ങൾ തീരുമാനിച്ചു,കൈയിലെ പുതപ്പു വിരിച്ചു ഉറങ്ങാൻ തുടങ്ങിയ മക്കളെ ഞാൻ കിടത്തി,വേറെയും ആളുകൾ അടുത്ത് ഉറങ്ങുന്നു,ചിലര് സംസാരിച്ചു കൊണ്ടും ,മൊബൈൽ ഫോണേൽ പാട്ടുകൾ കേട്ടുംസമയം കൊല്ലുന്നു,

അങ്ങ് മാറി കുറച്ചു ദൂരെ അര്രുടെയും കണ്ണിൽ പെടാതെ ഒരു ഭ്രാന്തി ആയ സ്ത്രീ തൻറെ
ചപ്പ്ര തല മുടി ചൊറിഞ്ഞു കൊണ്ട് ഇരിക്കുന്നു,അവരുടെ അടുത്ത് 6 വയസു പ്രായം വരുന്ന ഒരു പെണ്‍കുട്ടി, ആകെ മുഴിഞ്ഞു കീറിയ ആ വസ്ത്രത്തെ ഉടുപ്പ് എന്ന് പറയാമോ എന്ന് എനിക്കറിയില്ല, ആ കാഴ്ച 2 പെണ്‍കുട്ടികളുടെ അമ്മ ആയ എൻറെ കണ്ണും മനസും നിറച്ചു,

കുറച്ചു കഴിഞ്ഞപ്പോൾ യാത്ര ക്ഷീണം കാരണം എൻറെ കണ്ണും ഒന്ന് അടഞ്ഞു പോയി,പക്ഷെ കണ്ണ് മൂടുമ്പോഴും ആ കുഞ്ഞായിരുന്നു എൻറെ കണ്ണിൽ,അത് കൊണ്ട് തന്നെ വേഗം ആ ഉറക്കം മുറിഞ്ഞു,എൻറെ മക്കളുടെ ഒരു ഡ്രെസ്സും ഒരു ബിസ്കറ്റ് പാക്കറ്റും ആയി ഞാൻ ആ കുഞ്ഞിനെ നോക്കി നടന്നു,

കുറച്ചു നീങ്ങിയപ്പോൾ എന്തോ ഒരു അപ ശബ്ദം കേടു ഞാൻ നീന്നു, ഞാൻ മുപ് കണ്ട ആ ഭ്രാന്തി ആയ സ്ത്രീ ഒരു തുണ്ട് തുണി പോലും ഇല്ലാതെ കിടക്കുന്നു,എന്തൊക്കെയോ പുലമ്പുന്നു,എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ ആകെ പകച്ചു,എൻറെ ഷാൾ കൊണ്ട് ഞാൻ ആ സ്ത്രീയെ പുതപ്പിച്ചു,അവരുടെ ദേഹത്ത് നിന്ന് ചോര വരുന്നുണ്ടായിരുന്നു, ആരോ അവരെ മാനഭംഗം ചെയ്തിരിക്കുന്നു.അത് പോലും അറിയാതെ ആ സ്ത്രീ ഞാൻ കൊടുത്ത ഷാളും വലിച്ചു ദൂരെ കളഞ്ഞിരിക്കുന്നു,

എൻറെ കണ്ണുകൾ ആ കുഞ്ഞിനെ തേടി ,കുറച്ച ദൂരം നടന്നപ്പോൾ ഞാൻ കണ്ട കാഴ്ച എൻറെ മനസിനെ പിടിച്ചു ഉലച്ചു, ആ പിഞ്ചു കുഞ്ഞിനെ നശിപ്പിക്കാൻ നോക്കുന്നു ഒരു നരാധമൻ ,എൻറെ മല്ലയിരുന്നു അപ്പൊ എൻറെ കണ്ണിനു മുന്പിൽ ,ആ ചെകുത്താനെ എങ്ങനെയോ തള്ളി മാറ്റി അവൻറെ രണ്ടു കരണ കുറ്റിക്കും കഴിയം വിധം ഞാൻ ആഞ്ഞടിച്ചു, പിന്നീട് ബഹളം വെച്ച് അവിടെ ഉറങ്ങുന്നവരെ ഉണര്ത്തി,

ഓടി വന്നവരുടെ കൂട്ടത്തിൽ ആ മനുഷ്യന്റെ ഭാര്യയും പ്രായ പൂർത്തി ആയ രണ്ടു പെണ്മക്കളും ഉണ്ടായിരുന്നു,ചെന്നയിലെ ഒരു ഉയര്ന്ന ബാങ്കിൽ ഉയര്ന്ന പോസ്റ്റൽ ഇരിക്കുണ്ണ്‍ ആളാണ് ഈ മാന്ന്യ ദേഹം

എനിക്ക് തന്നെ അറിയില്ല അയാളെ ഞാൻ എത്ര അടിച്ചു എന്ന്, ഒടുവിൽ ക്ഷേത്ര ഭാരവാഹികൾ അയാളെ പോലീസിന് കൈ മര്നായി തീരുമാനിച്ചു ,പക്ഷെ അയാളുടെ ഭാര്യയുടെയും മക്കളുടെയും കണ്ണീർ കാണാതിരിക്കാൻ ആയില്ല, അവരുടെ ഭാവി,അന്തസ്സ്,പഠിപ്പ്,അതൊക്കെ ചിന്തിച്ചപ്പോൾ അയാളെ താക്കീതു ചെയ്തു വിട്ടയക്കാൻ ഞാൻ അവരോടു പറഞ്ഞു,

തിരികെ പോകുമ്പോൾ ആ അമ്മ എനിക്ക് നേരെ കൈ കൂപ്പി,എൻറെ തലയിൽ കൈ വെച്ചിട്ട് പറഞ്ഞു മോളെ ദൈവം അനുഗ്രഹിക്കും ,ആ അനുജത്തിമാർ എൻറെ കൈ പിടിച്ചു കരഞ്ഞു, തോളിൽ തട്ടി ഞാൻ അവരെ യാത്രയാക്കി,

ഇനി പറയു സുഹൃത്തുക്കളെ ഒരു മനോ രോഗിയിലും പിഞ്ചു കുഞ്ഞിലും കാമസക്തി തീർക്കുന്ന ഈ ജന്തുക്കളെ എന്താണ് ചെയേണ്ടത്?എങ്ങോട്ടാണ് ഈ സമൂഹത്തിന്റെ പോക്ക് ,വന്നു വന്നു സ്വന്ത അച്ഛന്റെ മടിയിൽ പോലും പെണ് മക്കളെ ഇരുത്താൻ അമ്മമാർ ഭയപ്പെടുന്നു,

ഇതു വായിക്കുന്ന എല്ലാവരോടും ഒരു അപേക്ഷ, നിങ്ങളാൽ ആകുന്ന പോലെ കണ്‍ മുന്പിൽ നടക്കുന്ന ഇത്തരം അക്രമങ്ങളെ എതിർക്കുക്ക,കാരണം നാളെ ഒരുപക്ഷെ ഇതു പോലെ ആക്രമിക്കപ്പെടുന്നത് നിങ്ങളുടെ അമ്മ ആകാം,സഹോദരിയോ, മകളോ., സുഹൃത്തോ ,ആകാം,

കലിയുഗത്തിലെ ഈ രാക്ഷസ ജന്മങ്ങളെ അടിയോടെ പിഴുതു എറിയാൻ ആകില്ല എന്നറിയാം എന്നാലും,
അണ്ണാൻ കുഞ്ഞും തന്നാൽ ആയതു,

(ആദ്യം ആയി ആണ് ഇത്രേം വലിയ ഒരു പോസ്റ്റ്‌ ഇടുന്നത്,അക്ഷര തെറ്റുകൾ പൊറുക്കുക.)

About Intensive Promo

Leave a Reply

Your email address will not be published.