Breaking News
Home / Lifestyle / ദൈവദൂതനെ പോലെ കൃത്യ സമയത്ത് തന്നെ കളമശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തറിയിച്ച ആ അഞ്ജാതന്‍ ആരാണെന്നായിരുന്നു..!!

ദൈവദൂതനെ പോലെ കൃത്യ സമയത്ത് തന്നെ കളമശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തറിയിച്ച ആ അഞ്ജാതന്‍ ആരാണെന്നായിരുന്നു..!!

റെയില്‍വേ ട്രാക്കില്‍ നിന്നും ആ കുഞ്ഞിനെ കളമശ്ശേരി പോലീസ് രക്ഷപ്പെടുത്തിയ വാര്‍ത്ത അറിഞ്ഞ ശേഷം സകലരും തിരക്കിയത് ദൈവദൂതനെ പോലെ കൃത്യ സമയത്ത് തന്നെ കളമശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തറിയിച്ച ആ അഞ്ജാതന്‍ ആരാണെന്നായിരുന്നു .

കോളര്‍ ഐഡിയില്‍ നിന്നും ആ നമ്പറിലേക്ക് ഈ സംഭവങ്ങളെല്ലാം കഴിഞ്ഞപ്പോള്‍ കളമശ്ശേരി പോലീസ് തിരിച്ചു വിളിച്ചപ്പോഴാണ് ആളെ മനസ്സിലായത് . പലതവണ വിളിച്ചതിന് ശേഷമാണ് ആ കോള്‍ connect ആയത് . അപ്പോഴാണ് അറിയുന്നത് വിളിച്ചറിയിച്ച അദ്ധേഹവും ഒരു സിവില്‍ പോലീസ് ഓഫീസര്‍ ആണ് . KAP 5 ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ ആയ അനീഷ് മോന്‍ ആണ് ആ വിളിച്ചറിയിച്ച ദൈവദൂതന്‍ .

അദ്ദേഹം ഇപ്പോ ജോലി ചെയ്യുന്ന ആന്‍റി ടെററിസ്റ്റ് Squad ന്‍റെ അരിക്കോട്ടെ കരുവാരക്കാട് ഓഫീസില്‍ നിന്ന് വീട്ടിലേക്ക് പോകും വഴിയാണ് അദ്ദേഹം ഈ കാഴ്ച കണ്ട് ഗൂഗിളില്‍ നിന്ന് കളമശ്ശേരി പോലീസ് സ്റ്റേഷന്‍ നമ്പറെടുത്ത് വിളിച്ചറിയിച്ചത് . കോള്‍ എടുത്തപ്പോ അദ്ദേഹം ഫോണ്‍ ചെയ്തതിന് ശേഷമുണ്ടായ സംഭവ വികാസങ്ങള്‍ അനീഷിനെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിനും ഒത്തിരി സന്തോഷം ആയി . റേഞ്ച് problem ആയതിനാല്‍ പലവട്ടം സ്റ്റേഷനിലേക്ക് ബന്ധപ്പെടാന്‍ നോക്കിയിട്ട് call connect ആകാത്ത ടെന്‍ഷനിലും ആയിരുന്നു അദ്ദേഹം .

കൗതുകകരമായ മറ്റൊരു കാര്യം കൂടിയുണ്ട് . അനീഷിന് ഫേസ്ബുക്ക് അക്കൗണ്ടില്ല… അതുകൊണ്ടൊക്കെ തന്നെ ആകണം ഒരുപക്ഷേ ട്രെയിനിലുളള മറ്റ് യാത്രക്കാര്‍ കാണാത്ത ആ കാഴ്ച അനീഷിന് കാണാന്‍ സാധിച്ചതും.. . ആ കുഞ്ഞ് ജീവന്‍ പോലീസിന് രക്ഷിക്കാനായതും….

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *