Breaking News
Home / Lifestyle / തട്ടിപ്പ് പിടിച്ചപ്പോള്‍ ഭീഷണിയുമായി കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ തന്ത്രം; ചൂട്ടുപിടിക്കാന്‍ മാധ്യമ മുത്തശ്ശിമാരും..!!

തട്ടിപ്പ് പിടിച്ചപ്പോള്‍ ഭീഷണിയുമായി കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ തന്ത്രം; ചൂട്ടുപിടിക്കാന്‍ മാധ്യമ മുത്തശ്ശിമാരും..!!

കല്യാണ്‍ ജ്വല്ലറയിലെ സ്വര്‍ണ്ണാഭരണത്തിലെ തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ ഭീഷണിയുടെ സ്വരവുമായി പത്രവാര്‍ത്തകള്‍ നല്‍കി മാധ്യമ മുത്തശ്ശിമാര്‍. മനോരമയും മംഗളവുമാണ് കല്യാണിന്റെ തട്ടിപ്പിനെ പ്രതിരോധിക്കുന്നതിനായി ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ ഇതിലൊന്നും ഒരു കുലുക്കവും സംഭവിക്കില്ല എന്നും സത്യത്തിനൊപ്പമാകും എക്കാലവും ഞങ്ങളെനനും ഉറപ്പിച്ചു പറയുകയാണ്.

കല്യാണ്‍ ജ്വല്ലറിയുടെ തട്ടിപ്പിനെതിരായ വാര്‍്തതയെ ചെറുക്കാന്‍ നിര്‍മ്മിച്ച ഭീഷണി വാര്‍ത്ത പ്രത്യേക സ്വഭാവത്തിലുള്ളതാണ്. കല്യാണ്‍ ജ്വല്ലറിയുമായി ബന്ധപ്പെട്ട് ദുബൈയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയ 5 യുവാക്കള്‍ക്കെതിരേ കല്യാണ്‍ പരാതി കൊടുത്തെന്നും നടപടിക്ക് നിര്‍ദ്ദേശം നല്കിയെന്നും മനോരമ വെണ്ടക്കാ വലിപ്പത്തില്‍ അടിച്ചിറക്കി. യു.എ.യിലെ കല്യാണ്‍ ജ്വല്ലറിയില്‍ വ്യാജ സ്വര്‍ണ്ണം എന്നും, ജ്വല്ലറി പൂട്ടി സീല്‍ ചെയ്‌തെന്നും ഉടമയേ അറസ്റ്റ് ചെയ്‌തെന്നും ഫേസ്ബുക്കില്‍ വന്ന മെസേജ് ആണ് ദുബൈയില്‍ പരാതിക്ക് ഇടയാക്കിയത്.

എന്നോ എവിടെയോ നടന്ന സംഭവം പെരുപ്പിച്ച് കാട്ടി മനോരമ സോഷ്യല്‍ മീഡിയയുടെ ശക്തിയേ വിരട്ടുന്നു. അതായത് കല്യാണിനെതിരേ നീങ്ങിയാല്‍ പോലീസ് പിടിക്കും എന്നാണ് മനോരമ എഴുതി പിടിപ്പിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ കല്യാണിന്റെ മെഴുകുകട്ട സ്വര്‍ണ്ണമായി നല്‍കിയ സംഭവം വ്യാജമാണെന്നു തോന്നുന്ന തരത്തിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമ കല്യാണ രാമന്റെ പ്രസ്ഥാവനയാണ് മനോരമ പ്രാധാന്യത്തോടെ കൊടുത്തത്. എന്നാല്‍ തിരുവന്തന്തപുരത്ത് കല്യാണ്‍ ജ്വല്ലറി യില്‍ നിന്നും 5പവന്‍ നെക്‌ളസ് വാങ്ങിയ കസ്റ്റമര്‍ അത് പണയം വയ്ക്കാന്‍ ചെന്നപ്പോള്‍ ഉള്ളില്‍ മെഴുകാണെന്ന് തിരിച്ചറിയുകയായിരുന്നു. ബാങ്കില്‍ നടത്തിയ പരിശോധനയില്‍ 5പവനില്‍ 3.5 പവനും മെഴുകായിരുന്നു. തുടര്‍ന്ന് തമ്പാനൂര്‍ പോലീസില്‍ പരാതി നല്കി. പോലീസ് സ്റ്റേഷനില്‍ വന്ന് ജ്വല്ലറിക്കാര്‍ പണം മുഴുവന്‍ കൊടുത്ത് കേസ് തീര്‍ക്കുകയായിരുന്നു. സോഷ്യല്‍ മീഢിയയില്‍ വൈറലായ ഈ സഭവം മനോരമ വാര്‍ത്തയാക്കിയില്ല…അറിഞ്ഞേയില്ല..

കല്യാണ്‍ 5പവന്‍ സ്വര്‍ണ്ണത്തില്‍ 3.5 പവന്‍ മെഴുക് ചേര്‍ത്ത് വിറ്റതില്‍ വന്‍ ജന രോക്ഷമാണ് ഉയരുന്നത്. ഇത് തടയാനും മറിച്ച് പ്രചരണം നറ്റത്താനും ആണ് ദുബൈയിലെ ഒരു സംഭവം ചൂണ്ടിക്കാട്ടി മനോരമ എല്ലാ എഡിഷനിലും, ഇന്റര്‍നെറ്റിലും വാര്‍ത്ത കൊടുക്കുന്നത്. കലാണിനെതിരേ നടക്കുന്ന പ്രചരണം തടയേണ്ടത് മനോരമയുടെ ആവശ്യമാണ്. കാരണം 100 കോടിയിലധികം രൂപയാണ് വര്‍ഷം കല്യാണ്‍ ജ്വല്ലറി മാത്രം പരസ്യത്തിനായി ചിലവിടുന്നത്. ഇതിന്റെ സിംഹ ഭാഗവും വീതിച്ചുകൊടുക്കുന്നത് മനോരമ ബ്രാന്റുകള്‍ക്കാണ്. അതിനാല്‍ മനോരമയ്ക്ക് കല്യാണിന്റെ കസ്റ്റമറോ,

ജനമോ അല്ല വലുത്. കല്യാണിന്റെ പരസ്യമാണ് വലുത്. റബ്ബര്‍ ഷീറ്റ് മോഷണം പോലും പടം വയ്ച്ച് കൊടുക്കുന്ന മനോരമയും മാതൃഭൂമിയും കല്യാണ്‍ നടത്തിയ വന്‍ വെട്ടിപ്പ് പോലീസ് കേസായിട്ടും അനങ്ങിയില്ല. ജന രോക്ഷം തണുപ്പിക്കാനും മറിച്ച് പ്രചരണത്തിനും കോര്‍പറേറ്റ് ബ്രാന്റുകള്‍ ഒഴുക്കുന്നതും കോടികള്‍ ആണ്. എന്നാല്‍ എത്ര കോടികള്‍ ഒഴുക്കിയാലും സോഷ്യല്‍ മീഡിയയില്‍ മനോരമയും മാതൃഭൂമിയും ചാലലുകളും ഒന്നും അല്ലെന്നും ജന രോഷം തുടരുമെന്നതും വേറെ കാര്യം.

കല്യാണ്‍ ജ്വല്ലറിയുടെ സല്‍ പേരിനു കളങ്കം ഉണ്ടാക്കുന്ന ഈ സംഭവത്തില്‍ അവര്‍ക്ക് അനുകൂലമായി മറ്റൊരു വാര്‍ത്തയുമായി വന്നിരിക്കുകയാണ് മനോരമ. അതായത് മായം കയ്യോടെ പിടികൂടി പോലീസില്‍ കേസും ആയിട്ടും അതൊന്നും വാര്‍ത്തയല്ല. ദുബൈയില്‍ കല്യാണിന്റെ പരാതിയില്‍ ഒരു മലയാളിക്കും എതിരേ നടപടികളോ അറസ്റ്റോ ഉണ്ടായിട്ടില്ല. കല്യാണിന്റെ പരാതിയാണ് മനോരമ നിലവില്‍ നടക്കുന്ന സോഷ്യല്‍ മീഡിയ പ്രചരണം മറികടക്കാന്‍ വാര്‍ത്തയാക്കിയത്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *