Breaking News
Home / Lifestyle / ഈ ഫോട്ടോയ്ക്ക് ഞരമ്പ് രോഗി കമന്റിട്ടവന് ചുട്ട മറുപടി നല്‍കി അനു സിത്താര

ഈ ഫോട്ടോയ്ക്ക് ഞരമ്പ് രോഗി കമന്റിട്ടവന് ചുട്ട മറുപടി നല്‍കി അനു സിത്താര

ഫോട്ടോയ്ക്ക് പരിഹാസചുവയുള്ള കമന്റിട്ട ആരാധകന് തക്ക മറുപടി നല്‍കി അനു സിത്താര. നിമിഷ സജയനുമൊത്തുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചതിന് താഴെ വരത്തനില്‍ ഞരമ്പുരോഗിയായി വേഷമിട്ട വിജിലേഷിന്റെ ചിത്രമാണ് ഒരാള്‍ കമന്റായി ചേര്‍ത്തത്.

അതിന് മറുപടിയായി ക്ലൈമാക്‌സ് രംഗത്തില്‍ വിജിലേഷ് ഉള്‍പ്പെടെയുള്ള വില്ലന്മാര്‍ക്കെതിരെ നായകന്‍ ഫഹദിന്റെ ഫൈറ്റ് ചിത്രമാണ് അനു മറുപടിയായി പോസ്റ്റ് ചെയ്തത്. അതിന് പിന്നാലെ അനുവിനെ പരിഹസിച്ച് കമന്റിട്ടയാളെ ട്രോളി നിരവധി ആളുകളും അതിന് താഴെയെത്തി. മുമ്പ് ടൊവീനോയ്‌ക്കൊപ്പമുള്ള ചിത്രവുമായി ബന്ധപ്പെട്ട് കമന്റിട്ട ആരാധകന് നടി നല്‍കിയ മറുപടിയും വൈറലായിരുന്നു.

ചേച്ചി ടോവീനോ മച്ചാനുമായി കുറച്ച് ഗ്യാപ്പിട്ട് നിന്നാല്‍ മതിയെന്ന ഉപദേശത്തിന് ഫസ്റ്റ്ലുക് പോസ്റ്റര്‍ പങ്കു വെച്ച് ഇത്രയും മതിയോ എന്ന ചോദ്യമാണ് അനു തിരിച്ച് ചോദിച്ചത്.

അനുവിന്റെ മറുപടിക്ക് ഈ ഒരു ഗ്യാപ്പ് തന്നെയായിരുന്നു തീവണ്ടിയിലും പിന്നെ അത് ഒന്നു കൂടെ അടുത്തു എന്ന രസകരമായ കമന്റും ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്. കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തില്‍ നിമിഷയും അനുവും നായികമാരായെത്തുന്നുണ്ട്. ടൊവിനോ ആണ് ചിത്രത്തിലെ നായകന്‍.

ചിത്രത്തില്‍ അജയന്‍ എന്ന പാല്‍ക്കാരനായാണ് ടൊവീനോ എത്തുന്നത്. നിമിഷ സജയന്‍, നെടുമുടി വേണു, ശരണ്യ പൊന്‍ വണ്ണന്‍, സിദ്ദിഖ് എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ജീവന്‍ ജോബ് തോമസാണ്.

നൗഷാദ് ഷെരീഫ് ആണ് ചിത്രത്തിന്റ് ഛായാഗ്രഹണം.
2012ല്‍ ലാലും ആസിഫ് അലിയും ഭാവനയും മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച ഒഴിമുറിയാണ് മധുപാല്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. ചിത്രം നവംബര്‍ ഒന്‍പതിന് തീയേറ്ററുകളിലെത്തും.

About Intensive Promo

Leave a Reply

Your email address will not be published.