Breaking News
Home / Lifestyle / ഇടപാടുകാരെ കഴുത്തറക്കുന്ന സ്വകാര്യ പൊതുമേഖല ബാങ്കുകൾക്ക് കനത്ത ഭീഷണിയായി ഒരു ബാങ്ക്

ഇടപാടുകാരെ കഴുത്തറക്കുന്ന സ്വകാര്യ പൊതുമേഖല ബാങ്കുകൾക്ക് കനത്ത ഭീഷണിയായി ഒരു ബാങ്ക്

ഒളിഞ്ഞിരിക്കുന്ന ഒരു തരത്തിലുള്ള സർവ്വീസ് ചാർജ് തട്ടിപ്പുകളുമില്ലാതെ വെറും 50 രൂപയ്ക്ക് ഒരു അക്കൗണ്ട് തുടങ്ങാം . എടിഎം സേവനത്തിന് പരിധികളുമില്ല. ഇന്ത്യന്‍ തപാല്‍ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട് എന്ന ഈ പുതിയ പ്രസ്ഥാനത്തില്‍ അംഗമാകാന്‍ വെറും 50 രൂപയും 3 ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും മാത്രം മതിയെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

സമാനതകളില്ലാത്ത ബാങ്കിംഗ് സേവനങ്ങളാണ് തപാല്‍ വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്. 50 രൂപയുണ്ടെങ്കില്‍ ഏതു പോസ്റ്റാഫീസിലും ഒരാള്‍ക്ക് അക്കൗണ്ട് തുറക്കാം. ചെക്ക് ബുക്ക് ആവശ്യമെങ്കില്‍ വെറും 500 രൂപ കൂടുതല്‍ നിക്ഷേപിച്ചാല്‍ മതി.ദിവസങ്ങള്‍ക്കകം ലഭിക്കുന്ന റൂപേ എടിഎം കാര്‍ഡ് ഉപയോഗിച്ച് ഇന്ത്യന്‍ പോസ്റ്റ് ബാങ്കിന്റെ നാട്ടില്‍ ഉടനീളം ഉള്ള ഏത് എടിഎം കൗണ്ടറില്‍ നിന്നും എത്ര തവണ വേണമെങ്കിലും ഇടപാടുകള്‍ നടത്താം. സര്‍വ്വീസ് ചാര്‍ജോ എസ്എംഎസ് ചാര്‍ജോ ഉള്‍പ്പെടെ ഒന്നും ഈടാക്കുന്നതല്ല.

സേവിംഗ്‌സ് അക്കൗണ്ടകള്‍ക്ക് 4 ശതമാനം പലിശയും ലഭിക്കും. നിലവില്‍ മറ്റു ബാങ്കുകളുടെ എടിഎം സേവനങ്ങളില്‍ നിശ്ചിത തവണ കഴിഞ്ഞാല്‍ പിന്നീട് ചാര്‍ജ്ജുകള്‍ ഈടാക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. രാജ്യത്തുടനീളമുള്ള ഭൂരിപക്ഷം പോസ്റ്റ് ഓഫീസുകളിലും തിരഞ്ഞെടുക്കപ്പെട്ട മറ്റിടങ്ങളിലും എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഗ്രാമീണ മേഖലകളില്‍ ബാങ്കിംഗ് സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പദ്ധതിയാണ് ഇന്ത്യ പോസ്റ്റ് ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട് എന്ന ഈ പദ്ധതി.

ഒരു തരത്തിലും ന്യായീകരിക്കാനാകാത്ത തരത്തിലുള്ള ചാര്‍ജ്ജുകള്‍ ഈടാക്കി ഇടപാടുകാരെ കൊല്ലാക്കൊല ചെയ്യുന്ന ബാങ്കുകളില്‍ നിന്നുമുള്ള മോചനമായാണ് ബഹുഭൂരിപക്ഷം ജനങ്ങളും ഇന്ത്യന്‍ പോസ്റ്റ് ബാങ്കിനെ കാണുന്നത്. അതുകൊണ്ട് തന്നെ പുതിയ അക്കൗണ്ട് തുടങ്ങുന്നതിനുള്ള ആളുകളുടെ ഒഴുക്ക് ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്.കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി തൊട്ടടുത്ത പോസ്റ്റ് ഓഫീസില്‍ സന്ദര്‍ശിക്കുകയോ. തപാല്‍ വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്താല്‍ മതി.

About Intensive Promo

Leave a Reply

Your email address will not be published.