Breaking News
Home / Lifestyle / മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; കാമുകനെ യുവതി സാമ്പാറില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി കഴുത്തറുത്തു കൊന്നു..!!

മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; കാമുകനെ യുവതി സാമ്പാറില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി കഴുത്തറുത്തു കൊന്നു..!!

ബംഗളൂരു: മകളോട് ലൈംഗിക താല്‍പര്യം കാണിച്ച കാമുകനെ യുവതി കൊലപ്പെടുത്തി. രൂപയെന്ന 32കാരിയാണ് കാമുകനായ രഘുവിനെ ഉറക്ക ഗുളിക നല്‍കി കഴുത്തറുത്ത് കൊന്നത്. ബംഗളൂരുവിലെ ദസറഹള്ളി സ്വദേശിയായ രഘു ഗാര്‍മെന്റ്‌സ് ജീവനക്കാരനാണ്. അതേ ഗാര്‍മെന്റ്‌സില്‍ ജോലിക്കാരിയായ രൂപ ആറ് മാസം മുമ്പാണ് രഘുവിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് രൂപയുടെ ഭര്‍ത്താവില്ലാത്ത നേരങ്ങളില്‍ ഇയാള്‍ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു.

എന്നാല്‍ കുറച്ച് ദിവസങ്ങളായി രഘുവിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുള്ളതായി രൂപയ്ക്ക് തോന്നുകായയിരുന്നു. തന്റെ രണ്ട് പെണ്‍മക്കളില്‍ മൂത്തവളായ 14 കാരിയോട് അയാള്‍ താത്പര്യം കാണിക്കുന്നതായി രൂപയ്ക്ക് വ്യക്തമായി. തന്റെ ബന്ധം മകളുടെ ഭാവി തുലയ്ക്കുമെന്ന് വ്യക്തമായ രൂപ ഇയാളുമായുള്ള ബന്ധം ഉപേക്ഷിച്ചു.

എന്നാല്‍ മദ്യപിച്ചെത്തിയ രഘു രൂപയുടെ വീട്ടിലെത്തി ബഹളം വക്കുകയായിരുന്നു. മകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് അയാള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഒടുവില്‍ രഘുവിനെ വീട്ടില്‍ കയറ്റിയ രൂപ, സാമ്പാറില്‍ ഉറക്ക ഗുളിക കലക്കി നല്‍കി.

ഭക്ഷണം കഴിച്ച് ഉറങ്ങിപ്പോയ രഘുവിനെ തേങ്ങ പൊളിക്കുന്ന കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത അന്നപൂര്‍ണ്ണേശ്വരി നഗര്‍ പോലീസ് രൂപയെ അറസ്റ്റ് ചെയ്തു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *