Breaking News
Home / Lifestyle / ജിയോ 626 ലൈവ് ചാനലുകളുമായി ജിയോ ആപ്പ് തരംഗമാവുന്നു

ജിയോ 626 ലൈവ് ചാനലുകളുമായി ജിയോ ആപ്പ് തരംഗമാവുന്നു

രാജ്യത്ത് തരംഗമായി ജിയോ ടിവി ആപ്പ്. ജിയോ സിം വിപണിയിലിറക്കി ടെലികോം സേവനദാതാക്കളെ ഞെട്ടിച്ച മുകേഷ് അംബാനി ഇത്തവണ ഡിടിഎച്ച് കമ്പനികളുടെയും കേബിള്‍ ടിവി കണക്ഷനുകളെയും വയറ്റത്തടിക്കാനാണ് കച്ചകെട്ടി ഇറങ്ങിയിരിക്കുന്നതെന്നാണ് അടക്കം പറച്ചില്‍.

കബിളും ഡിടിഎച്ച് സംവിധാനമൊന്നും വേണ്ടാതെ എപ്പോഴും എവിടെ നിന്നും ഉപയോഗിക്കാന്‍ സാധിക്കുന്ന ആപ്പാണ് ജിയോ ടിവി. ജിയോ ടിവി വഴി ലഭിക്കുന്ന ചാനലുകളുടെ എണ്ണവും പ്രോഗ്രാമുകളും ദിനംപ്രതി വര്‍ധിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ജിയോ ടിവി വഴി ലഭിക്കുന്ന ലൈവ് ചാനലുകളുടെ എണ്ണം 626-ല്‍ എത്തിയിരിക്കുകയാണ്.

ഇന്ത്യയില്‍ ഒരു ആപ്പ് വഴി ഏറ്റവും കൂടുതല്‍ ലൈവ് ചാനലുകള്‍ നല്‍കുന്നതും ജിയോടിവിയാണ്. വോഡഫോണ്‍ പ്ലേ, എയര്‍ടെല്‍ എന്നീ ആപ്പുകള്‍ ഇക്കാര്യത്തില്‍ ജിയോയ്ക്കു പിന്നിലാണ്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഡിവൈസുകളില്‍ സൗജന്യമായാണ് ജിയോടിവി സേവനം നല്‍കുന്നത്. സിനിമ, വിനോദം, കായികം, ന്യൂസ് തുടങ്ങി 12 വിഭാഗങ്ങളായി തിരിച്ചിരിക്കുന്ന ജിയോ ടിവിയില്‍ 16 ഭാഷകളില്‍ നിന്നുള്ള 621 ചാനലുകളാണ് ലഭ്യമായിട്ടുള്ളത് 140ലധികം എച്ച്ഡി ചാനലുകള്‍ ഉള്‍പ്പെടെയാണിത്.

621 ചാനലുകളില്‍ 197 ന്യൂസ്, 123 വിനോദം, 54 മതം, 49 വിദ്യാഭ്യാസം, 27 കിഡ്സ്, 35 ഇന്‍ഫോടെയ്ന്‍മെന്റ്, 8 വാണിജ്യ ന്യൂസ്, 10 ലൈഫ്സ്റ്റൈല്‍ ചാനലുകള്‍ ഉള്‍പ്പെടും. പ്ലേസ്റ്റോറില്‍ ജിയോടിവിയുടെ ആപ് ഡൗണ്‍ലോഡിങ് ഇതിനോടകം പത്ത് കോടി കവിഞ്ഞു. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് വരിക്കാര്‍ക്കെല്ലാം സൗജന്യമായാണ് ജിയോ ടിവി സര്‍വീസ് നല്‍കുന്നത്.

സ്റ്റാര്‍ ഇന്ത്യ, സണ്‍ടിവി നെറ്റ്വര്‍ക്ക്, സോണി പിക്ചേഴ്സ് നെറ്റ്വര്‍ക്ക് ഇന്ത്യ എന്നിവരുടെ എല്ലാ ചാനലുകളും ജിയോ ടിവി വഴി ലഭിക്കും. സ്മാര്‍ട്ട് ഫോണിലും സ്മാര്‍ട് ടിവിയിലും ജിയോ ടിവി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ലൈവ് ചാനലുകളും സിനിമയും ആസ്വദിക്കാം.

About Intensive Promo

Leave a Reply

Your email address will not be published.