എന്റെ കോളേജ് കാലഘട്ടത്തിൽ എന്റെ കുസൃതികൾ ഇഷ്ട്ടിരുന്ന തരുണീമണികളായ അപ്സര സുന്ദരികളെ ഒരുപാട് ഞാനും എന്റെ ചങ്ങാതിമാരും കളിയാക്കിയിട്ടുണ്ടെങ്കിലും ഇതിനൊക്കെ പ്രായ്ഛിത്തമായി ചില സമയങ്ങളിൽ സ്വന്തം ദു:ഖം മറന്ന് അവരെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും ഞങ്ങൾ ശ്രമിച്ചിരുന്നു. ശരിക്കും പറഞ്ഞാൽ പെങ്ങളില്ലായ്മ ഒരു ദാരിദ്യം തന്നെയാണ്.
ഉദാ. പറഞ്ഞാൽ വാട്ട കിഴങ്ങില്ലാത്ത കോട്ടപ്പുറം ചന്ത പോലെ എന്ന് തന്നെ പറയാം പെങ്ങളില്ലാത്ത ആ ദു:ഖം അങ്ങനെ ഞങ്ങൾ പരിഹരിച്ചു പോന്നു. ഒരു പെങ്ങളുണ്ടെങ്കിലേ കളിയാക്കാനും കരയിപ്പിക്കാനും ചിരിപ്പിക്കാനും പറ്റും എന്നതിലുപരി അതെനിക്കും ചങ്ങാതിമാർക്കും അവരോടുള്ള ഒരു ആത്മബന്ധം തന്നെ ആയിരുന്നു. രക്ത ബന്ധങ്ങളേക്കാൾ വലുതാണ് ചില ആത്മബന്ധങ്ങൾ. എന്നതാണ് സത്യം. ജൂൺ മാസത്തിലെ ഒരു ചാറ്റൽ മഴയിൽ ചാലക്കുടി ഐ ടി ഐ യിലെ വരാന്തയിൽ കൂടി നടക്കുമ്പോഴാണ് അന്നവളെ ആദ്യമായി ഞാൻ കാണുന്നത്. പക്ഷേ എന്തോ എവിടേയോ എന്റെ മനസൊന്ന് പതറിയ പോലെ.
എവിടേയോ മതിമറന്ന ആ മുഖം കൺമഷിയെഴുതിയ അവളുടെ പേടമാൻ മിഴികൾ ചെമ്പക ഗന്ധം കാറ്റിൽ തുളുമ്പി പറക്കുന്ന അവളുടെ കാർ കൂന്തളികൾ പേടമാൻ മിഴിയഴകുള്ള ആ കണ്ണുകളെ പോലെ എന്നെ കിഴ്പ്പെടുത്തിയ മറ്റൊന്നാണ് അവളുടെ മൂക്കുത്തി. ചാറ്റൽ മഴയിൽ വാരാന്തയിലേക്ക് കയറി വന്ന അവളുടെ നെറ്റിയിലൂടെയും കണ്ണുകളിലൂടെയും ഒഴുകി വന്ന ജലകണികകൾ മൂക്കുത്തിയിൽ നിന്ന് ഇs തൂർന്നിറങ്ങി വീഴുന്ന ആ മനോഹരമായ ആ കാഴ്ച കണ്ട് ഞാൻ നോക്കി നിന്നു..
അപ്രതീക്ഷിതമായ ചില കണ്ടു മുട്ടലുകൾ ക്ഷണിക്കാതെ വന്നെത്തുന്ന ഒന്നാണ്. അത് ചിലപ്പോൾ ഓർക്കാൻ ഇഷ്ടമുള്ള നിമിഷങ്ങളായി മാറുന്നു. എൻ സി വി ടി. 2 Year ഡ്രാഫ്റ്റ് മെൻ സിവിൽ കോഴ്സ് പഠിക്കാനാണ് ആ മൂക്കുത്തിക്കാരി ഞങ്ങളുടെ ക്ലാസിലേക്ക് എത്തിപ്പെടുന്നത്. പേര് രാധിക..ഒരു പാവം നമ്പൂതിരി കുടുംബത്തിൽ ജനിച്ചവൾ ഒരു പാവം കൃഷ്ണ ഭക്ത ആദ്യം അവൾ വല്യ ജാഡക്കാരിയാണെന്നാണ് ഞങ്ങൾ ആൺ പിള്ളേര് അവളെ കുറിച്ച് കരുതിയത്. പിന്നീട് അവളുടെ ഫ്രണ്ട്സ് പറഞ്ഞാണ് അവൾ ഒരു പാവം തൊട്ടാവാടി പെണ്ണാണെന്ന് ഞങ്ങൾ അറിയുന്നത്.
രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും അവൾ ഞങ്ങളോടൊക്കെ കൂടുതൽ ഇണങ്ങി തുടങ്ങി അതിനു ശേഷം ഞങ്ങൾ എല്ലാവരും നല്ല സൗഹൃദത്തിലായി മൂന്നാമത്തെ ബഞ്ചിൽ നാലാമതിരിക്കുന്ന സുന്ദരിക്കുട്ടി അവൾ ക്ലാസിൽ വന്നാലേ ക്ലാസിലൊരു. പോസിറ്റീവ് എനർജി ഉണ്ടാകുയെന്ന് ടീച്ചർ ഇടക്കിടെ പറയാറുണ്ട് അതിന് കാരണവുമുണ്ട് അവളുടെ മുടിയിലെ തുളസി കതിരിന്റെയും കാച്ചിയെടുത്ത എണ്ണയുടേയും മണം വരുമ്പോൾ വല്ലാത്തൊരു ഫീലിങ്ങ് തന്നെയാണ് ക്ലാസിൽ. അത് പല വട്ടം സുജാത ടീച്ചർ ക്ലാസിൽ പറഞ്ഞുവെങ്കിലും ചിലരൊക്കെ ചുമ്മാ ചിരിച്ച് തള്ളിയിട്ടുമുണ്ട്..
പിന്നീട് അവർക്ക് തന്നെ മനസിലായി സുജാത ടീച്ചർ പറഞ്ഞ സംഗതി സത്യമാണെന്ന് എന്തൊക്കെയാ യാലും ക്ലാസിലെ എല്ലാ പെൺകുട്ടികളേക്കാൾ കൂടുതൽ ഞങ്ങൾ ആൺകുട്ടികൾ അവൾക്കൊരു പ്രത്യേക പരിഗണന കൊടുത്തു. ഞങ്ങളെല്ലാർക്കും അവളെ ഒരു കുഞ്ഞു പെങ്ങളായ് മാത്രമേ കാണാൻ സാധിച്ചിരുന്നുള്ളു. അവളുടെ മുഖത്തെ ആ നിഷ്കളങ്കഭാവം . വിനയം . ശാലീനത .. കുലീനത്വം.. സത്യസന്ധത. എന്നിവ മറ്റുള്ള സഹപാഠികളായ പെൺകുട്ടികളിൽ നിന്ന് രാധികയെ ഒരു പാട് വ്യത്യസ്തമാക്കിയിരുന്നു,. ഞങ്ങളുടെ ക്ലാസിലെ സഹോദരി സഹോദര ബന്ധം കണ്ട് ടീച്ചേഴ്സ് പോലും അസൂയപ്പെട്ടിട്ടുണ്ട്.. ഇന്ന് വരെ ഒരു നോട്ടം കൊണ്ടോ വാക്കു കൊണ്ടോ ഞങ്ങൾ അവരെ നോവിച്ചിട്ടില്ല.
എന്നത് നഗ്നമായ സത്യം. കോളേജിൽ ഒരു പാട് പൂവാലൻമാർ അവളുടെ പുറകെ നടന്നെങ്കിലും ഇത് വരെ വല്യ ശല്യമൊന്നും ഉണ്ടായിട്ടില്ല. കാരണം അവർക്കറിയാം ഞങ്ങളുടെ ക്ലാസിലെ പെൺ പിള്ളേർക്ക് നല്ല ചങ്കുറപ്പും ഉശിരുമുള്ള ആങ്ങളമാർ ക്ലാസിലുണ്ടെന്ന്. എക്സാമിന്റെ ഹോൾ ടിക്കറ്റ് വേടിക്കാൻ പതിവ് പോലെ എല്ലാവരുമെത്തി.. രാധിക മാത്രം വന്നില്ല. അവൾ വരേണ്ട സമയം കഴിഞ്ഞിരിക്കുന്നു എല്ലാവരും ഹാൾ ടിക്കറ്റ് വേടിച്ചു. രാധിക മാത്രം എത്തിയില്ല. പന്തി കേട് തോന്നിയ സുജാത ടീച്ചർ രാധികയുടെ വീട്ടിലേക്ക് വിളിച്ചു. ഫോൺ റിങ്ങ് ചെയ്യുന്നുണ്ട്.. ആരും എടുക്കുന്നില്ല എന്ന് ടീച്ചർ പറഞ്ഞപ്പോൾ എന്താ കാരണമെന്നറിയാൻ ഞാനും നിഥുവും മിഥുനും ശങ്കറുമായി ഒന്ന് അവരുടെ വീട് വരെ പോയി നോക്കാമെന്നായി… ഞങ്ങളുടെ ചിന്ത. സുജാത ടീച്ചറോട് രാധികയുടെ വീട്ടിൽ ചെന്ന് വിവരങ്ങൾ അറിഞ്ഞതിനു ശേഷം അറിയിക്കാം എന്ന് ടീച്ചറോട് യാത്ര പറഞ്ഞ് ഞങ്ങൾ കോളേജിൽ നിന്ന് അവളുടെ ഹോൾ ടിക്കെറ്റും വേടിച്ച് ആനന്ദപുരത്തുള്ള അവളുടെ വീട്ടിലേക്ക് ഞങ്ങൾ യാത്ര പുറപ്പെട്ടു.
രാധികയുടെ വീടിന് അടുത്ത് എത്തിയപ്പോൾ ഒരാൾക്കൂട്ടം ഞങ്ങൾക്ക് കാണാനായി.. റോഡിനരികിലുള്ള കച്ചവടക്കാരോട് ചോദിച്ചപ്പോഴാണ് ഞങ്ങൾക്ക് സംഗതിയുടെ സത്യാവസ്ഥ അറിയാനായത്. സാമ്പത്തിക ബാധ്യത യാണ് കാരണം. ‘വാതം വന്ന് ക്ഷീണിതനായ അഛൻ. അമ്മ വീട്ടുപണിക്ക് പോയി കിട്ടുന്ന തുഛ വരുമാനം. അത് കൊണ്ട് വേണം രാധികയുടെ പoനവും വീട്ടു ചിലവും കഴിയാൻ.. പിന്നെ ബാക്കിയുള്ളത് ബാങ്ക് ലോണിലേക്കും. അടക്കണം . മൂത്ത മകളെ കെട്ടിച്ച് വിട്ടതിന്റെ ബാധ്യത. എന്നിട്ടും മൂത്ത മകൾക്ക് പറഞ്ഞ സ്ത്രീ ധന തുക രാധികയുടെ വീട്ടുകാർ കൊടുത്തിലെന്ന് പറഞ്ഞ് വീട്ടിലേക്ക് വരാറില്ലത്രേ .. ഇപ്പോ ഭാര്യയും ഭർത്താവും ദുബായിൽ നല്ല നിലയിലാണ്.
എന്നിട്ടും ഈ പാവങ്ങളെ തിരിഞ്ഞ് നോക്കാൻ പോലും അവർക്ക് കഴിഞ്ഞില്ല.. മകളാണത്രേ മകൾ. ഇവളൊക്കെ സ്വന്തം അനുഭവം വരുമ്പോഴേ പഠിക്കു.. ഇതൊക്കെ പറയുമ്പോൾ ആ പാവം കച്ചവടക്കാരന്റെ കണ്ണുകൾ നനയുന്നുണ്ടായിരുന്നു. വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.. ശബ്ദം പതറുന്നുണ്ടായിരുന്നു. സ്വന്തം മകളെ പോലെ രാധികയെ സ്നേഹിച്ചു അവളുടെ പഠനത്തിന് വേണ്ടി സ്വന്തം വരുമാനത്തിൽ നിന്ന് ഒരു സംഖ്യ അദ്ദേഹം മാറ്റി വെച്ച് രാധികയുടെ വീട്ടിൽ അദേഹം കൊടുക്കാറുണ്ടെന്ന് മറ്റ് ചിലരിൽ നിന്ന് ഞങ്ങൾ മനസിലാക്കി. ബാങ്കിന്റെ ജപ്തി നോട്ടിസ് വീട്ടിൽ വന്നിട്ടും രാധികയുടെ മുഖത്ത് ക്ലാസിൽ വരുമ്പോഴും സങ്കടത്തിന്റെ യാതൊരു ഭാവമാറ്റവും അവളിൽ ഞങ്ങൾ കണ്ടിരുന്നില്ല.
ആത്മഹത്യയായിരുന്നു. രണ്ട് മരണവും അഛന്റേയും അമ്മയുടേയും മൃതദേഹത്തിന് മുന്നിലിരുന്ന് ഒരു ഭ്രാന്തിയെ പോലെ പൊട്ടി കരയുന്ന രാധികയെയാണ് ആ വീടിനുള്ളിലേക്ക് ഞങ്ങൾ കയറി ചെന്നപ്പോൾ കാണാൻ സാധിച്ചത്. അന്നത്തെ ആ കാഴ്ച ഇന്നും മനസിൽ ഗതികിട്ടാതെ എന്റെ മനസിൽ അലയുന്നു,. അവരുടെ മരണത്തിന് ശേഷം രാധിക ഒരു മെന്റൽ പേഷ്യന്റായി .. ബന്ധുക്കൾ ഉപേക്ഷിച്ച അവളെ ആരൊക്കേയോ ചേർന്ന് അനാഥാലയത്തിൽ എത്തിച്ചു. ഇപ്പോൾ എവിടേയോ അനാഥാലയത്തിൽ ജീവിച്ചിരിപ്പുണ്ടെന്ന് മാത്രമറിയാം പഴയ പ്രസരിപ്പോടെ ഉൻമേഷത്തോടെ അവൾ തിരിച്ച് വരുമെന്ന് തന്നെയാണ് മുക്കുത്തിയണിഞ്ഞ കുഞ്ഞ് പെങ്ങളുടെ ആങ്ങളമാരായ ഞാനുൾപ്പെടെയുള്ള എല്ലാ സഹപാഠികളും കാത്തിരിക്കുന്നത്.
അവളുടെ തിരിച്ച് വരവിനായാണ് പ്രാർഥനയോടെ ……. സ്വന്തം പെങ്ങൾ നഷ്ടപ്പെടുമ്പോഴുള്ള അതേ വേദന തന്നെയാണ് എന്റെ ഓർമ്മകളിൽ ഇന്നും അലയടിച്ചു കൊണ്ടിരിക്കുന്നത് .